Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന പൊലീസ് മേധാവി കോറോണയ്ക്കും അതീതനാണോ? കൊറോണ പടർന്നു പിടിച്ച രാജ്യങ്ങളിൽ ഒന്നായ ഇംഗ്ലണ്ടിൽ സന്ദർശനം നടത്തി വന്ന ഡിജിപിയെ നിരീക്ഷണത്തിൽ ആക്കാത്തത് എന്തേ? ഇംഗ്ലണ്ടിൽ കൊറോണ പടർന്നു പിടിക്കുമ്പോഴാണ് മാർച്ച് 3 മുതൽ 5 വരെ അവിടെ അദ്ദേഹം സന്ദർശനം നടത്തിയത്; തിരികെ കേരളത്തിലെത്തിയ ബെഹ്‌റ വിമാനത്താവളത്തിലോ ആശുപത്രിയിലോ പരിശോധനയ്ക്ക് വിധേയനായോ എന്നറിയാൻ താൽപര്യമുണ്ട്; ആരോഗ്യ മന്ത്രിയോടു ചോദ്യങ്ങളുമായി ജ്യോതികുമാർ ചാമക്കാല

സംസ്ഥാന പൊലീസ് മേധാവി കോറോണയ്ക്കും അതീതനാണോ? കൊറോണ പടർന്നു പിടിച്ച രാജ്യങ്ങളിൽ ഒന്നായ ഇംഗ്ലണ്ടിൽ സന്ദർശനം നടത്തി വന്ന ഡിജിപിയെ നിരീക്ഷണത്തിൽ ആക്കാത്തത് എന്തേ? ഇംഗ്ലണ്ടിൽ കൊറോണ പടർന്നു പിടിക്കുമ്പോഴാണ് മാർച്ച് 3 മുതൽ 5 വരെ അവിടെ അദ്ദേഹം സന്ദർശനം നടത്തിയത്; തിരികെ കേരളത്തിലെത്തിയ ബെഹ്‌റ വിമാനത്താവളത്തിലോ ആശുപത്രിയിലോ പരിശോധനയ്ക്ക് വിധേയനായോ എന്നറിയാൻ താൽപര്യമുണ്ട്; ആരോഗ്യ മന്ത്രിയോടു ചോദ്യങ്ങളുമായി ജ്യോതികുമാർ ചാമക്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയത് കഴിഞ്ഞ ദിവസമാണ്. കോവിഡ് 19 സാരമായി ബാധിച്ച ബ്രിട്ടനിൽ അടക്കം അദ്ദേഹം യാത്ര ചെയ്തിരുന്നു. ഇംഗ്ലണ്ടിൽ നിന്നാണ് അദ്ദേഹം തിരികെ നാട്ടിലെത്തിയത്. ഇതോടെ ബെഹ്‌റയെ നിരീക്ഷണത്തിൽ ആക്കിയോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി.

സംസ്ഥാന പൊലീസ് മേധാവി കോറോണയ്ക്കും അതീതനാണോ എന്നു ചോദിച്ചു കൊണ്ടാണ് ജ്യോതികുമാർ ചാമക്കാല ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഫെബ്രുവരി രണ്ടാംവാരം മുതൽ ഇംഗ്ലണ്ടിൽ കൊറോണ പടർന്നുപിടിക്കുമ്പോഴാണ് മാർച്ച് 3 മുതൽ 5 വരെ ബഹ്‌റ അവിടെ സന്ദർശനം നടത്തിയത്. ഏത് വിമാനത്തിൽ ഏതെല്ലാം രാജ്യങ്ങൾ വഴി അദ്ദേഹം കടന്നുപോയി? എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബെഹ്‌റയുടേത് വഞ്ചനയല്ലേ ടീച്ചർ ?

സംസ്ഥാന പൊലീസ് മേധാവി കോറോണയ്ക്കും അതീതനാണോ ?

ലോകത്തുകൊറോണ പടർന്നുപിടിച്ച പ്രധാനരാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടിൽ സന്ദർശനം നടത്തി വന്ന ലോക്‌നാഥ് ബഹ്‌റയെ നിരീക്ഷണത്തിലാക്കാത്തതെന്ത് ?

10,000ലേറെപ്പേർക്കാണ് ഇംഗ്ലണ്ടിൽ രോഗബാധ സംശയിക്കുന്നത്.എണ്ണൂറോളം പേർക്ക് സ്ഥിരീകരിച്ചുകഴിഞ്ഞു.

ആ രാജ്യത്തിന്റെ ആരോഗ്യമന്ത്രിക്കുപോലും കോവിഡ് 19 പിടിപെട്ടു. പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിലാണ്.

ഫെബ്രുവരി രണ്ടാംവാരം മുതൽ ഇംഗ്ലണ്ടിൽ കൊറോണ പടർന്നുപിടിക്കുമ്പോഴാണ് മാർച്ച് 3 മുതൽ 5 വരെ ബഹ്‌റ അവിടെ സന്ദർശനം നടത്തിയത്.

ഏത് വിമാനത്തിൽ ഏതെല്ലാം രാജ്യങ്ങൾ വഴി അദ്ദേഹം കടന്നുപോയി ?

തിരികെ കേരളത്തിലെത്തിയ അദ്ദേഹം വിമാനത്താവളത്തിലോ ആശുപത്രിയിലോ പരിശോധനയ്ക്ക് വിധേയനായോ എന്നറിയാൻ താൽപര്യമുണ്ട്.

എങ്ങനെയാണ് രോഗബാധിത മേഖലയിൽ നിന്ന് മടങ്ങിയെത്തിയ പൊലീസ് മേധാവി ഔദ്യോഗി്ക പരിപാടികളിൽ പങ്കെടുക്കുന്നത്.

ആരെങ്കിലും കൊറോണയെന്ന് സമൂഹമാധ്യമത്തിൽ മിണ്ടിയാൽ പിടിച്ച് അകത്തിടും എന്ന് പറയുന്ന ഏമാൻ സ്വന്തം ഉത്തരവാദിത്തം നിറവേറ്റിയോയെന്ന് വ്യക്തമാക്കണം.

യുകെയിൽ നിന്ന് വന്നയാൾക്കാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.

മാർച്ച് നാലിന് യൂണിവേഴ്‌സൽ സ്‌ക്രീനിങ് തുടങ്ങിയെന്ന് കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതായത് എല്ലാ രാജ്യാന്തരയാത്രികരും നിരീക്ഷണത്തിലാകണം.

യുകെ സന്ദർശനം കഴിഞ്ഞെത്തിയ പൊലീസ് മേധാവിക്കും ഇത് ബാധകമല്ലേ ?

അതോ രാജ്യത്തെ ഒരു നിയമവും ബാധകമല്ലാത്ത ബഹ്‌റയെക്ക് കൊറോണയിലും ഒഴുവുണ്ടോ ?

വിമാനത്താവളത്തിൽ നിന്ന് പുറത്തുപോയി നാടിനെ വഞ്ചിച്ചു എന്ന് റാന്നിക്കാരെ കുറ്റപ്പെടുത്തുന്ന ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പൊലീസ് മേധാവിയുടേത് വഞ്ചനയാണോയെന്ന് പറയണം....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP