Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

'ഇത്രയേയുള്ളൂ മനുഷ്യൻ...ടിപിക്ക് ശേഷം 2958 ദിവസങ്ങൾ കൂടിയേ അയാൾക്ക് ജീവിക്കാൻ പറ്റിയുള്ളൂ...ടി പി നായകനായി മടങ്ങി അയാൾ വില്ലനായും..! പി.കെ.കുഞ്ഞനന്തന്റെ മരണവാർത്ത വന്നതിന് പിന്നാലെ കെ..കെ.രമ പോസ്റ്റ് ചെയ്ത എന്റെ സഖാവേ എന്ന പോസ്റ്റിനെ കൊണ്ടും തള്ളിയും സോഷ്യൽ മീഡിയയിൽ കമന്റുകളുടെയും ട്രോളുകളുടെയും പെരുമഴ; കുഞ്ഞനന്തനെ തുണച്ചും പരിഹസിച്ചും കമന്റുകൾ

'ഇത്രയേയുള്ളൂ മനുഷ്യൻ...ടിപിക്ക് ശേഷം 2958 ദിവസങ്ങൾ കൂടിയേ അയാൾക്ക് ജീവിക്കാൻ പറ്റിയുള്ളൂ...ടി പി നായകനായി മടങ്ങി അയാൾ വില്ലനായും..! പി.കെ.കുഞ്ഞനന്തന്റെ മരണവാർത്ത വന്നതിന് പിന്നാലെ കെ..കെ.രമ പോസ്റ്റ് ചെയ്ത എന്റെ സഖാവേ എന്ന പോസ്റ്റിനെ കൊണ്ടും തള്ളിയും സോഷ്യൽ മീഡിയയിൽ കമന്റുകളുടെയും ട്രോളുകളുടെയും പെരുമഴ; കുഞ്ഞനന്തനെ തുണച്ചും പരിഹസിച്ചും കമന്റുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ എന്ന ആർഎംപി നേതാവിനെ ഇന്നോവ കാറിൽ വന്ന കൊലയാളികൾ 51 വെട്ട് വെട്ടി ഇല്ലായ്മ ചെയ്തിട്ട് 8 വർഷം തികഞ്ഞത് കഴിഞ്ഞ മാസം മെയ് 4 നാണ്. അഭിപ്രായഭിന്നത ഉന്മൂലനത്തിലേക്ക് നയിച്ച ആ സംഭവം ടിപിയുടെ ഭാര്യ കെ.കെ.രമയ്ക്ക് എന്നും ഉണങ്ങാത്ത മുറിവാണ്. 2012 മെയ് 4 -ന് കോഴിക്കോട് ജില്ലയിലെ വടകരയിലുള്ള വള്ളിക്കാട് എന്ന ഗ്രാമത്തിൽ, രാത്രി പത്തുമണിയോടെ നടന്ന ആ രാഷ്ട്രീയ കൊലപാതകം കേരളീയരുടെ മന:സാക്ഷിയെ തന്നെ ഞെട്ടിച്ചുകളഞ്ഞ ഒന്നാണ്.2020 ജൂൺ 11 ന് രാത്രി 9.30 ഓടെ ടിപി കൊലപാതകക്കേസിലെ പ്രതിയായി ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വന്നിരുന്ന പി.കെ.കുഞ്ഞനന്തൻ എന്ന പാനൂരിലെ സിപിഎം നേതാവ് അസുഖം മൂലം അന്തരിച്ചു. കുഞ്ഞനന്തന്റെ മരണ വാർത്ത വന്നതിന് പിന്നാലെ ആർഎംപി നേതാവ് കൂടിയായ രമ സോഷ്യൽ മീഡിയയിൽ ടിപി സദ്യയ്ക്ക് ചോറുവിളമ്പുന്ന ചിത്രം ഷെയർ ചെയ്തു. എന്റെ സഖാവേ എന്ന ഒറ്റവരി അടിക്കുറിപ്പും. ഇതോടെ സോഷ്യൽ മീഡിയ ആകെ ഇളകി.

21000 ത്തിലധികം പേർ പോസ്റ്റ് ലൈക്ക് ചെയ്തു. 3300 ലേറെ പേർ പോസ്റ്റ് ഷെയർ ചെയ്തു. 3100 ലേറെ പേർ കമന്റിട്ടു. പതിവ് പോലെ സൈബർ ബുള്ളിയിങ്ങുകാരും എത്തി. ടിപിയെയും രമയെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ അവർ തുരുതുരാ ഇട്ടു. എന്നാൽ, രമയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം അതിലും പതിന്മടങ്ങാണ്. ഒപ്പം ട്രോളുകളും.

ചിലർ ഫിലോസഫിക്കലായി- 'ഇത്രയേയുള്ളൂ മനുഷ്യൻ...ടിപിക്ക് ശേഷം 2958 ദിവസങ്ങൾ കൂടിയേ അയാൾക്ക് ജീവിക്കാൻ പറ്റിയുള്ളൂ...ടി പി നായകനായി മടങ്ങി അയാൾ വില്ലനായും..!
ചിലർ കണ്ണൂരിന്റെ കൊലപാതക ചരിത്രത്തെ കുറിച്ച് വികാരാധീനരായി-'കൊലകേസ് പ്രതികളുടെ മരണ വാർത്തകൾ കേൾക്കുബോൾ ആരുടെയും ഹൃദയത്തിൽ വലിയ സ്വാധിനം ചെലുത്താതെ പോകുന്നുവെങ്കിൽ , അവർ ജീവിതത്തിൽ തെരഞ്ഞെടുത്ത മാർഗ്ഗങ്ങളാണ് അതിന്റെ പ്രധാന കാരണം .നാളെ ചിലപ്പോൾ കുറെ സ്മാരകങൾ കെട്ടി പൊക്കിയേക്കാം . വീര പുരുഷനായി ചരിത്രത്തെ മാറ്റി എഴുതുവാനും സാധിച്ചെക്കാം . എന്നാൽ യഥാർത്ഥ ചരിത്രത്തെ ആർക്കെങ്കിലും മായ്ച്ച് കളയാൻ സാധിക്കുമോ ? തലശെരി കലാപത്തിലെ കുഞ്ഞിരാമനെന്ന ഇതിഹാസ കഥാപാത്രം കാലങ്ങൾ കഴിയുന്തോറും പരിഹാസമായി മാറുന്നതും അതുകൊണ്ടല്ലേ ?

പി.കെ.കുഞ്ഞനന്തനെ പരിഹസിക്കുന്ന കമന്റുകളും ഏറെ

കുഞ്ഞനന്തൻ സകാവ് നടക്കുമ്പോൾ ചവിട്ട് കൊണ്ടു ഉറുമ്പ് ചാകേണ്ട എന്ന് കരുതി സ്‌പോഞ്ചിന്റെ ചെരിപ്പ് ആയിരുന്നു ഇട്ടിരുന്നത് ..നന്മമരം ?സഹജീവികളോട് ഇത്രയേറെ സ്‌നേഹവും,കരുതലും കാണിച്ച ഒരു മനുഷ്യ സ്‌നേഹിയെ ഇനി കണ്ടെത്തൽ പ്രയാസമാണ്.

നടക്കുമ്പോൾ ഒരു ഉറുമ്പ് പോലും കാൽകീഴിൽ ഞെരിഞ്ഞമരാതിരിക്കാൻ കുഞ്ഞനന്തൻ ശ്രദ്ധിച്ചിരുന്നു.കടിച്ചതിനേക്കാൾ വലുത് മാളത്തിലുള്ളതുകൊണ്ട് കുഞ്ഞനന്തന്റെ വിടവ് നികത്താൻ സിപിഎം ന് പ്രയാസപ്പെടേണ്ടി വരില്ല

കുഞ്ഞനന്തനെ ന്യായീകരിക്കുന്നവരും ഏറെ

കോടതി ഇനിയും ശിക്ഷ വിധിച്ചിട്ടില്ലാത്ത കുറ്റാരോപിതനെയാണ് പ്രതി അഥവാ Accused എന്ന് പറയേണ്ടത്.കോടതി വിചാരണ ചെയ്ത് ശിക്ഷിച്ചയാളെ കുറ്റവാളി/Convict എന്നാണ് വിശേഷിപ്പിക്കേണ്ടത്

കെ.കെ.രമയെ പോസ്റ്റിട്ടതിന് വിമർശിക്കുന്നവരുടെ പോസ്റ്റുകൾ ഏറെയും സ്ത്രീവിരുദ്ധ ഭാഷയിൽ കുറിച്ചവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP