Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ദിവസം മുൻപ് ആരോരും അറിയാത്ത വീട്ടമ്മ, ഇപ്പോൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന വ്യക്തി; ജോളി ജോസഫ് ഗൂഗിളിൽ ട്രെന്റിംഗായപ്പോൾ തിരയുന്നവരിൽ കൂടുതലും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ; ഏറ്റവും അധികം പേർ തിരഞ്ഞത് യുഎഇയിൽ നിന്ന്; രണ്ടാമത് ഖത്തറും മൂന്നാമതായി മാത്രം ഇന്ത്യയും; ജോളിക്കൊപ്പം സോഷ്യൽ മീഡിയയിൽ ഫെയ്മസായി കൂടത്തായി ഗ്രാമവും; കോഴിക്കോടൻ മലയോര ഗ്രാമം ഇനി അറിയപ്പെടുക സയനൈഡ് നൽകി കുടുംബത്തിലെ ആറുപേരെ കൊന്ന ജോളിയുടെ പേരിൽ

മൂന്ന് ദിവസം മുൻപ് ആരോരും അറിയാത്ത വീട്ടമ്മ, ഇപ്പോൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന വ്യക്തി; ജോളി ജോസഫ് ഗൂഗിളിൽ ട്രെന്റിംഗായപ്പോൾ തിരയുന്നവരിൽ കൂടുതലും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ; ഏറ്റവും അധികം പേർ തിരഞ്ഞത് യുഎഇയിൽ നിന്ന്; രണ്ടാമത് ഖത്തറും മൂന്നാമതായി മാത്രം ഇന്ത്യയും; ജോളിക്കൊപ്പം സോഷ്യൽ മീഡിയയിൽ ഫെയ്മസായി കൂടത്തായി ഗ്രാമവും; കോഴിക്കോടൻ മലയോര ഗ്രാമം ഇനി അറിയപ്പെടുക സയനൈഡ് നൽകി കുടുംബത്തിലെ ആറുപേരെ കൊന്ന ജോളിയുടെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ ചർച്ച കൂടത്തായിയിലെ കൊലപാതക പരമ്പരയാണ്. ഏറ്റവും കൂടുതൽ ആളുകൾ അറിയാൻ ആഗ്രഹിക്കുന്നതും ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ തന്നെ. പക്ഷേ കേരളം മാത്രമല്ല ലോകത്തിന്റെ പല കോണിൽ നിന്നുള്ളവർ ഇപ്പോൾ തിരക്കി ഇറങ്ങിയിരിക്കുന്നത് ജോളി ജോസഫിനെപ്പറ്റിയാണ്. സ്വന്തം കുടുംബത്തിലെ ആറ് പേരെ സ്വത്തിന് വേണ്ടി 14 വർഷം കാത്തിരുന്ന് കൊന്ന കൊടുംകുറ്റവാളി ആരാണെന്ന് അറിയാൻ എല്ലാവരും സമൂഹ മാധ്യമങ്ങളും ഗൂഗിളും തപ്പി ഇറങ്ങിയിരിക്കുകയാണ്.

ഒക്ടോബർ 5ന് രാവിലെ 11 മണിയോടെ ജോളിയുമായി ബന്ധപ്പെട്ട ഗൂഗിൾ അന്വേഷണങ്ങൾ കുത്തനെ കൂടി. രാത്രി 9 മണിയായതോടെ സേർച്ചിങ് ട്രന്റ് ഏറ്റവും ഉയരങ്ങളിലെത്തി. പക്ഷേ ഇതിൽ എല്ലാം ഉപരി കൂടത്തായി കൊലപാതകത്തെക്കുറിച്ച് ഏറ്റവും കൂടുതൽ അന്വേഷണം വന്നത് യുഎഇ, ഖത്തർ രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യയാകട്ടെ ഈ അന്വേഷണത്തിൽ മൂന്നാം സ്ഥാനത്താണ്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെല്ലാം കൂടത്തായി കൊലപാതക വിവരങ്ങൾ തേടി ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.

കൂടത്തായിയിൽ സംഭവിച്ചത് എന്ത് എന്നതിലുപരി എല്ലാവർക്കും ജോളി ജോസഫിനെ പറ്റി അറിയാനാണ് തിടുക്കം. കൂടുതൽ പേരും അവരുടെ ഫോട്ടോ തപ്പി ഇറങ്ങിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ കൂടത്തായി ജോളി എന്നും ജോളി കൂടത്തായി എന്നും തിരഞ്ഞവർ അനേകം. ഇപ്പോൾ koodathai murders, koodathai murders jolly, jolly thomas koodathai എന്നിവയാണ് പ്രധാന സേർച്ചിങ് ട്രന്റിങ് ടോപ്പിക്കുകൾ. സയനൈഡ്് നൽകിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞതോടെ ജോളിക്കൊപ്പം കൂടത്തായി എന്ന സ്ഥലവും പുറംലോകം അറിയാൻ തുടങ്ങി.

കോഴിക്കോട് ജില്ലയിലെ ഈ ചെറുഗ്രാമം ലോകമെമ്പാടുമുള്ളവർ ഇപ്പോൾ തിരയുകയാണ്. ഒരു കൊലപാതകത്തിലൂടെ ഫെയ്മസായ സ്ഥലം എന്ന നിലയ്ക്ക് ഇനി കൂടത്തായി അറിയപ്പെടും. അത്ര പതിവില്ലാത്ത കാര്യമായതുകൊണ്ടും ഒരു സ്ത്രീ 14 വർഷം കാത്തിരുന്ന് ആറ് പേരെ കൊന്നതും എല്ലാവരേയും അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. കൂടാതെ ലോകത്തെ വിറപ്പിച്ച സീരിയൽ കില്ലർ ഹാരൾഡ് ഷിപ്‌മെനിനോട് ജോളിയെ പൊലീസ് ഉപമിച്ചതോടെ സംഭവത്തിന്റെ പ്രാധാന്യം എല്ലാവർക്കും മനസിലായി.

ഔദ്യോഗിക രേഖകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊലപ്പെടുത്തിയ കൊടുംക്രിമിനലാണ്് ഹരൾഡ്. ബ്രിട്ടിഷ് പൊലീസിന്റെ കണക്ക് പ്രകാരം 215 പേരെ ഹാരൾഡ് കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. പക്ഷേ ആ കണക്ക് 250ഉം കടന്നു മുന്നോട്ടു പോകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്. 1970 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലായിരുന്നു കൊലപാതകങ്ങളെല്ലാം.

1998ൽ ഇയാൾ പൊലീസ് പിടിയിലായി. ഇരുനൂറോളം പേരെയും കൊലപ്പെടുത്തിയത് സമാനമായ വിധത്തിൽ വേദനസംഹാരിയായ ഡയമോർഫിൻ അമിതഅളവിൽ കുത്തിവച്ചായിരുന്നു. മരണം കണ്ട് രസിക്കാനായിരുന്നു താൻ കൊലപാതകം നടത്തിയിരുന്നതെന്നാണ് ഇയാൾ പറഞ്ഞത്. ഇത്തരത്തിൽ ലോകത്തിലെ തന്നെ കൊടുകുറ്റവാളിയായ ഹാരൾഡ് ഷിപ്മാനോട് ഉപമിച്ചെങ്കിൽ കട്ടപ്പനക്കാരിയായ ജോളി തോമസ് ചെയ്ത കുറ്റകൃത്യം എത്ര മാത്രം ഭീതി ഉളവാക്കുന്നതാണെന്ന് ചിന്തിക്കാം.

പൊന്നാമറ്റം കുടുംബത്തിലെ മരണങ്ങൾ കൊലപാതകമാണ് എന്നറിഞ്ഞതിന്റെ ഞെട്ടലിൽ നിന്ന് കൂടത്തായിക്കാർ ഇത് വരെ മുക്തരായിട്ടില്ല. വീട്ടുകാരുടെ മരണശേഷം ജോളി നാട്ടുകാരുമായി അകലം പാലിച്ചിരുന്നു. എന്നാൽ പ്രിയപ്പെട്ടവരുടെ വേർപാടുകൊണ്ടാവാം ജോളിയിലെ ഈ മാറ്റമെന്നാണ് അയൽക്കാർ കരുതിയിരുന്നത്. റോയിയുടെ മരണത്തിന് ശേഷം രണ്ടാമത് വിവാഹം കഴിച്ചതിനുശേഷമാണ് നാട്ടുകാരുമായി ജോളി അകലം പാലിച്ചതെന്നും അയൽക്കാർ പറയുന്നു.

നാട്ടുകാർക്കും കുടുംബക്കാർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു പൊന്നാമറ്റത്തെ അന്നമ്മയും ഭർത്താവ് ടോമും. നാട്ടുകാരെ സഹായിക്കുന്ന കാര്യത്തിൽ മകൻ റോയിയും ഒട്ടും പിന്നിലായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മരുമകൾക്കും പേരക്കുട്ടിക്കും നേരത്തെ അസുഖമുണ്ടായിരുന്നതിനാൽ ഇവരുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയിരുന്നില്ലെന്ന് ഷാജുവിന്റെ അമ്മയും വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP