Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആപ് വരും അതു വഴി കുപ്പി വരും എന്നു പറഞ്ഞ് കേരളത്തിലെ മദ്യസ്‌നേഹികൾ കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി; പ്ലേസ്റ്റോറിന്റെ പരിസരത്തുപോലും നിർത്താനാവില്ലെന്ന് പറഞ്ഞ് തോട്ടിലെറിഞ്ഞു ഗൂഗിൾ; രജിത്തിന്റെ കമ്പനിക്ക് ഈ പ്രൊജക്ട് നൽകിയതിന്റെ മാനദണ്ഡം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം; ഇതിലും നല്ല ആപ്പ് ഞങ്ങൾ തരാമെന്ന് ചാമക്കാല; ബെവ്ക്യു ആപ്പിൽ സർക്കാരിനെ വിമർശിച്ച് ജ്യോതികുമാർ ചാമക്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് പിണറായി സർക്കാർ മദ്യക്കച്ചവടത്തിനായി ബെവ്‌കോ ആപ്പ് വികസിപ്പിച്ച നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. സിപ്രിങ്‌ളർ ഇടപാട് പോലെ മദ്യവിൽപനയുടെ ആപ്പും കുട്ടിസഖാക്കളെ ഏൽപിച്ച നടപടി മികച്ച വഴി തന്നെയെന്ന് ചാമക്കാല വിമർശിക്കുന്നു. ബെവ് ക്യൂ ആപ്പ് വികസിപ്പിച്ചെടുക്കാൻ സർക്കാർ ഏൽപിച്ച മേൽനോട്ടക്കാരൻ രജിത്ത് രാമചന്ദ്രനേയും ചാമക്കാല വിമർശിക്കുന്നു.

കമ്പനിക്ക് ഈ പ്രൊജക്ട് നൽകിയതിന്റെ മാനദണ്ഡം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചാമക്കാല ചോദിക്കുന്നു.ഏതാനം ദിവസങ്ങൾക്കുള്ളിൽ ഇതിലും മികച്ച ആപ്പ് നൽകാൻ തയ്യാറാണെന്നും ബെവ് ക്യു ചലഞ്ചിന് തയ്യാറുണ്ടോ എന്നും ചാമക്കാല ചോദിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:-

ബെവ് ക്യൂ ചലഞ്ച്........

കോവിഡ് കാലത്ത് കേരളത്തിലെ മദ്യപാനികളെയോർത്ത് ഏറെ വേദനിച്ചവരാണ് പിണറായി സർക്കാർ.........

മദ്യവിൽപന അവസാനിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ദേശദ്രോഹമായി കണ്ടവരാണ്...........

ലോക്ഡൗൺ ഇളവ് വന്നാലുടൻ മദ്യസ്‌നേഹികൾക്ക് സാധനമെത്തിക്കാനുള്ള വഴി തിരയുകയായിരുന്നു സർക്കാർ.............

ഏറ്റവും മികച്ച വഴി തന്നെ വേണമെന്നുള്ളതുകൊണ്ടാവും സ്പ്രിങ്ക്‌ളർ സഖാവിനെപ്പോലെ തന്നെ സൈബർ സഖാവിനെ മദ്യത്തിന്റെ കാര്യം ഏൽപിച്ചു.......

ആപ്പുണ്ടാക്കാൻ പോയ കുട്ടി സഖാവ് തലകുത്തി നിന്നിട്ടും സംഗതി സ്റ്റാർട്ടാവുന്നില്ല..........

ആപ് വരും അതു വഴി കുപ്പി വരും എന്നു പറഞ്ഞ് കേരളത്തിലെ മദ്യസ്‌നേഹികൾ കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി..........

പാവം കുട്ടിസഖാക്കൾ, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെയായി കാര്യങ്ങൾ...........

സൈബർ ഇടങ്ങളിൽ തെറിയഭിഷേകം നടത്തുന്നതുപോലെ നിസാരമാണെന്നാണ് കരുതിയത്...........

ഗൂഗിളുമായുള്ള ഇടപാട് തുടങ്ങിയപ്പോളാണ് പുലിവാല് പിടിച്ചെന്ന് തിരിച്ചറിഞ്ഞത്......

ചെന്നയുടൻ പ്ലേസ്റ്റോറിന്റെ പരിസരത്തുപോലും നിർത്താനാവില്ലെന്ന് പറഞ്ഞ് തോട്ടിലെറിഞ്ഞു ഗൂഗിൾ............

ബെവ് ക്യൂ ആപ്പിന്റെ സ്ഥാപകൻ അഥവാ ചീഫ് ടെക്‌നോളജി ഓഫീസർ രജിത് രാമചന്ദ്രന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഒന്ന് കടന്നുപോയാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയനിലവാരം എത്ര ചീപ്പാണെന്ന് മനസിലാകും..........

അതുപോട്ടെ, പക്ഷേ ഇദ്ദേഹത്തിന്റെ കമ്പനിക്ക് ഈ പ്രൊജക്ട് നൽകിയതിന്റെ മാനദണ്ഡം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.......

സമൂഹമാധ്യമങ്ങളിൽ പാർട്ടിക്കും സർക്കാരിനും വേണ്ടി പുലയാട്ട് നടത്തുന്നവർക്ക് മുൻഗണന എന്നായിരുന്നോ ......?

ഞാൻ വെല്ലുവിളിക്കുന്നു, ഈ പ്രോജക്ട് ഏറ്റെടുക്കാം.......

ഏതാനും ദിവസം കൊണ്ട് ഇതിലും മികച്ച ആപ് തയാറാക്കി നൽകാം..........

ഒരു കൂപ്പണിന് ബെവ് ക്യൂവിന് 50 പൈസയാണ് നൽകുന്നതെങ്കിൽ എനിക്ക് 10 പൈസ മതി..........

ഈ പ്രൊജക്ട് നൽകാൻ തയാറുണ്ടോ ...?

ബെവ്‌കോ ഉത്തരം പറയണം.....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP