Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പാവപ്പെട്ട ഓട്ടോ ടാക്സി ജീവനക്കാർ പണം കൂടിപ്പോയതുകൊണ്ട് ചുമ്മാ കറങ്ങി നടക്കാനായിരിക്കുമോ സ്വന്തം വാഹനത്തിൽ ദിനേനയെന്നോണം ഇന്ധനം നിറയ്ക്കുന്നത്? ഇന്ധനവില വർധിപ്പിച്ചത് പാവങ്ങൾക്ക് കക്കൂസുണ്ടാക്കാനാണെന്ന കണ്ണന്താനത്തിന്റെ നിരീക്ഷണം അപാര കണ്ടെത്തൽ; കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പത്ത് ചോദ്യങ്ങളുമായി സിപിഐ.എം നേതാവ് എം.വി ജയരാജൻ

പാവപ്പെട്ട ഓട്ടോ ടാക്സി ജീവനക്കാർ പണം കൂടിപ്പോയതുകൊണ്ട് ചുമ്മാ കറങ്ങി നടക്കാനായിരിക്കുമോ സ്വന്തം വാഹനത്തിൽ ദിനേനയെന്നോണം ഇന്ധനം നിറയ്ക്കുന്നത്? ഇന്ധനവില വർധിപ്പിച്ചത് പാവങ്ങൾക്ക് കക്കൂസുണ്ടാക്കാനാണെന്ന കണ്ണന്താനത്തിന്റെ നിരീക്ഷണം അപാര കണ്ടെത്തൽ; കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പത്ത് ചോദ്യങ്ങളുമായി സിപിഐ.എം നേതാവ് എം.വി ജയരാജൻ

മറുനാടൻ ഡസ്‌ക്

തിരുവനന്തപുരം: ഇന്ധനവിലവർധനയെ ന്യായീകരിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പത്ത് ചോദ്യങ്ങളുമായി സിപിഐ.എം നേതാവ് എം.വി ജയരാജൻ. ഇന്ധനവില വർധിപ്പിച്ചത് പാവങ്ങൾക്ക് കക്കൂസുണ്ടാക്കാനാണ് എന്നു പറഞ്ഞ കണ്ണന്താനത്തിന്റെ നിരീക്ഷണം അപാര കണ്ടെത്തലാണെന്നാണ് എം.വി ജയരാജൻ വിശേഷിപ്പിച്ചത്.

നേരത്തെ സ്വന്തമായി വാഹനമുള്ളവരാണ് പെട്രോളടിക്കുന്നതെന്നും ഇവർ പാവപ്പെട്ടവരല്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു. രാജ്യത്ത് 67 ശതമാനം ആളുകൾക്കും ശൗചാലയമില്ല. അതിനാൽ അത്തരക്കാർക്ക് ശൗചാലയം നിർമ്മിക്കാനും എല്ലാവർക്കും വീട് നിർമ്മിച്ച് നൽകാനും ദേശീയപാത നിർമ്മിക്കാനുമെല്ലാം ഒരുപാട് പണം വേണ്ടിവരുമെന്നുമാണ് കണ്ണന്താനം പറഞ്ഞിരുന്നത്.

ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. കണ്ണന്താനത്തിന്റെ പ്രസ്താവന വിധേയത്വം കൊണ്ടുള്ള നിലവാരത്തകർച്ചയാണെന്നാണ് എം.വി ജയരാജൻ പറഞ്ഞത്.

എം.വി ജയരാജന്റെ പത്ത് ചോദ്യങ്ങൾ:-

ഇന്ധനവില വർധിപ്പിക്കുന്നത് പാവങ്ങൾക്ക് കക്കൂസ് നിർമ്മിക്കാനാണെന്ന കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ കണ്ടെത്തൽ അപാരം എന്നേ ആർക്കും പറയാൻ കഴിയൂ. പെട്രോളും ഡീസലും അടിക്കുന്നവർ സ്വന്തമായി വാഹനമുള്ളയാളെന്നും അതിനാൽ കാശുള്ളയാളിൽ നിന്നും ഇത്തരത്തിൽ കൊള്ളനടത്തുന്നത് തെറ്റല്ലെന്നും കേന്ദ്രമന്ത്രി ഫലത്തിൽ ന്യായീകരിക്കുന്നു. അങ്ങനെയെങ്കിൽ ശ്രീ കണ്ണന്താനം താങ്കൾ താഴെക്കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകണം:

1) പാവപ്പെട്ട ഓട്ടോ, ടാക്സി ജീവനക്കാർ പണം കൂടിപ്പോയതുകൊണ്ട് ചുമ്മാ കറങ്ങി നടക്കാനായിരിക്കുമോ സ്വന്തം വാഹനത്തിൽ ദിനേനയെന്നോണം ഇന്ധനം നിറയ്ക്കുന്നത്?
2) ഇന്ധനവില വർദ്ധന സകല സാധനങ്ങളുടേയും വിലവർധനയ്ക്ക് കാരണമാകുമെന്നത് താങ്കൾക്ക് അറിയാത്തതാണോ?
3) രാജ്യത്തെ 90 കോടിയോളം വരുന്ന ജനങ്ങൾ അർദ്ധപട്ടിണിയിലോ, ഒരുനേരം മാത്രം കഷ്ടി ആഹാരം കിട്ടുന്നവരോ ആണെന്നിരിക്കെ ഇന്ധനവില ഉയർത്തുന്നതിനാനുപാതികമായി സാധനങ്ങളുടെ വില കുത്തനെ കയറുമ്പോൾ ബഹുഭൂരിപക്ഷം മുഴുപ്പട്ടിണിയിലേക്കല്ലെ വലിച്ചെറിയപ്പെടുക?
5) അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ താണിട്ടും ഇന്ധനവില ദിനം പ്രതിയെന്നോണം ഉയർത്തുമ്പോൾ കോടിക്കണക്കിന് രൂപയാണ് ഒരുദിവസം തന്നെ കൂടുതൽ ലാഭം ലഭിക്കുന്നത്. താങ്കൾ പറഞ്ഞതുപോലെ ഇതെല്ലാം കക്കൂസ് നിർമ്മാണത്തിനുവേണ്ടി വിനിയോഗിച്ചാൽ വീടുകളേക്കാൾ കൂടുതൽ കക്കൂസ് ആവില്ലെ? അതാണോ ബിജെപി ലക്ഷ്യം?
6) ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലേക്ക് വിലക്കയറ്റം എത്തിച്ച് വ്യാപകമായി കക്കൂസ് നിർമ്മിച്ചിട്ട് എന്തു കാര്യം?
7) സ്വകാര്യ എണ്ണക്കമ്പനി മുതലാളിമാരും നമ്മുടെ രാജ്യത്തുണ്ട്. അവരും ലാഭവിഹിതം പൂർണ്ണമായും ഉപയോഗിച്ച് താങ്കൾ പറഞ്ഞവിധം കക്കൂസ് നിർമ്മിക്കുമോ?
ഇല്ലെങ്കിൽ, സ്വകാര്യ എണ്ണക്കമ്പനികളെ രാജ്യത്ത് നിരോധിക്കുമോ?
9) സാധാരണക്കാരായ ബിജെപിക്കാരോടെങ്കിലും മോദിസർക്കാർ ആത്മാർത്ഥത കാണിക്കണമെന്നും, സകല സാധനങ്ങളുടെയും വില കുത്തനെ ഉയർത്തുന്ന ഇന്ധനവില വർധന തടയണമെന്നും വിലനിയന്ത്രണാധികാരം തിരിച്ച് കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കണമെന്നും കേന്ദ്രമന്ത്രി എന്നനിലയിൽ താങ്കൾ ജനപക്ഷത്തുനിന്ന് ആവശ്യപ്പെടുമോ?
10) വിലക്കയറ്റം കാരണം ജനങ്ങൾ മുഴുപ്പട്ടിണിയിലാവുമ്പോൾ കക്കൂസ് അടഞ്ഞുകിടക്കാതിരിക്കാൻ ബിജെപി സർക്കാർ ഇനി കിണറ്റിലെ പച്ചവെള്ളത്തിനും ജിഎസ്ടി ബാധകമാക്കുമോ?

ശ്രീ കണ്ണന്താനം, വിധേയത്വം താങ്കളെ ഇത്രകണ്ട് നിലവാരത്തകർച്ചയിലേക്കാണല്ലോ എത്തിച്ചതെന്നോർക്കുമ്പോൾ സഹതപിക്കാനേ കഴിയൂ.

എം വി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP