Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയതന്ത്രകാര്യാലയത്തിലെ ചായകൊടുപ്പുകാരി അധോലോക നായികയാണെന്ന് സ്പീക്കർക്ക് അറിയില്ലായിരുന്നു; അങ്ങ് പുറത്തുതട്ടി ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടറുടെ ഉടമ സന്ദീപിനെ അന്വേഷിച്ച് കസ്റ്റംസ് പരക്കം പായുകയാണ് സർ..രാജ്യദ്രോഹമാണ് സർ!......ഉളുപ്പുണ്ടെങ്കിൽ 'ചെയർ 'ഒഴിയണം: ശ്രീരാമകൃഷ്ണനെതിരെ ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ്

നയതന്ത്രകാര്യാലയത്തിലെ ചായകൊടുപ്പുകാരി അധോലോക നായികയാണെന്ന് സ്പീക്കർക്ക് അറിയില്ലായിരുന്നു; അങ്ങ് പുറത്തുതട്ടി ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടറുടെ ഉടമ സന്ദീപിനെ അന്വേഷിച്ച് കസ്റ്റംസ് പരക്കം പായുകയാണ് സർ..രാജ്യദ്രോഹമാണ് സർ!......ഉളുപ്പുണ്ടെങ്കിൽ 'ചെയർ 'ഒഴിയണം: ശ്രീരാമകൃഷ്ണനെതിരെ ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന പ്രതി സന്ദീപ് നായരുടെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിന് പോയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രാജി വയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ജ്യോതി കുമാർ ചാമക്കാല. നേരത്തെ സന്ദീപ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. 2019 ഡിസംബറിൽ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനം ആര്യനാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങളും സന്ദീപിന്റെ ഫേസ് ബുകക്ക് പ്രൊഫൈൽ പേജിന്റെ ആദ്യംതന്നെ കാണാം. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിശദീകരണം.സ്വപ്ന സുരേഷ് സ്പീക്കർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

അങ്ങ് ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ച,നയതന്ത്രകാര്യാലയത്തിലെ ചായകൊടുപ്പുകാരി അധോലോക നായികയാണെന്ന് ബഹു.സ്പീക്കർക്ക് അറിയില്ലായിരുന്നു എന്നെല്ലാം പറഞ്ഞ് മലയാളിയുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യരുത്.....'ഡിപ്ലോമാറ്റും ' സുഹൃത്തുക്കളും പിടിയിലാകും മുമ്പ് അങ്ങ് സ്പീക്കർ കസേര വച്ചൊഴിയണം...., ജ്യോതികുമാർ ചാമക്കാല ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു

പോസ്റ്റിന്റെ പൂർണരൂപം:

രാജ്യദ്രോഹമാണ് സർ!......ഉളുപ്പുണ്ടെങ്കിൽ 'ചെയർ 'ഒഴിയണം.......

ബഹുമാനപ്പെട്ട സ്പീക്കറുടെ അടിയന്തര ശ്രദ്ധയ്ക്ക്.....

അങ്ങ് പുറത്തുതട്ടി ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടറുടെ ഉടമ സന്ദീപിനെ അന്വേഷിച്ച് കസ്റ്റംസ് പരക്കം പായുകയാണ് സർ.......

സ്വർണകള്ളക്കടത്തെന്ന രാജ്യദ്രോഹക്കുറ്റത്തിനാണ് ബഹു.സ്പീക്കർ, അങ്ങയുടെ സുഹൃത്തിനെ കസ്റ്റംസ് തിരയുന്നത്.....

അങ്ങ് ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ച,നയതന്ത്രകാര്യാലയത്തിലെ ചായകൊടുപ്പുകാരി അധോലോക നായികയാണെന്ന് ബഹു.സ്പീക്കർക്ക് അറിയില്ലായിരുന്നു എന്നെല്ലാം പറഞ്ഞ് മലയാളിയുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യരുത്.......!

'ഡിപ്ലോമാറ്റും ' സുഹൃത്തുക്കളും പിടിയിലാകും മുമ്പ് അങ്ങ് സ്പീക്കർ കസേര വച്ചൊഴിയണം....

ഏതോ തട്ടിപ്പുകാരി സ്വകാര്യവ്യക്തികളുമായി നടത്തിയ സോളർ ഇടപാടിനെച്ചൊല്ലി എത്ര അടിയന്തരപ്രമേയത്തിനാണ് താങ്കൾ പ്രതിപക്ഷത്തിരുന്നപ്പോൾ നോട്ടീസ് നൽകിയത്....?

അന്ന് സോളർ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് താങ്കൾ ആവശ്യപ്പെട്ടതുപോലെ, ഇന്ന് സ്വർണക്കടത്തിൽ താങ്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷം മുന്നോട്ട് വച്ചാൽ ചെയർ അംഗീകരിക്കുമോ തള്ളിക്കളയുമോ .....?

താങ്കൾ ചെയ്തതുപോലെ പരിപാവനമായ സ്പീക്കർ കസേര തള്ളിയിടാനൊന്നും പ്രതിപക്ഷ അംഗങ്ങൾ മുതിർന്നേക്കില്ല......

പക്ഷേ സഭാനാഥനാവാനുള്ള അങ്ങയുടെ യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു........

സാദാ പൂച്ചക്കുട്ടി കേസല്ല ഇത്, കുറ്റം രാജ്യദ്രോഹമാണ്.....

അവിടെ കൈകൾ ശുദ്ധമാണെന്ന് തെളിയിക്കാനുള്ള ധാർമിക ഉത്തരവാദിത്തം അങ്ങേക്കുണ്ട്.........

ശങ്കരനാരായണൻ തമ്പിയും സിഎച്ച് മുഹമ്മദ് കോയയും എ.പി കുര്യനുമെല്ലാമിരുന്ന കസേരയിൽ ഉറച്ചിരിക്കാനുള്ള യോഗ്യത ഉണ്ടോയെന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം.......

ജനാധിപത്യത്തോട്, നിയമസഭയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ, ഒരുനിമിഷം വൈകാതെ താങ്കൾ കസേരവിട്ടൊഴിയണം, ബഹുമാനപ്പെട്ട ചെയർ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP