Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

പൂഞ്ഞാറുകാരൻ ഒരുവൻ ചാനലിൽ കുരച്ചത് ഇങ്ങിനെ 'ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി 'എന്ന് ! ചന്തയിൽ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവൻ മറ്റൊരു ഞരമ്പൻ! വിമർശനവുമായി ജോയ് മാത്യു

പൂഞ്ഞാറുകാരൻ ഒരുവൻ ചാനലിൽ കുരച്ചത് ഇങ്ങിനെ 'ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി 'എന്ന് ! ചന്തയിൽ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവൻ മറ്റൊരു ഞരമ്പൻ! വിമർശനവുമായി ജോയ് മാത്യു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് പ്രതികരിച്ച സ്ത്രീകൾക്കെതിരെ രംഗത്തുവന്നവരെ വിമർശിച്ച് നടൻ ജോയ് മാത്യു. പി സി ജോർജ്ജിനെ ലക്ഷ്യമിട്ടു കൊണ്ടാണ് പ്രധാനമായു ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്. വിജയൻ നായരെ തല്ലിയതിലല്ല, അവിടെവച്ച് തെറി പറഞ്ഞതിലാണ് ചിലർക്കു പ്രശ്നമെന്നും ഫ്യൂഡൽ ധാരണകളാണ് അവരെ നയിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

''ഞരമ്പൻ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയിൽ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകൾ ഉപയോഗിച്ചിട്ടില്ല, ചില പദങ്ങൾക്ക് അലങ്കാരവും ഉൽപ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം ,അത് സീൻ കളർ ഫുൾ ആകാനാണെന്ന് കരുതിയാൽ മതി''- ജോയ് മാത്യു പറഞ്ഞു. സ്ത്രീകൾ തെറി പറഞ്ഞതിനെതിരെ പൂഞ്ഞാൽ എംഎൽഎ പിസി ജോർജ് ഉൾപ്പടെയുള്ളവർ രംഗത്തുവന്നിരുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പ്:

ചിലരുടെ പ്രശനം പെണ്ണുങ്ങൾ ഞരബുരോഗിയെ തല്ലിയതിലല്ല, അവിടെ വെച്ച് തെറിപറഞ്ഞതാണ്!
'എന്താ സ്നേഹിതാ വിജയാ നിനക്കിട്ട് ഒന്ന് തരട്ടെ ?' എന്ന് പറഞ്ഞാണ് തല്ലിയിരുന്നതെങ്കിൽ ഇപ്പറയുന്നവർ ഈ സ്ത്രീകളെ പിന്തുണയ്ക്കുമായിരുന്നോ ?
ഇല്ല ,സ്ത്രീകൾ ഇങ്ങിനെയൊക്കെയേ പെരുമാറാവൂ എന്ന ഫ്യുഡൽ യാണ് ഇവരെയൊക്കെ നയിക്കുന്നത് .
അടികൂടിയിട്ടുള്ളവർക്കറിയാം ആത്മരോഷം ,വീറ് ,വാശി എന്നിവ വർധിപ്പിക്കാനും എതിരാളിയെ തളർത്താനും ചില പ്രത്യേക പദങ്ങൾക്ക് സാധിക്കും എന്ന് (മനഃശാസ്ത്രം അത് സമ്മതിച്ചു തരുന്നുമുണ്ട് )
പിന്നെ എന്താണ് തെറി ?എന്താണ് അശ്ലീലം ?
(കൊടുങ്ങല്ലൂരിന്റെ പാരമ്പര്യ രക്തമാണ് മലയാളിയുടെ സിരകളിൽ എന്നത് മറക്കണ്ട !)
ഞരമ്പൻ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയിൽ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകൾ ഉപയോഗിച്ചിട്ടില്ല ,,ചില പദങ്ങൾക്ക് അലങ്കാരവും ഉൽപ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം ,അത് സീൻ കളർ ഫുൾ ആകാനാണെന്ന് കരുതിയാൽ മതി. പൂഞ്ഞാറുകാരൻ ഒരുവൻ ചാനലിൽ കുരച്ചത് ഇങ്ങിനെ 'ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി 'എന്ന് !ചന്തയിൽ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവൻ മറ്റൊരു ഞരമ്പൻ !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP