Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കളക്ഷനിൽ പ്രകമ്പനം തീർത്ത് ജോക്കർ; ഒരുമാസം പിന്നിടുമ്പോൾ ചിത്രം നേടിയത് മുടക്ക് മുതലിന്റെ എട്ടിരട്ടി ലാഭം; ജാക്വിൻ ഫീനിക്സിന്റെ ഒറ്റയാൾ പെർഫോമൻസിൽ ചിത്രം നേടിയത് 6347 കോടി രൂപ

കളക്ഷനിൽ പ്രകമ്പനം തീർത്ത് ജോക്കർ; ഒരുമാസം പിന്നിടുമ്പോൾ ചിത്രം നേടിയത് മുടക്ക് മുതലിന്റെ എട്ടിരട്ടി ലാഭം; ജാക്വിൻ ഫീനിക്സിന്റെ ഒറ്റയാൾ പെർഫോമൻസിൽ ചിത്രം നേടിയത് 6347 കോടി രൂപ

മറുനാടൻ ഡെസ്‌ക്‌

വാഷിംങ്ടൺ: റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ഹോളിവുഡ് ചിത്രം 'ജോക്കർ' നിർമ്മാതാക്കൾക്ക് നേടിക്കൊടുത്ത ലാഭം മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ! ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുൾപ്പെടെയുള്ള മാർക്കറ്റുകളിൽ റിലീസ് ചെയ്യപ്പെട്ടത് ഒക്ടോബർ രണ്ടിനായിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ അന്തർദേശീയ മാർക്കറ്റുകളിലും വലിയ പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്സ്ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രം 900 മില്യൺ ഡോളർ (6347 കോടി രൂപ) എന്ന സംഖ്യ പിന്നിട്ടിരിക്കുകയാണെന്ന് ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.

ടോഡ് ഫിലിപ്സാണ് പുതിയ ചിത്രത്തിന്റെ സംവിധാനം. ജാക്വിൻ ഫീനിക്സ് ആണ് ചിത്രത്തിൽ ജോക്കറായത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയൻ ആർതർ ഫ്ലെക്സ് പിന്നീട് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കർ ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടൊറൊന്റൊ, വെനീസ് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്‌കാരങ്ങൾ നേടിയ ആദ്യ കോമിക് ചിത്രം കൂടിയാണ് ഡി.സി നിർമ്മിക്കുന്ന ജോക്കർ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ആരാധകരോട് അഭ്യർത്ഥനയുമായി ജാക്വിൻ ഫീനിക്സ് രംഗത്ത് എത്തിയിരുന്നു.

ആരാധന അതിരുവിടരുതെന്നും ജോക്കർ എന്നത് സാങ്കൽപ്പിക കഥാപാത്രമാണെന്നും അദ്ദേഹം തന്റെ ആരാധകരോട് പറഞ്ഞു. ജോക്കർ എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ട ബാറ്റ്മാൻ ചിത്രം ദി ഡാർക് നൈറ്റ് റിലീസ് ചെയ്തപ്പോൾ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെടിവെയ്‌പ്പ് ഉണ്ടായിരുന്നു.

900 മില്യൺ എന്നത് 950 മില്യണിലേക്കോ ഒരു ബില്യണിലേക്ക് തന്നെയോ എത്തിയേക്കാമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. 'ആർ-റേറ്റഡ്' ചിത്രങ്ങളിൽ എക്കാലത്തെയും വലിയ ഹിറ്റാണ് നിലവിൽ ജോക്കർ. ഡെഡ്പൂളിന്റെ കളക്ഷനെ (783 മില്യൺ) മറികടന്നതോടെയാണ് ഇത്. എക്കാലത്തെയും ഡിസി ചിത്രങ്ങളിൽ കളക്ഷനിൽ നാലാമതുമാണ് നിലവിൽ ജോക്കർ. അക്വമാൻ (1.14 ബില്യൺ), ദി ഡാർക് നൈറ്റ് റൈസസ് (1.08 ബില്യൺ), ദി ഡാർക് നൈറ്റ് (1 ബില്യൺ) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഡിസി ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP