Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തം സംഭവിച്ചതെങ്കിൽ ഒരു ഔചിത്യബോധവുമില്ലാതെ പിണറായി വിജയനും സംഘവും സമരത്തിനിറങ്ങുമായിരുന്നു; അവിവേകിയും ധിക്കാരിയുമായ മന്ത്രി ഇപ്പോഴും ഭരണത്തിൽ തുടരുന്നത് കേരളമായതിനാൽ' ; പിണറായിയേയും എം.എം മണിയേയും വിമർശിച്ച് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തം സംഭവിച്ചതെങ്കിൽ ഒരു ഔചിത്യബോധവുമില്ലാതെ പിണറായി വിജയനും സംഘവും സമരത്തിനിറങ്ങുമായിരുന്നു; അവിവേകിയും ധിക്കാരിയുമായ മന്ത്രി ഇപ്പോഴും ഭരണത്തിൽ തുടരുന്നത് കേരളമായതിനാൽ' ; പിണറായിയേയും എം.എം മണിയേയും വിമർശിച്ച് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ഡാമുകൾ തുറന്നതിലെ സർക്കാരിന്റെ പാളിച്ചകൾക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രി എം.എം മണിയേയും കടുത്തഭാഷയിൽ വിമർശിച്ചാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ മന്ത്രി ഇപ്പോഴും ഭരണത്തിൽ തുടരുന്നത് ഇത് കേരളമായതുകൊണ്ട് മാത്രമാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തം സംഭവിച്ചിരുന്നതെങ്കിൽ പിണറായി വിജയനും കൂട്ടരും ഔചിത്യബോധമില്ലാതെ സമരത്തിനിറങ്ങി മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഈ ദുരന്തം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാൾ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ്.

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കിൽ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു. മനസ്സാക്ഷി പണയം വെച്ച പാർട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP