Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കാലത്ത് സിനിമകൾ ഒന്നും നടക്കുന്നില്ല; അവസരം മുതലാക്കി നല്ല ഭക്ഷണത്തിനായി കൃഷി തുടങ്ങി; കൃഷി അനുഭവങ്ങൾ പങ്കുവച്ച് നടൻ ജോജു ജോർജ്

കോവിഡ് കാലത്ത് സിനിമകൾ ഒന്നും നടക്കുന്നില്ല; അവസരം മുതലാക്കി നല്ല ഭക്ഷണത്തിനായി കൃഷി തുടങ്ങി; കൃഷി അനുഭവങ്ങൾ പങ്കുവച്ച് നടൻ ജോജു ജോർജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് കാലത്തെ ലോക്ക്ഡൗൺ കാരണം മലയാളം സിനിമാരംഗം മുഴുവൻ പ്രതിസന്ധിയിൽ ഉഴറുകയാണ്. കോവിഡ് കാലമായതിനാൽ സിനിമാ വർക്കുകൾ ഒന്നും തന്നെ നടക്കുന്നില്ല. ഇതിനിടെ കിട്ടിയ അവസരം നല്ല ഭക്ഷണത്തിനായി ഉപയോഗിക്കുകയാണെന്നാണ് നടൻ ജോജു ജോർജ്ജ്. തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ കൃഷിയിൽ ആകൃഷ്ടനായാണ് ജോജു തന്റെ വീട്ടിലും പച്ചക്കറിക്കൃഷി തുടങ്ങിയത്. ലോക്ഡൗണിൽ സജീവിന് വീട്ടിലേക്കുള്ള പച്ചക്കറികളും മീനും പുറത്തുനിന്ന് വാങ്ങേണ്ടി വന്നില്ലെന്നുള്ളത് ആവേശം ഇരട്ടിയാക്കി.

ടെറസിൽ മഴമറ തയാറാക്കിയാണ് ജോജുവിന്റെ പച്ചക്കറിക്കൃഷി. ഗ്രോബാഗിലാണ് തൈകൾ നട്ടിരിക്കുന്നത്. ഇവ വയ്ക്കുന്നതിനായി പ്രത്യേക സ്റ്റാൻഡും സജ്ജീകരിച്ചിട്ടുണ്ട്. തക്കാളി, പയർ, പാവൽ, ചീര, വഴുതന, വെണ്ട, ചീനി തുടങ്ങി എല്ലാത്തരം പച്ചക്കറികളും ഇവിടെ വളരുന്നു. വിളവും നൽകിത്തുടങ്ങി. തുള്ളിനന രീതിയിലാണ് ജലസേചനം.

ടെറസിലെ പച്ചക്കറിക്കൃഷി കൂടാതെ ഇപ്പോൾ 2 വെച്ചൂർ പശുക്കൾ, ആട്, നാടൻ കോഴികൾ, മത്സ്യങ്ങൾ എന്നിവയെയും തന്റെ വീട്ടുമുറ്റത്തു വളർത്തുന്നുണ്ടെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP