Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും

'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും

മറുനാടൻ ഡെസ്‌ക്‌

നടൻ ജയസൂര്യയും സരിതയും ഇന്ന് 17ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ താരം പങ്കുവച്ച ചെറു കുറിപ്പ് ശ്രദ്ധനേടുകയാണ്. 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക് ... ‍ഹാപ്പി വെഡ്ഡിം​ഗ് ആനിവേഴ്സറി' എന്നാണ് ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചത്. സരിതയും തിരിച്ച് വിവാഹ വാർഷിക ആശംസകൾ അറിയിച്ചിട്ടുണ്ട്. “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സരിത കുറിച്ചത്.

ജയസൂര്യയും സരിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 2004ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അച്ഛനൊപ്പം അദ്വൈ അഭിനയ രംഗത്തുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രാപ്രിയരാണ് നടൻ ജയസൂര്യയും ഭാര്യയും. ഷൂട്ടിങ് തിരക്കുകളിൽ നിന്നും ഇടയ്ക്ക് മാറി യാത്ര പോവാൻ എപ്പോഴും സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് ജയസൂര്യ. കഴിഞ്ഞവർഷം ഇരുവരും ഒന്നിച്ച് നേപ്പാളിലേക്കും സ്വിറ്റ്സർലൻഡിലേക്കുമെല്ലാം യാത്രകൾ നടത്തിയിരുന്നു. യാത്രാവിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല.

കഥാപാത്രമാകാൻ ഏതറ്റം വരെയും പോകുന്ന നടനാണ് ജയസൂര്യ. താരം മുഖ്യവേഷത്തിൽ എത്തിയ വെള്ളം എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പത്ത്‌ മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം തീയേറ്ററിൽ പ്രദർശനത്തിനെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP