Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പടച്ച തമ്പുരാന്റെ കരുണയും രക്ഷയും നിങ്ങളിൽ സദാവർഷിക്കുമാറാകട്ടെ; എംഎസ്എഫ് എന്റെ ജീവിതമാണ്; പാവത്തൂങ്ങളുടെ ഉസൈൻ ബോൾട്ടെന്നു വിളിച്ചവർക്ക് മറുപടിയുമായി എംഎസ്എഫ് നേതാവ് ജിഫ്രി

പടച്ച തമ്പുരാന്റെ കരുണയും രക്ഷയും നിങ്ങളിൽ സദാവർഷിക്കുമാറാകട്ടെ; എംഎസ്എഫ് എന്റെ ജീവിതമാണ്; പാവത്തൂങ്ങളുടെ ഉസൈൻ ബോൾട്ടെന്നു വിളിച്ചവർക്ക് മറുപടിയുമായി എംഎസ്എഫ് നേതാവ് ജിഫ്രി

കോഴിക്കോട്: പൊലീസ് ലാത്തിച്ചാർജിനിടെ ഓടി രക്ഷപ്പെട്ട് വാർത്തകളിൽ ഇടം നേടിയ എംഎസ്എഫ് നേതാവ് സയീദ് ശറഫുദ്ദീൻ ജിഫ്രി പരിഹസിക്കുന്നവർക്ക് മറുപടിയുമായി രംഗത്ത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഏറെ പ്രശസ്തനാക്കിയ സ്നേഹ നിധികളായ മാദ്ധ്യമ പ്രവർത്തകർക്കും ട്രോളർമാർക്കും സൈബർ പോരാളികൾക്കും മറ്റെല്ലാവർക്കും താൻ നന്ദി രേഖപ്പെടുത്തുന്നതായി ജിഫ്രി പറഞ്ഞു. ഫേസ്‌ബുക് പോസ്റ്റ് വഴിയാണ് ജിഫ്രി നന്ദി രേഖപ്പെടുത്തുന്നത്.

പടച്ച തമ്പുരാന്റെ കരുണയും രക്ഷയും നിങ്ങളിൽ സദാവർഷിക്കുമാറാകട്ടെ. എംഎസ്എഫ് എന്റെ ജീവിതമാണ്. എന്റെ സഹപ്രവർത്തകർ എന്റെ കൂടെപ്പിറപ്പുകളാണ്. നിങ്ങൾക്ക് പകരം തരാൻ എന്റെ ജീവിതം മാത്രമാണുള്ളതെന്നും പറഞ്ഞാണ് ജിഫ്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എംഎസ്എഫ് കോഴിക്കോട് നടത്തിയ ഒരൊറ്റ മാർച്ചിനിടെയാണ് ജിഫ്രി പൊലീസ് ലാത്തിച്ചാർജിൽ നിന്നും ഓടി രക്ഷപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ജിഫ്രിയെ പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് വന്നത്. പ്രാദേശിക വാർത്തയുടെ ചുവടുപിടിച്ച് ദേശീയമാദ്ധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തു. അണികളെ മുന്നിൽ നിന്ന് നയിച്ച എംഎസ്എഫ് നേതാവ് സയ്യിദ് ശറഫുദ്ദീൻ ജിഫ്രിയാണ് മാർച്ചിനിടെ പിൻവലിഞ്ഞത്.

പാഠപുസ്തക വിതരണം വൈകിയതായിരുന്നു സമരത്തിന്റെ പ്രധാന കാരണം. കോഴിക്കോട്ടെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്കായിരുന്നു മാർച്ച്. ആദ്യം ഓടിവന്ന് ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർ അക്രമാസക്തരായി.

പ്രതിഷേധം നടക്കുന്നതിനിടെ സമരക്കാരിൽ ചിലർ മറ്റൊരു വഴിയിലൂടെ ഓഫീസിനുള്ളിൽ കടന്ന് അവകാശ പത്രിക സമർപ്പിച്ചു. ബാരിക്കേഡ് കടന്ന് പുറത്തേക്കു പോകണമെന്ന് പ്രവർത്തകർ വാശി പിടിച്ചതോടെ പിന്നെ പ്രതിഷേധ സ്ഥലത്ത് അടിയോട് അടി. ഈ വേളയിലാണ് ബാരിക്കേഡിനു സമീപത്തു കൂടി എംഎസ്എഫ് നേതാവ് സയ്യിദ് ശറഫുദ്ദീൻ ജിഫ്രി ജീവനും കൊണ്ടോടുന്നത് കാണുന്നത്. നേതാവിന്റെ ഓട്ടം വീഡിയോ രൂപത്തിലെത്തിയതോടെ സോഷ്യൽ മീഡിയയും ഓട്ടം ഏറ്റുപിടിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

പ്രിയ സഹോദരങ്ങളേ...ഒറ്റ ദിവസം കൊണ്ട് എന്നെ ഏറെ പ്രശസ്തനാക്കിയ സ്‌നേഹ നിധകളായ മാദ്ധ്യമ പ്രവർത്തകർക്കും ട്രോളർമാർക്കും പരമാവധി ഷെയർ ചെയ്ത് സഹായിച്ച സൈബർ പോരാളികൾക്കും മറ്റെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... പടച്ച തമ്പുരാന്റെ കരുണയും രക്ഷയും നിങ്ങളിൽ സദാവർഷിക്കുമാറാകട്ടെ... എന്ന് മനസ്സറിഞ്ഞ പ്രാർതഥന... പിന്നെ...എംഎസ്എഫ് എന്റെ ജീവിതമാണ് എന്റെ സഹപ്രവർത്തകർ എന്റെ കൂടെപ്പിറപ്പുകളാണ്...നിങ്ങൾ നൽകുന്ന സ്‌നേഹം പിന്തുണ സുരക്ഷിതത്വം വാക്കുകൾക്കതീതമാണ്...സ്‌നേഹത്തിൽ ചാലിച്ചെഴുതിയ നിങ്ങളുടെ ഓരോ വാക്കും ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു..നിങ്ങൾക്ക് പകരം തരാൻ എന്റെ ജീവിതം മാത്രം...നമുക്ക് യാത്ര തുടരാം......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP