Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ... കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ....; പ്രേരണാകുമാരിയുടെ ഭർത്താവ് അമിത് ഷായുടെ അടുപ്പക്കാരൻ; ശബരിമല യുവതി പ്രവേശനത്തിനായി വാദിച്ചതും 12 വർഷം കേസ് നടത്തിച്ചതും ചൗക്കീദാർ പ്രേരണാകുമാരി; ഞങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കാൻ കൂട്ടാക്കാത്തവർക്കുള്ള കാലത്തിന്റെ മറുപടിയാണ് കുറേക്കൂടി ദൃഢമായ ഈ തെളിവുകൾ; പരിവാറിനെ പ്രതികൂട്ടിലാക്കി കടകംപള്ളി സുരേന്ദ്രൻ; ശബരിമല ചർച്ചയാക്കി വീണ്ടും സിപിഎം

കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ... കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ....; പ്രേരണാകുമാരിയുടെ ഭർത്താവ് അമിത് ഷായുടെ അടുപ്പക്കാരൻ; ശബരിമല യുവതി പ്രവേശനത്തിനായി വാദിച്ചതും 12 വർഷം കേസ് നടത്തിച്ചതും ചൗക്കീദാർ പ്രേരണാകുമാരി; ഞങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കാൻ കൂട്ടാക്കാത്തവർക്കുള്ള കാലത്തിന്റെ മറുപടിയാണ് കുറേക്കൂടി ദൃഢമായ ഈ തെളിവുകൾ; പരിവാറിനെ പ്രതികൂട്ടിലാക്കി കടകംപള്ളി സുരേന്ദ്രൻ; ശബരിമല ചർച്ചയാക്കി വീണ്ടും സിപിഎം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ ബിജെപിയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നൽകിയ അഞ്ച് യുവതികളിൽ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നടത്തിയത്. ഇവർക്കുള്ള സംഘപരിവാര ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോൾ അവർക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദമെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിലൂടെ ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് കടകംപള്ളി.

പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് സമർത്ഥിക്കുകയാണ് കടകംപള്ളി. ചൗക്കിദാർ പ്രേരണകുമാരി എന്ന ഫെയ്സ് ബുക്ക് പോസ്റ്റ് ഉയർത്തിയാണ് ഇത്. പ്രേരണകുമാരി ബിജെപിക്കാരിയാണെന്ന് തെളിവ് സഹിതം വിശദീകരിക്കുകയാണ് മന്ത്രി. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണമെന്നും കടകംപള്ളി ആവശ്യപ്പെടുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് സിപിഎം.

ആർഎസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കിൽ നിങ്ങളെന്തിനാണ് അത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവർക്കായി മുൻകൂർ മറുപടി നൽകാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് സർക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാൽ അതും സർക്കാർ അനുസരിക്കുമെന്നും കടകംപള്ളി പറയുന്നു. ഇങ്ങനെ വിശ്വാസികളെ കൈയിലെടുക്കാനും മന്ത്രി ശ്രമിക്കുന്നുണ്ട്.

കടംകപള്ളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

നിങ്ങളോർക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയിൽ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നൽകിയ അഞ്ച് യുവതികളിൽ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നടത്തിയത്. ഇവർക്കുള്ള സംഘപരിവാര - ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോൾ അവർക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാൻ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകൻ വഴി വക്കീൽ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാൻ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോൾ ചൗക്കീദാർ പ്രേരണയാണ്. ഡൽഹിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗൽ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയിൽ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നൽകിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോൾ പകൽ പോലെ വ്യക്തമാണ്.

പ്രേരണാകുമാരിയുടെ ഭർത്താവ് സിദ്ധാർത്ഥ് ശംഭു ബിജെപി അധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവർത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വർഷം കേസ് നടത്തിച്ചതും ചൗക്കീദാർ പ്രേരണാകുമാരി അടക്കമുള്ള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാൻ ആർഎസ്എസ് നീക്കം നടത്തിയപ്പോൾ ഞങ്ങൾ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാൻ കൂട്ടാക്കാത്തവർക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോൾ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകൾ.

ആർഎസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കിൽ നിങ്ങളെന്തിനാണ് അത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവർക്കായി മുൻകൂർ മറുപടി നൽകാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് സർക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാൽ അതും സർക്കാർ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകൾ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.

'കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ....'

- കടകംപള്ളി സുരേന്ദ്രൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP