Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതികൾ ആർഎസ്എസുകാരാണെന്നു പറഞ്ഞ മുഖ്യന്റെ നാക്ക് ഇപ്പോൾ ഇറങ്ങിപ്പോയോ? എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത്? ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സന്ദീപാനന്ദഗിരിയുടെ തലസ്ഥാനത്തെ ആശ്രമത്തിന് നേരേയുള്ള ആക്രമണക്കേസിൽ മൂന്നുമാസമായിട്ടും പ്രതികളെ പിടികൂടാത്തതിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ

പ്രതികൾ ആർഎസ്എസുകാരാണെന്നു പറഞ്ഞ മുഖ്യന്റെ നാക്ക് ഇപ്പോൾ ഇറങ്ങിപ്പോയോ? എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത്? ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സന്ദീപാനന്ദഗിരിയുടെ തലസ്ഥാനത്തെ ആശ്രമത്തിന് നേരേയുള്ള ആക്രമണക്കേസിൽ മൂന്നുമാസമായിട്ടും പ്രതികളെ പിടികൂടാത്തതിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൺകടവിലെ ആശ്രമത്തിനെതിരെ ആക്രമണമുണ്ടായിട്ട് മൂന്നുമാസം തികഞ്ഞു. ഇതുവരെയായിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായില്ല. ഒക്ടോബർ 27 ന് പുലർച്ചെയെത്തിയ അക്രമികൾ രണ്ടുകാറുകൾ തീയിട്ടു നശിപ്പിച്ചു. അക്രമികൾ ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചു. സംഭവത്തിന് പിന്നിൽ സംഘപരിവാറെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു. പന്തളം കൊട്ടാരത്തിനും തന്ത്രികുടുംബവും ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആ ആക്രമണക്കേസിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയതെന്നും ആരെയാണ് പൊലീസ് സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റ് ഇങ്ങനെ:

സന്ദീപാനന്ദന്റെ ആശ്രമം അക്രമിച്ച കേസ്സിൽ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത്? ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സംഭവസ്ഥലത്ത് ഓടിയെത്തി പ്രതികൾ ആർ. എസ്. എസുകാരാണെന്നു പറഞ്ഞ മുഖ്യന്റെ നാക്ക് ഇപ്പോൾ ഇറങ്ങിപ്പോകുന്നതെന്തുകൊണ്ട്?

വലിയ ഒച്ചപ്പാടും ബഹളവും വെച്ച സാംസ്‌കാരിക നായകന്മാരെന്ന മേലങ്കിയണിഞ്ഞ പരാന്നഭോജികൾ ഇപ്പോൾ എന്തുകൊണ്ട് അനങ്ങുന്നില്ല? വലിയവായിൽ സംഘപരിവാറിനെതിരെ ഉറഞ്ഞുതുള്ളിയ സി. ഐ. ടി. യു മാധ്യമതൊഴിലാളികൾക്കും ഇപ്പോൾ ആവേശം കാണുന്നില്ല. ആശ്രമം അക്രമിച്ചതും കാറുകത്തിച്ചതും സന്ദീപാനന്ദനും സി. പി. എമ്മുകാരും തന്നെയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാം. പ്രതികളെ പിടിക്കാൻ കഴിയാത്തതാണെങ്കിൽ കേസ്സ് ഏതെങ്കിലും കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കൂ. ഇമ്മാതിരി തറവേലകൾക്ക് ഒരു മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അന്തസ്സില്ലാത്ത നടപടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP