Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

'വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പ്രതിരോധം തീർക്കുന്ന ചാനൽ; അപവാദ പ്രചരണങ്ങൾ ഉണ്ടാകുമ്പോൾ സർക്കാറിനെയും സംരക്ഷിക്കുന്ന ചാനൽ; കൈരളി ഇല്ലായിരുന്നെങ്കിൽ ഭരണം ഇപ്പോൾ യുഡിഎഫിന് ആവുമായിരുന്നു; എന്നിട്ടും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലും കൈരളിയിൽ കാണാൻ പാർട്ടിക്കാർക്ക് മടി'; വേദനകൾ പങ്കു വെച്ച് കൈരളി ടി വി വനിതാ റിപ്പോർട്ടറുടെ പോസ്റ്റ് വൈറൽ

'വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പ്രതിരോധം തീർക്കുന്ന ചാനൽ; അപവാദ പ്രചരണങ്ങൾ ഉണ്ടാകുമ്പോൾ സർക്കാറിനെയും സംരക്ഷിക്കുന്ന ചാനൽ; കൈരളി ഇല്ലായിരുന്നെങ്കിൽ ഭരണം ഇപ്പോൾ യുഡിഎഫിന് ആവുമായിരുന്നു; എന്നിട്ടും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലും കൈരളിയിൽ കാണാൻ പാർട്ടിക്കാർക്ക് മടി'; വേദനകൾ പങ്കു വെച്ച് കൈരളി ടി വി വനിതാ റിപ്പോർട്ടറുടെ പോസ്റ്റ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേരളത്തിലെ സിപിഎം പ്രവർത്തകർ മാത്രം കണ്ടാൽ കൈരളി ടി വി റേറ്റിംഗിൽ മുന്നോട്ടുകുതിക്കും. എന്നാൽ 24 പോലുള്ള ചാനലുകൾക്ക് പിന്നാലെ പാർട്ടിക്കാർ പോകുമ്പോൾ റേറ്റിംഗിൽ പിന്നോട്ടു പോവുകയാണ് പാർട്ടി ചാനൽ. എതിർ പക്ഷത്ത് നിന്ന് ആക്രമണങ്ങളും വ്യാജ പ്രചരണങ്ങളും ഉണ്ടാവുമ്പോൾ സത്യാവസ്ഥ പുറത്തുവിട്ട് പാർട്ടിയുടെയും സർക്കാറിന്റെയും സംരക്ഷകരാവുന്ന കൈരളി ചാനലിനെ പാർട്ടിക്കാർ പോലും അവഗണിക്കുന്നതിലുള്ള വേദന തുറന്നു പറയുകയാണ് കൈരളി ടി വി റിപ്പോർട്ടർ പി വി. ജോഷില. ജോഷിലയുടെ ഫേസ്‌ബുക്കിലെ തുറന്നെഴുത്ത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ജോഷിലയുടെ പോസ്റ്റിന്റെ പർണ്ണരൂപം ഇങ്ങനെ:

അല്ലേലും മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ കൈരളി ചാനലിന്റെ അവസ്ഥ. കൈരളി എന്ന ഒരു മാധ്യമസ്ഥാപനം പാർട്ടിയുടേതായി കയ്യിൽ ഇല്ലായിരുന്നെങ്കിൽ ഇപ്പോ പ്രതിപക്ഷത്ത് പത്താം വർഷം പൂർത്തിയാക്കുന്ന റിലാക്സേഷനിലായേനെ നമ്മൾ. കൈരളിയുടെ പരിമിതി പാർട്ടി ചാനൽ എന്നത് മാത്രമാണ്. ജനം ടിവിയുടേയും മീഡിയാ വണ്ണിന്റെയും മനോരയുടേയുമെല്ലാം ഗുണം അത് ഓരോ പാർട്ടിയുടെ ചാനലുകളാണെന്നതുമാണ്. ആ പാർട്ടികളെല്ലാം അതു കഴിഞ്ഞേ മറ്റു ചാനലുകളെ ആശ്രയിക്കൂ.അവർ ബോധപൂർവ്വം അതുതന്നെ കാണും. അതുമാത്രമേ പ്രചരിപ്പിക്കൂ.. അങ്ങിനെയാണവർ അവർ നൽകുന്ന വാർത്തകൾക്ക് വിശ്വാസ്യത ഉണ്ടാക്കിയെടുത്തിട്ടുള്ളത്.

ഈ പറഞ്ഞതിൽ ഏറെയും കേരളത്തിലെ ഈർക്കിൾ പ്രസ്ഥാനങ്ങളാണ്. പക്ഷേ അവരുടെ യൂടൂബ് വാച്ചിങ് മാത്രം ശ്രദ്ധിച്ച് നോക്കൂ. കൈരളിയുടെ നാലിരട്ടിയൊക്കെ വരും. കേരളത്തിലെ 43 ശതമാനം ആളുകളുടെ പിന്തുണയുള്ള പാർട്ടിയുടെ കയ്യിലുള്ള സ്ഥാപനമാണ് കൈരളി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പോലും 2000 തികയാറില്ല. അവിടെ നിങ്ങക്ക് അവതാരകരെയും ചാനൽ നടത്തിപ്പുകാരേയും കുറ്റം പറയാനാകില്ലല്ലോ എന്ന് ജോഷില ചോദിക്കുന്നു. കേരളത്തിലെ ഏറ്റവും റീച്ചുള്ള അവതാരകനായ പിണറായി വിജയൻ തന്നെയാണല്ലോ ആ സമയം കൈരളിയിലും തൽസമയം വരുന്നത്. അപ്പോ പ്രശ്നം അവതാരകുടേതോ മറ്റോ അല്ല. ആദ്യം മാറേണ്ടത് നമ്മുടെ മനോഭാവമാണ്. ഇതേ മനോഭാവം കൈരളിയോട് മാത്രമല്ല നമ്മുടെ നേതാക്കളുടെ പോസ്റ്റുകളോടുമുണ്ട് എന്ന് വ്യക്തമാക്കുന്ന ജോഷില കെ സുരേന്ദ്രൻ ഒരു പോസ്റ്റിട്ടാൽ ഒരു മണിക്കൂറുകൊണ്ട് പതിനായിരത്തിലേറെ ലൈക്കാണ് വരിക. പകരം അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരി സഖാവിന്റെയും എത്ര പോസ്റ്റിൽ നിങ്ങൾക്ക് അത്ര ലൈക്ക് കാണാനാകും ? എന്നും ചോദിക്കുന്നു. എന്താ കേരളത്തിലെ സംഘികൾ മാത്രമാണോ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. നമ്മുടെ കയ്യിലുമില്ലേ ? പക്ഷേ നമ്മളിൽ എത്രപേർ ഇവരുടെയൊക്കെ നോട്ടിഫിക്കേഷൻ ഫസ്റ്റ് സീ ആക്കിവെച്ചിട്ടുണ്ട് ? അവരുടെയെല്ലാം പോസ്റ്റുകൾ ബോധപൂർവ്വം പ്രചരിപ്പിക്കാൻ ശ്രമിക്കാറുണ്ട് ?

പിണറായി വിജയന്റെ പത്രസമ്മേളനം കൈരളിയിലും ഏഷ്യാനെറ്റിലും 24 ലുമെല്ലാം ഒരേ സാധനമല്ലേ പോകുന്നത്. കൂട്ടത്തിൽ ഡൗൺലിങ്കിൽ മറ്റു ചാനലുകളെക്കാളും ഒരു സെക്കന്റ് മുമ്പ് ലഭിക്കുക കൈരളിയാണ്. എന്നാൽ യൂടൂബിൽ നമ്മളിൽ എത്രപേർ ആ സമയം കൈരളിയിലൂടെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുണ്ട് ? നമ്മൾ ഒന്നു മനസ്സുവച്ചാ യൂടൂബിൽ മാത്രം ആ സമയത്ത് മിനിമം  10kയിൽ കൈരളിയെ നിലനിർത്താനാകില്ലേ.. ? നമ്മൾ കാണുമ്പോഴേ നമ്മളിലൂടെ നമ്മുടെ സുഹൃത്തുക്കളിലേക്ക് ചാനൽ ഓട്ടോ റെക്കമന്റേഷൻ പോകൂ. അപ്പോ അവരും കാണും. യൂടൂബിൽ നിന്ന് നമ്മുടെ സ്ഥാപനത്തിന് വരുമാനവും കൂടും.. ചാനൽ റേറ്റിംഗും കൂടും. അപ്പോ പരസ്യവും വരും.. സ്ഥാപനത്തിന് വരുമാനവും വരും.. വരുമാനം വരുമ്പോൾ ഈ പറഞ്ഞ ആധുനിക സംവിധാനങ്ങളെല്ലാം സ്വാഭിവകമായും നമുക്കും ഉണ്ടാകും.. പക്ഷേ അതിനൊന്നും നമുക്ക് നേരമില്ലല്ലോ.. വിമർശനമാണല്ലോ നമ്മുടെ പാർട്ടിയുടെ കാതൽ. അപ്പോ കൈരളി കാണേണ്ടതില്ല വിമർശിക്കുന്നതാണ് നമ്മുടെ ജോലി എന്നതാണ് പ്രശ്നം. പക്ഷേ വിമർശനത്തോടൊപ്പം സ്വയം വിമർശനം എന്നൊരു ഏർപ്പാട് കൂടി ഈ പാർട്ടിയുടെ മാത്രം പ്രത്യേകതയാണ് എന്നത് നാം സൗകര്യപൂർവ്വം മറന്നുപോകുന്നു. അതില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നവും.

എന്തൊക്കെ കുറവുണ്ടെങ്കിലും കൈരളി ബോധപൂർവ്വം കാണേണ്ടതും പ്രചാരണം കൊടുക്കേണ്ടമല്ലേ എന്റെ ഉത്തരവാദിത്വം.. അത് എന്തുകൊണ്ട് ഞാൻ നടത്തുന്നില്ല എന്ന് സ്വയം വിമർശനം നടത്തിയാൽ തീരുന്ന പ്രശ്നമേ നിലവിൽ കൈരളിക്കൊള്ളൂ. കൈരളിയിൽ എന്താണ് നടക്കുന്നത് എന്നറിയാൻ വിമർശിക്കാനാണെങ്കിലും കൈരളി കാണണം സഖാക്കളേ. ഇന്നലെ മാത്രം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറിലധികം ബ്രേക്കിംഗുകളാണ് നമ്മുടെ കൈരളി പുറത്തുകൊണ്ടുവന്നത്. നിങ്ങളപ്പോഴും 24 ന്റെ യും മറ്റും അരബ്രേക്കിംഗുകൾ പ്രചരിപ്പിക്കുന്നതിന്റെയും അവരെ അഭിനന്ദിക്കുന്നതിന്റെയും തിരക്കിലാണെന്ന് മാത്രം. കൈരളിയെ തെറിവിളിച്ചോളൂ. പത്തുവട്ടം തെറിവിളിക്കുമ്പോൾ ഇടക്കൊന്ന് സ്വയം വിമർശനം കൂടി നടത്തണമെന്നേ അഭ്യർത്ഥിക്കാനൊള്ളൂ. പ്രസ്ഥാനത്തിന് വേണ്ടി ആത്മാർത്ഥമായി കഠിനധ്വാനം ചെയ്യുന്ന നിരവധി സഖാക്കളായ ജീവനക്കാരുണ്ടവിടെ. അവരൊന്നും ശമ്പളം മാത്രം കരുതി പണിയെടുക്കുന്നവരല്ല..

കഴിഞ്ഞ 20 വർഷത്തെ മാധ്യമ വേട്ടയിൽ ഈ പ്രസ്ഥാനത്തെ പ്രതിരോധിച്ചു നിൽക്കുന്നതിലും ആക്രമിച്ചും മുന്നേറുന്നതിൽ കൈരളി അതിന്റെതായ പങ്ക് എക്കാലത്തും വഹിച്ചിട്ടുണ്ട്. ഇന്ന് നിങ്ങൾ ആത്മാർത്ഥമായി കൈകോർക്കാൻ തയ്യാറുണ്ടോ..? മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം കൈരളി ചാനലും യൂടൂബും വഴി മാത്രമേ കാണൂ എന്നു തീരുമാനിക്കാൻ..? ലൈവ് വാച്ചിങ് 10കെ യിലെത്തിക്കണമെന്ന് ഒന്നു മനസ്സുവച്ചാൽ ഒരു മണിക്കൂറുകൊണ്ട് നടപ്പാക്കാവുന്നതേ ഒള്ളൂ. എന്തിനാണ് നമ്മൾ ശത്രുക്കൾക്ക് പണമുണ്ടാക്കാനും നമ്മളെ തെറിവിളിക്കാനും പിന്തുണ കൊടുക്കണം. മിനിമം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമെങ്കിലും കൈരളി യൂടൂബും https://youtu.be/ET5Y3H3Jusc ഫേസ്‌ബുക്കും https://www.facebook.com/kairalinews/ വഴി കാണാനുള്ള സന്മനസ്സ് കാണിച്ചൂടേ.. ? അതോടൊപ്പം നിങ്ങൾ ശക്തമായി വിമർശിച്ചോളൂ.. അപ്പോ അതും എത്തേണ്ട ഇടങ്ങളിലെത്തും. നമ്മുടെ പോരാട്ടങ്ങളിൽ കൈരളിക്കുള്ള ഇടം ഇനിയും നമ്മൾ തിരിച്ചറിയാതിരിക്കരുത്.

ലാൽസലാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP