Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവഗായകൻ കെ.എസ്.ഹരിശങ്കർ മതം മാറിയോ? ഫേസ്‌ബുക്ക് പ്രൊഫൈൽ കണ്ട് അമ്പരന്ന് ആരാധകർ; പേര് കെഎസ് ഹരിശങ്കർ യൂസഫ് യിഗിത്; ഫേസ്‌ബുക്കിലും വാട്ട്‌സാപ്പിലും സ്‌ക്രീൻ ഷോട്ടുകളുടെ പ്രവാഹം: ഒടുവിൽ വിശദീകരണവുമായി ഹരി

യുവഗായകൻ കെ.എസ്.ഹരിശങ്കർ മതം മാറിയോ? ഫേസ്‌ബുക്ക് പ്രൊഫൈൽ കണ്ട് അമ്പരന്ന്  ആരാധകർ; പേര് കെഎസ് ഹരിശങ്കർ യൂസഫ് യിഗിത്; ഫേസ്‌ബുക്കിലും വാട്ട്‌സാപ്പിലും സ്‌ക്രീൻ ഷോട്ടുകളുടെ പ്രവാഹം: ഒടുവിൽ വിശദീകരണവുമായി ഹരി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മെലഡികളിലൂടെ മലയാളി സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന യുവഗായകനാണ് കെ.എസ്.ഹരിശങ്കർ. കേരളത്തിന്റെ അരിജിത്ത് സിങ് എന്നും സ്‌നേഹത്തോടെ പലരും വിളിക്കാറുണ്ട്. ഇന്നു രാവിലെ ഹരിശങ്കറിന്റെ ഫേസ്‌ബുക്ക് പേജ് കണ്ടവരെല്ലാം ഞെട്ടി. കെ.എസ്. ഹരിശങ്കർ എന്ന പേരിന്റെ സ്ഥാനത്ത് കെഎസ് ഹരിശങ്കർ യൂസഫ് യിഗിത് എന്നാക്കിയിരിക്കുന്നു. ഹരിശങ്കർ മതം മാറിയോ? അതായിരുന്നു കണ്ടവരുടെയും ചുണ്ടിലെ ചോദ്യം.

വാട്സ്ആപ്പിലും മെസഞ്ചറിലുമെല്ലാം സ്‌ക്രീൻഷോട്ടും മറ്റും പ്രത്യക്ഷപ്പെട്ടു. ആരാധാകരുടെ സംശയം കൂടിയതോടെ ഹരിശങ്കർ വിശദീകരണവുമായി രംഗത്തെത്തി.' ഞാൻ മതം മാറിയിട്ടില്ല, ആരോ പേജ് ഹാക്ക് ചെയ്തതാണ്. രാവിലെ മുതൽ എന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും മെസേജുകളായിരുന്നു. എന്റെ പേജിന്റെ സ്‌കീൻ ഷോട്ട് സഹിതമായിരുന്നു മെസേജുകൾ. പേജിന്റെ പേര് മാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശങ്ങൾ. 82,950 ഫോളോവേഴ്സുള്ള പേജാണ് ഹാക്ക് ചെയ്തത്. പേജ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും ഹരിശങ്കർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP