Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

'സേവ് ദി ഡേറ്റ്' ആഘോഷമാക്കുന്ന മലയാളി സമൂഹം അടുത്ത നിമിഷത്തിൽ പെൺകുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുമ്പോൾ വിലാപവുമായി എത്തുന്നത് സാംസ്‌കാരിക ആഭാസമല്ലേ? തുറന്ന ചർച്ചയുമായി ലണ്ടനിലെ നഴ്സിങ് പിജി വിദ്യാർത്ഥിനി ജോസ്ന രംഗത്ത്

'സേവ് ദി ഡേറ്റ്' ആഘോഷമാക്കുന്ന മലയാളി സമൂഹം അടുത്ത നിമിഷത്തിൽ പെൺകുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുമ്പോൾ വിലാപവുമായി എത്തുന്നത് സാംസ്‌കാരിക ആഭാസമല്ലേ? തുറന്ന ചർച്ചയുമായി ലണ്ടനിലെ നഴ്സിങ് പിജി വിദ്യാർത്ഥിനി ജോസ്ന രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഒരു വശത്തു സേവ് ദി ഡേറ്റ് ആഘോഷങ്ങൾ. മറുവശത്തു പെൺകുട്ടികളും സ്ത്രീകളും കാമഭ്രാന്തന്മാരാൽ പിച്ചി ചീന്തപ്പെടുന്നതിന്റെ രോദനം. രണ്ടും സംഭവിക്കുന്നത് ഒരേ സമൂഹത്തിൽ നിന്നും. രണ്ടു വശത്തും അതേ സമൂഹത്തിൽ തന്നെയുള്ളവർ. രണ്ടും തമ്മിൽ നേരിട്ടൊരു ബന്ധവുമില്ല. എന്നാൽ മറ്റൊന്നിനു പരോക്ഷമായി എങ്കിലും കാരണമാകുന്നുണ്ടോ? എന്തുകൊണ്ടാണ് നമ്മുടെ സമൂഹം അത്തരം ചർച്ചകളിലേക്ക് കണ്ണ് തുറക്കാത്തത്?

എന്തെങ്കിലും മോശം കാര്യം സംഭവിക്കുമ്പോൾ വിലാപവുമായി രംഗത്ത് വരുന്നവർ എന്ത് ആഭാസം കണ്ടാലും അതിനു കയ്യടിക്കുന്നുവെന്ന പ്രവണതയും മലയാളികൾക്കിടയിൽ വളരുകയാണോ? ഇത്തരം കാര്യങ്ങൾ ആരെങ്കിലും തുറന്നു കാട്ടിയാൽ അവർ പിന്നെ പിന്തിരിപ്പന്മാരുമായി. ഈ കാപട്യം തുറന്നു കാട്ടുകയാണ് തന്റെ സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെ ലണ്ടൻ മലയാളിയായ ജോസ്ന സാബു സെബാസ്റ്റ്യൻ.

താൻ എഴുതിയ കുറിപ്പുകളോട് ഫെമിനിസ്റ്റുകൾ എന്ന് വിശേഷിപ്പിക്കുന്നവർ കൂട്ടമായി എത്തി മോശം കമന്റുകൾ നൽകിയതോടെ അത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയ പേജ് അഡ്‌മിൻ പിൻവലിക്കുക ആയിരുന്നുവെന്ന് ജോസ്ന പറയുന്നു. എന്നാൽ താൻ ഫെമിനിസ്റ്റുകൾക്ക് എതിരല്ലെന്നും ചിലർ തങ്ങളാണ് സമൂഹത്തെ നേർവഴിക്ക് നടത്താൻ നിയോഗിക്കപ്പെട്ടവർ എന്ന മട്ടിൽ തങ്ങളുടെ അജണ്ട മറ്റുള്ളവരിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നും ജോസ്ന ചൂണ്ടിക്കാട്ടുന്നു.

സേവ് ദി ഡേറ്റ് പോലെ ഉള്ള കാര്യങ്ങൾ ചെയ്യുന്നവർ തങ്ങളുടെ പൗര ബോധത്തെ കുറിച്ച് ഉദഘോഷം നടത്തുമ്പോൾ സമൂഹത്തിൽ പലർക്കും അവരെ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടെന്നതും അംഗീകരിക്കാൻ മടി എന്തെന്നും ന്യൂട്രീഷനിസ്റ്റ് കൂടിയായ ജോസ്ന ഉയർത്തുന്ന സമകാലിക ചിന്തയാണ്. ഇപ്പോൾ നഴ്സിംഗിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഇവർ സോഷ്യൽ മീഡിയ വഴി നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്.

കോവിഡ് ലോക്ക്ഡൗണിനു ശേഷം സർക്കാർ അനുവദിച്ച ഇളവുകൾ കണക്കിലെടുത്തു വിവാഹങ്ങൾ വീണ്ടും ആരംഭിച്ചതോടെയാണ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. എന്നാൽ അടുത്തിടെ പുറത്തു വന്ന ചില ചിത്രങ്ങൾ സഭ്യതയുടെ സകല അതിർവരമ്പുകളും കടന്നു പോയതാണ് എന്ന വിമർശക ശബ്ദമാണ് ജോസ്നയെയും ഈ വിഷയത്തിൽ ഇടപെടാൻ പ്രേരണ നൽകിയത്.

ജോസ്ന എഴുതിയ കുറിപ്പിന്റെ പൂർണ രൂപം ചുവടെ:

ചിലതൊക്കെ കാണുമ്പോൾ കണ്ണിനു അരോചകമാകും ..പ്രതികരിച്ചില്ലങ്കിൽ എന്തോ ഒരു വീർപ്പുമുട്ടൽ ..ഇതിപ്പോ ഒന്നോ രണ്ടോ അല്ല പല കല്യാണഷൂട്ടുകളും ഇങ്ങനായ്‌കൊണ്ടിരിക്കുന്നു അതും നമ്മുടെ പുതു തലമുറ തന്നെ ഇങ്ങനത്തെ കോപ്രായങ്ങൾ കാട്ടിക്കൂട്ടുമ്പോൾ എന്ത് മാനസിക സന്തോഷമാണ് അവർക്കു കിട്ടുന്നത്.

അവരുടെ ഇഷ്ടം അവരുടെ സ്വാതന്ത്ര്യം എന്നൊക്കെ മുറവിളി കൂട്ടുമ്പോളും ഒരാളുടെ പ്രൈവസി മറ്റൊരാളുടെ മുമ്പിൽ തുറന്നു കാണിച്ചു അത് സമൂഹത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അവരുടെ ചിന്താഗതി അല്ല മറ്റൊരാൾക്ക് എന്നും ചില സാമൂഹിക രോഗികൾക്കും മറ്റു പലർക്കും അതൊരു ക്യൂരിയോസിറ്റിക്കു ഇടവരുത്തുമെന്നും അത് തീർക്കാൻ അവർ പല നിർധനരായ പെണ്കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഇരയാക്കുമെന്നും എന്നിവർക്ക് മനസിലാകും .

ഇത്ര അധികം സ്ത്രീ പീഡനങ്ങൾ നമുക്ക് ചുറ്റും നടക്കുമ്പോളും ..പലവിധ പീഠങ്ങൾക്കു പിഞ്ചു കുഞ്ഞുങ്ങൾ വരെ കരുവാക്കപ്പെടുമ്പോളും, സ്ത്രീകൾ തന്നെ മറ്റുള്ളവർക്ക് ഒരു ആകാംഷ കഥാപാത്രമായി മാറുമ്പോൾ അവരിലൂടെ അവർ മറ്റുള്ളവരിൽ ജനിപ്പിക്കുന്ന ഞിൻഞാസക്കു ഇരയാകേണ്ടി വരുന്നത് പലപ്പോളും സമൂഹത്തിന് താഴെകടയുള്ളവരും പിഞ്ചു കുഞ്ഞുങ്ങളുമാണെന്നു നമ്മുടെ സമൂഹം മനഃപൂർവം മറക്കുകയാണോ?

സ്ത്രീ സമസത്വത്തിനു മുറവിളികൂട്ടുമ്പോളും.. ഒരുഭാഗം സ്ത്രീകൾ തന്നെ അതിനു വേറൊരു മാനദണ്ഡം സമൂഹത്തിൽ വിളമ്പുന്നത് കണ്ടിരിക്കാൻ സാമൂഹിക പ്രതിബദ്ദതയുള്ളൊരു സമൂഹത്തിനാകുമോ?

ജോസ്ന സാബു സെബാസ്റ്റ്യൻ 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP