Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വകതിരിവില്ലാതെ കടന്നുവരും കൊറോണ ; പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ ഞാനുമുണ്ട് ഒപ്പമെന്ന് മമ്മൂക്ക; വലിയ വിപത്തിന്റെ വ്യാപനം തടയാൻ ആരോഗ്യപൂർണമായ ഭാവിക്ക് വേണ്ടി ജനതാ കർഫ്യുവിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നെന്ന് മോഹൻലാൽ; ജനതാ കർഫ്യുവിൽ പിന്തുണയുമായി താരരാജാക്കന്മാരും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂവിൽ പിന്തുണയുമായി മലയാളത്തിന്റെ താരരാജാക്കന്മാരും. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കൊറോണ ജാഗ്രതയ്ക്കുള്ള നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. വകതിരിവില്ലാതെ കൊറോണ കടന്ന് വരുമെന്നും നമ്മളാരും സുരക്ഷിതരല്ലെന്നും മരുന്നുകൾ കണ്ട് പിടിക്കാത്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും മമ്മൂട്ടി പറയുന്നു.

'വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ ഇപ്പോൾ നമുക്ക് തടയാൻ സാധിക്കും. ഈ വൈറസിന്റെ വ്യാപനത്തെ.പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ ഞാനുമുണ്ട്. നിങ്ങളുടെ കൂടെ. നമുക്ക് ഒന്നിച്ചു നിൽക്കാം. ഇതൊരു കരുതലാണ്, സുരക്ഷക്ക് വേണ്ടിയുള്ള കരുതൽ' മമ്മൂട്ടി പറഞ്ഞു.

അതേ സമയം കൊറോണയിൽ ജാഗ്രത പലിക്കണമെന്ന് മോഹൻലാലും വീഡിയോ പങ്കുവയ്ക്കുന്നു.


ലോകത്തെ ഞെട്ടിച്ച കോവിഡ് 19 ഇന്ത്യയിൽ അതിന്റെ അടുത്ത ഘട്ടത്തിലാണ്.സമൂഹവ്യാപനം എന്ന ഘട്ടം നമുക്ക് ഒറ്റക്കെട്ടായി തടയേണ്ടിയിരിക്കുന്നു. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാക്കാൻ മാർച്ച് 22ന് ജനതാ കർഫ്യു ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നൽകിക്കഴിഞ്ഞു. രാവിലെ ഏഴ് മുതൽ രാത്രി 9 വരെ വീടിന് പുറത്തിറങ്ങാതെ നമുക്കും ഈ ജന ജാഗ്രതാ കർഫ്യുകളിൽ അണിചേരാം.

മറ്റെല്ലാം മാറ്റിവച്ച് വീട്ടിൽ ഒതുങ്ങാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാൻ ആരോഗ്യപൂർണമായ ഭാവിക്ക് വേണ്ടി ജനതാ കർഫ്യുവിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. 'ഇതിനോടകം സിനിമ മേഖലയിലെ നിരവധി പേരാണ് ജനതാ കർഫ്യൂവിന് പിന്തുണയുമായി എത്തിയത്. മോഹൻലാൽ, ജയസൂര്യ, ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയ നിരവധി താരങ്ങൾ ജനതാ കർഫ്യൂവിനെ പിന്തുണ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP