Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്; ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്'; സ്വന്തം മണ്ഡലത്തിലെ ആശുപത്രി വികസനത്തിന് ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്കിൽ കമന്റിട്ട് യു പ്രതിഭ എംഎൽഎ; ട്രോളാണോ അതോ കാര്യം നടക്കാത്തതിന് വിമർശിച്ചതാണോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ

'ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്;  ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്';  സ്വന്തം മണ്ഡലത്തിലെ ആശുപത്രി വികസനത്തിന് ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്കിൽ കമന്റിട്ട് യു പ്രതിഭ എംഎൽഎ; ട്രോളാണോ അതോ കാര്യം നടക്കാത്തതിന് വിമർശിച്ചതാണോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ ഇപ്പോൾ ഏറ്റവും പ്രതിച്ഛായയുള്ള മന്ത്രി ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ എല്ലാവരും അഭിപ്രായം പറയുക ആരോഗ്യമന്ത്രി കെ കെ ഷൈലജ എന്ന ഉത്തരം നൽകിയേക്കാം. അടുത്താകാലത്തായി ഏറ്റവും അധികം കൈയടി നേടിയ മന്ത്രി ഷൈലജയാണ്. ഇതിന് പലവിധ കാരണങ്ങൾ ഉണ്ട്. നിപ വൈറസിനെ പ്രതിരോധിക്കുന്ന കാര്യം ആയാലും ആരോഗ്യ രംഗത്തെ മറ്റ് മികച്ച സേവനങ്ങളുടെ കാര്യത്തിലും മന്ത്രിയുടെ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവജാത ശിശുവിന് ആശുപത്രി മാറ്റി വാൽവിന് ശസ്ത്രക്രിയ ചെയ്യാൻ സൗകര്യം ഒരുക്കി മന്ത്രി നടത്തിയ ഇടപെടലും ഏറെ ശ്രദ്ധക്കപ്പെട്ടിരുന്നു. ഇതോടെ സൈബർ ഇടത്തിൽ മന്ത്രിയുടെ ഈ പ്രവർത്തി വൈറലായി.

എന്നാൽ, ഇതിനിടെയിലും മന്ത്രിയിൽ നിന്നും കാര്യം നേടണമെങ്കിൽ ഫേസ്‌ബുക്കിൽ പോസ്റ്റിടേണ്ടി വരുമോ എന്ന ചോദ്യവുമായും ആളുകൾ രംഗത്തുണ്ട്. ഇതിവിടെയാണ് സ്വന്തം മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയുടെ വികസനം യാഥാർത്ഥ്യമാക്കാൻ സഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് കായംകുളം എംഎൽഎ പ്രതിഭ രംഗത്തുവന്നത്. താലൂക്ക് ആശുപത്രി വികസനം യാഥാർഥ്യമാക്കാനാകാത്തതിന് നാട്ടുകാരുടെ ആക്ഷേപം കേട്ടു മടുത്ത സ്ഥലം എംഎ‍ൽഎ സഹായം അഭ്യർത്ഥിച്ച് ഒടുവിൽ എത്തിയത് ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്കിൽ.

കായംകുളം എംഎ‍ൽഎ യു. പ്രതിഭയാണ് ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ആശുപത്രി വികസനം വേഗത്തിലാക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പരാതികൾക്ക് പരിഹാരമുണ്ടാക്കുന്ന മന്ത്രിയുടെ രീതിയെ സ്വന്തം പാർട്ടിയിലെ എംഎ‍ൽഎ നൈസായി ട്രോളിയെന്നും പ്രതിഭ വിമർശിക്കുകയാണ് ചെയ്തതെന്നും തുടർ കമന്റുകളും എത്തി.

'നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്.' - ഈ പരാമർശത്തോടെയാണ് എംഎ‍ൽഎ കമന്റ് അവസാനിപ്പിച്ചിരിക്കുന്നത്. ആർദ്രം പദ്ധതിയെ കുറിച്ചുള്ള മന്ത്രിയുടെ പോസ്റ്റിനു താഴെയാണ് എംഎൽഎയുടെ 'പരാതി' കമന്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'നേരിട്ട് പറഞ്ഞിട്ട് ഒരു പ്രയോജനവും കിട്ടുന്നില്ല; നാട്ടുകാർ എം.എൽഎ ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നു. ഒടുവിൽ പറയാഞ്ഞിട്ടല്ല എന്ന് കാണിക്കാൻ ഫേസ് ബുക്ക് പറയേണ്ടി വന്ന എം.എൽ എ യുടെ ഗതികേട്.'- എന്ന വിമർശനവും ചിലർ ഉന്നയിക്കുന്നുണ്ട്. ടീച്ചറമ്മയെ ഒരു MLA കൊച്ചാക്കിയത് അല്ലെ'- എന്ന വിമർശനവും ചിലർ ഉന്നയിക്കുന്നുണ്ട്. ഇപ്പൊ ഇതൊക്കെ വഴിയുള്ളൂ.. Comment അടിച്ചാൽ വല്ലതും നടക്കും എന്നും ചിലർ പറയുന്നു.

എംഎൽഎയുടെ കമന്റ് പൂർണരൂപത്തിൽ

പ്രിയപ്പെട്ട ഷൈലജ ടീച്ചർ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഞാൻ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോൾ അവരെ Spv ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോർഡിനെ Spv ആക്കാൻ പറഞ്ഞു. അതും സമയബന്ധിതമായി ഞാൻ ചെയ്തു. എന്നാൽ അതും കിഫ് ബി യിൽ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാൻ കേൾക്കുന്നുണ്ട്. 2000 നടുത്ത് രോഗികൾ വരുന്ന നാഷണൽ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചർ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നൽകണം. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP