Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുരുന്നുകളെ പിച്ചിച്ചീന്തി കെട്ടിത്തൂക്കുന്ന നരാധമന്മാർക്ക് വിടുവേല ചെയ്യുന്ന ഭരണക്കാർക്ക് ചങ്ക് പത്തുണ്ടായിട്ടും കാര്യമില്ല; വാളയാർ കേസിൽ സർക്കാറിനെ വിമർശിച്ച് കെ കെ രമ; കൊലപാതകത്തിൽ പുനരന്വേഷണം നടത്തണമെന്ന് സുനിൽ പി ഇളയിടം; ആക്ടിവിസം ഫെയ്‌സ് ബുക്കിൽ മതിയോ..? ദലിത് ആക്ടിവിസ്റ്റുകൾ പോലും ഈ കേസിൽ മൗനം പാലിച്ചെന്ന് വിമർശിച്ച് ബെറ്റിമോൾ മാത്യുവും

കുരുന്നുകളെ പിച്ചിച്ചീന്തി കെട്ടിത്തൂക്കുന്ന നരാധമന്മാർക്ക് വിടുവേല ചെയ്യുന്ന ഭരണക്കാർക്ക് ചങ്ക് പത്തുണ്ടായിട്ടും കാര്യമില്ല; വാളയാർ കേസിൽ സർക്കാറിനെ വിമർശിച്ച് കെ കെ രമ; കൊലപാതകത്തിൽ പുനരന്വേഷണം നടത്തണമെന്ന് സുനിൽ പി ഇളയിടം; ആക്ടിവിസം ഫെയ്‌സ് ബുക്കിൽ മതിയോ..? ദലിത് ആക്ടിവിസ്റ്റുകൾ പോലും ഈ കേസിൽ മൗനം പാലിച്ചെന്ന് വിമർശിച്ച് ബെറ്റിമോൾ മാത്യുവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വാളയാർ പീഡന കേസിലെ പ്രതികളെ വെറുതേ വിട്ടതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പലവിധത്തിൽ വിമർശനങ്ങൾ ഉയരുകയാണ്. പെൺകുട്ടിയുടെ കുടുംബത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നിരവധി പേർ രംഗത്തുവന്നു. വാളയർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ.എംപി നേതാവ് കെ.കെ രമ രംഗത്തുന്നു.

എട്ടും,പതിനൊന്നും വയസ്സ് പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നുകെട്ടിത്തൂക്കിയ പ്രതികൾ നിയമത്തിന്റെ കൈകളിൽ നിന്ന് അനായാസം രക്ഷപ്പെട്ട വിധിയുടെ ഞെട്ടലിൽ നിൽക്കുകയാണ് കേരളമെന്നും പ്രതികളെ രക്ഷപ്പെടുത്താൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടായെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകൻ തന്നെ തുറന്നുപറഞ്ഞതിന്റെ വാർത്തകൾ വെളിപ്പെട്ടിരിക്കെ ഈ ദളിത് ബാല പീഡനഹത്യയുടെ ചോരക്കറ സംസ്ഥാനത്ത് ആഭ്യന്തരം ഭരിക്കുന്നവരുടേയും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് ഭരിക്കുന്നവരുടേയും കൈകളിൽ പുരണ്ടിരിക്കുന്നുവെന്ന് പകൽ പോലെ തെളിഞ്ഞിരിക്കുന്നെന്നും കെ. കെ രമ പറഞ്ഞു.

കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നുകെട്ടിത്തൂക്കുന്ന നരാധമന്മാർക്ക് വിടുവേല ചെയ്യുന്ന ഭരണക്കാർക്ക് ചങ്ക് പത്തുണ്ടായിട്ടും നാടിനും ജനങ്ങൾക്കും കാര്യമൊന്നുമില്ലെന്നും ഈ ഭരണക്കാരിൽ നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ലെന്നും കെ.കെ രമ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
വാളയാർ ബാലപീഡന കൊലപാതകക്കേസുകൾ സിബിഐ പോലെ മറ്റേതെങ്കിലും എജൻസികൾക്ക് കൈമാറി ആഭ്യന്തര മന്ത്രി പിണറായി വിജയനും പട്ടികജാതി-പട്ടികവർഗ്ഗ മന്ത്രി എ കെ ബാലനും സ്ഥാനമൊഴിഞ്ഞ് കേരളത്തോട് മാപ്പ് പറയണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

വാളയാറിലെ പെൺകുട്ടികളുടെ കൊലപാതകത്തിൽ പുനരന്വേഷണം നടത്തണമെന്ന് ഇടത് ചിന്തകനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം പറഞ്ഞു. രണ്ടു പെൺകുട്ടികളുടെ മരണം തെളിവുകളില്ലെന്ന പേരിൽ ഇത്രമേൽ നിസ്സാരമായി കയ്യൊഴിയപ്പെടുന്ന സ്ഥിതി കേരളത്തിന്റെ നീതിബോധത്തെ തന്നെ വെല്ലുവിളിക്കുന്നതാണെന്നും ഒരു നിലയ്ക്കും അങ്ങനെ നടന്നുകൂടെന്നും സുനിൽ പി ഇളയിടം പറഞ്ഞു.

അതേസമയം ഈ സംഭവത്തിൽ ആക്ടിവിസം ഫെയ്‌സ് ബുക്കിൽ മതിയോ എന്നു ചോദിച്ച് ബെറ്റിമോൾ മാത്യുവും രംഗത്തുവന്നു. വാളയാറിലെ പെൺകുട്ടികളുടെ മരണവും ദുരന്തവും കേസുമൊക്കെ ചർച്ചയാകുന്ന സന്ദർഭത്തിൽ ഉണ്ടായ സംശയമാണ്. ഫെയ്‌സ് ബുക്കിൽ ഞാൻ പലതരം ആക്ടിവിസ്റ്റുകളെ കാണാറുണ്ട്. വാളയാർ കേസിന്റെ കാര്യത്തിൽ മറ്റു കേസുകളിലേതുപോലെ പൊതു സമൂഹത്തിന്റെ തായ ഒരു ജാഗ്രതയോ ആക്ഷൻ കൗൺസിലോ ഒന്നുമുണ്ടായില്ല..! കാരണം അവർ അങ്ങേയറ്റം പാർശ്വവല്കൃതരാണല്ലോ..!- ബെറ്റി ഫേസ്‌ബുക്കിൽ കുറിച്ചു.

പക്ഷേ ദലിത് ആക്ടിവിസ്റ്റുകളാരും കേസിന്റെ നാൾവഴികൾ ശ്രദ്ധിക്കുകയോ വിദ്യാസമ്പന്നരല്ലാത്ത മാതാപിതാക്കൾക്ക് താങ്ങായി നിൽക്കുകയോ ചെയ്തതായി തോന്നുന്നില്ല.. ! പൊതു വിഷയങ്ങളിൽ വളരെ ജാഗരൂകരായി നിലകൊള്ളുന്ന ദലിത് ആക്ടിവിസ്റ്റുകൾ പോലും ഈ കേസിൽ ഒരു തരം അനാസ്ഥയോടെ മൗനം പാലിച്ചു..
മധു, ജിഷ, കെവിൻ സംഭവങ്ങളിലൊക്കെ അവരൊന്നും അങ്ങനെ ആയിരുന്നില്ല..

ഇപ്പോൾ വിധിയിങ്ങനെയൊക്കെ വന്നപ്പോഴും പ്രതികരണങ്ങളിൽ ആ തണുപ്പൻ മട്ട് പ്രകടമാണ്..അക്കാദമികവും ബൗദ്ധികവുമായ തലത്തിൽ മുന്നേറ്റങ്ങളുണ്ടാക്കുന്നതു പോലെ പ്രധാനമാണ് താഴേത്തട്ടിലുള്ളവർക്കു കൊടുക്കുന്ന ധാർമ്മിക പിൻതുണയും നിയമ സഹായവും പ്രത്യക്ഷസമരങ്ങളും. പാർശ്വവല്കൃതരുടെ ജീവിത പ്രശ്‌നങ്ങളെ ഏറ്റെടുക്കാതെയുള്ള അംബേദ്കറിസ്റ്റുകളുടെ അക്കാദമിക് സമരങ്ങളെ ഉൾക്കൊള്ളാനാവുന്നില്ല..

സുഹൃദ് വലയത്തിലുള്ള എല്ലാ അംബേദ്കറിസ്റ്റുകളോടുമാണ് ചോദ്യം. തെറി വിളിച്ച് ചർച്ച വഴിതെറ്റിക്കാനായി ആരും വരേണ്ടതില്ല.. പൊതു സമൂഹം അവഗണിക്കുന്ന ഇത്തരം കേസുകളിൽ ജാഗ്രത പുലർത്താനാവുന്നില്ലെങ്കിൽ നിങ്ങളുടെ ആക്ടിവിസത്തിന് എന്തു പ്രസക്തി..? എന്തു മൂല്യം..?- ബെറ്റിചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP