Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിന് പിറന്നാളാശംസ നേർന്ന് കൈരളി ന്യൂസ്; പ്രതിഷേധിച്ച് ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട് സോഷ്യൽ മീഡിയയും; കൈരളിയെ എ.എം.എം.എ ഏറ്റെടുത്തോ എന്നും ഇടവേള ബാബുവാണോ അഡ്‌മിനെന്നും കമന്റുകൾ; പിറന്നാൾ സമ്മാനം വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിന് പിറന്നാളാശംസ നേർന്നുകൊണ്ടുള്ള കൈരളി ന്യൂസ് വാർത്തയ്ക്കെതിരെ പ്രതിഷേധം. കൈരളി ടി.വിയുടെ എഫ്.ബി പേജിലായിരുന്നു ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്.

ഇന്നാണ് ദിലീപിന്റെ ജന്മദിനം. രാവിലെ തന്നെ ദിലീപിന് ആശംസ നേർന്നുകൊണ്ട് കൈരളി ന്യൂസ് ഓൺലൈൻ വാർത്ത നൽകി. തുടർന്ന് ഇത്തരമൊരു വാർത്ത നൽകരുതായിരുന്നെന്നും വാർത്ത പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് വരുന്നത്.

കൈരളിയെ എ.എം.എം.എ ഏറ്റെടുത്തോ എന്നും ഇടവേള ബാബുവാണോ അഡ്‌മിനെന്നും തുടങ്ങി നിരവധി ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. പേജ് അൺലൈക്ക് ചെയ്ത് ബ്ലോക്ക് ചെയ്യുകയാണെന്നും ചിലർ പറയുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രോസിക്യൂഷൻ ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹരജി തള്ളിയത്.

ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകുന്നതിന് സാവകാശം വേണമെന്നും അതുവരെ വിചാരണ നിർത്തിവെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP