Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ക്ഷോഭിച്ചിട്ട് കാര്യമില്ല..കടകംപള്ളി..ഞങ്ങൾ അറിയും നിങ്ങളുടെ ഫോൺ സംഭാഷണമടക്കം; തൃപ്തി ദേശായി മുഖ്യമന്ത്രിയോട് ടെലിഫോണിൽ സംസാരിച്ചിട്ടും ദേവസ്വം മന്ത്രി അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല; തൃപ്തി വരുന്നത് ജനംടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്ന കടകംപള്ളിയുടെയും എ.കെ.ബാലന്റെയും ചോദ്യങ്ങൾക്ക് മറുപടിയുമായി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു

ക്ഷോഭിച്ചിട്ട് കാര്യമില്ല..കടകംപള്ളി..ഞങ്ങൾ അറിയും നിങ്ങളുടെ ഫോൺ സംഭാഷണമടക്കം; തൃപ്തി ദേശായി മുഖ്യമന്ത്രിയോട് ടെലിഫോണിൽ സംസാരിച്ചിട്ടും ദേവസ്വം മന്ത്രി അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല; തൃപ്തി വരുന്നത് ജനംടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്ന കടകംപള്ളിയുടെയും എ.കെ.ബാലന്റെയും ചോദ്യങ്ങൾക്ക് മറുപടിയുമായി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിന് എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇക്കാര്യം ജനം ടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്നും മന്ത്രി ചോദിച്ചിരുന്നു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തുമ്പോൾ ഒരു ടിവി ചാനൽ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പൊലീസ് കമ്മീഷണർ ഓഫീസിൽ പോയപ്പോൾ അവിടെ ബിജെപിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണെന്ന് മന്ത്രി എ.കെ.ബാലനും ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജനം ടിവി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു.

'കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാൽ അവിടെയുള്ള മലയാളികളായ ഭക്തർ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ്. കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തിൽ തൃപ്തി എത്തിയപ്പോൾ തന്നെ സഹയാത്രികരാണ് അർദ്ധരാത്രിയിൽ ജനം ടി വി ചീഫ് എഡിറ്ററായ എന്നെ അറിയിച്ചത്. ഭക്തരുടെ വിശ്വാസത്തിനുവേണ്ടി ജീവൻ കൊടുത്തും ഞങ്ങളുണ്ടാകുമെന്ന് ഇന്ന് ഭാരതത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കടകംപള്ളിയുടെ വാക്കുകളെ കേരള സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി ഞങ്ങൾ സ്വീകരിക്കുന്നു.':നവംബർ 22 ന് കൊച്ചിയിലേക്ക് തൃപ്തി ദേശായി ടിക്കറ്റ് എടുത്തിട്ടും ബിന്ദു അമ്മിണി തിങ്കളാഴ്ച തലസ്ഥാനത്തു വന്ന് എല്ലാവരെയും കണ്ടിട്ടും തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ടെലിഫോണിൽ സംസാരിച്ചിട്ടും ഇക്കാര്യം ദേവസ്വം മന്ത്രിയായ താങ്കൾ അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല.
'വെറുതെ ക്ഷോഭിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. ഇക്കാര്യം ഇന്റലിജൻസ് പൊലീസ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അവർക്കൊക്കെ നിർബ്ബന്ധിത പെൻഷൻ കൊടുക്കാനാണ് മന്ത്രിസഭാ യോഗത്തിൽ താങ്കൾ ശുപാർശ ചെയ്യേണ്ടത്.'

കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടി വി കൊണ്ടുവന്ന വാർത്ത മറക്കരുത്. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങൾ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാധ്യമപ്രവർത്തനത്തിന്റെ സത്യസന്ധതയും ശക്തിയും മന്ത്രിക്ക് ബോദ്ധ്യമുണ്ടല്ലോ?സുരേഷ് ബാബു തന്റെ പോസ്റ്റിൽ ചോദിക്കുന്നു.

തൃപ്തി ദേശായി ശബരിമലയിലേക്ക് വരുന്നു എന്നകാര്യം ജനം ടി വി മാത്രം എങ്ങനെ അറിഞ്ഞു എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം തീർച്ചയായും ന്യായമാണ്. മന്ത്രിപ്പണിയിൽ എത്തും മുൻപ് തല്ലും പിടിയും മാസപ്പടിയും ഒക്കെയായി നടന്ന മന്ത്രിക്ക് പത്രപ്രവർത്തനത്തെ കുറിച്ച് അറിയില്ല. അതുകൊണ്ടുതന്നെ മന്ത്രിയുടെ ചോദ്യത്തെ അദ്ദേഹത്തിന്റെ ഈ കാര്യത്തിലുള്ള ബോധമില്ലായ്മയായി തന്നെ കാണുന്നു.

ശബരിമല സീസൺ തുടങ്ങുന്നതിനു മുൻപു തന്നെ ഭക്തർക്കൊപ്പം ആചാരസംരക്ഷണത്തിനായി ജനം ടി വി ഉണ്ടാകും എന്ന സന്ദേശം വളരെ കൃത്യമായി തന്നെ ഞങ്ങൾ നൽകിയിരുന്നു. അത് ജനം ടി വിയുടെ ധർമ്മവും നിയോഗവുമാണ്. ജനം ടി വിയുടെ നിയോഗം ഭാരതീയ സംസ്‌കാരത്തിന്റെയും സനാതന ധർമ്മത്തിന്റെയും പരിരക്ഷയും പോഷണവുമാണ്. ഹിന്ദുധർമ്മം എന്ന വാക്കുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് ഹിന്ദുമതത്തെയല്ല, ഹിമാലയം മുതൽ കന്യാകുമാരി വരെയും കച്ച് മുതൽ കാമരൂപം വരെയും നെടുകെയും കുറുകെയും സഹസ്രാബ്ദങ്ങളായി ജനപദങ്ങൾ ആർജ്ജിച്ച മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ആകത്തുകയാണ്. വിശ്വാസങ്ങൾ പലതുണ്ടാകാം. പക്ഷേ, ഭാരതീയർ ഒന്നാണ്. ലോകത്തെ സംസ്‌കാര വിശേഷങ്ങൾ ഒന്നൊന്നായി ഒടുങ്ങുമ്പോഴും ഒരു കൊടുങ്കാറ്റിലും ആടാതെ ഉലയാതെ നിൽക്കുന്ന ദീപനാളം പോലെ, ലോകത്തിനു മുഴുവൻ വിജ്ഞാനത്തിന്റെ പ്രഭാപ്രസരം പകർന്ന് ഭാരതീയ സംസ്‌കാരം നിലനിൽക്കുമ്പോൾ, ഒരുകാര്യം മറക്കരുത്; അത് സഹസ്രാബ്ദങ്ങൾ പിന്നിട്ടതാണ്.

കടകംപള്ളി ഉദ്ബോധിപ്പിക്കുന്ന കമ്യൂണിസം ഒരു നൂറ്റാണ്ട് തികയും മുൻപേ മരണമടഞ്ഞു എന്നുമാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി എങ്ങനെയാണ് നിലകൊള്ളുന്നത് എന്നതിനെ കുറിച്ച് ഒരു പരസ്യ സംവാദത്തിന് തയ്യാറുമാണ്. സംസ്‌കാരത്തെ കുറിച്ച് കടകംപള്ളിയോട് എന്നല്ല, കമ്യൂണിസ്റ്റുകാരോട് തന്നെ പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി മറ്റുള്ളവരെ വെട്ടാനും കൊല്ലാനും നടന്ന ടി പി ചന്ദ്രശേഖരന് 51 വെട്ടിന്റെ വീരമൃത്യു സമ്മാനിച്ച, എം വി രാഘവനെ നിയമസഭയിൽ ഇട്ട് തല്ലിയ, ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാം എന്ന് വോട്ട് പിടിച്ചിട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയ, സ്വന്തം പാർട്ടിയെ നയിക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ തുറന്നടിച്ച വി എസ് അച്യുതാനന്ദന് ക്യാപ്പിറ്റൽ പണിഷ്മെന്റ് വിധിച്ച, അഴിമതിയുടെയും നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായ കമ്യൂണിസ്റ്റുകാരോട് സംസ്‌കാരത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. ഓരോ ക്ഷേത്രത്തിലും തന്ത്രി തന്റെ പ്രാണന്റെ ഒരു ഭാഗം നൽകി പ്രതിഷ്ഠ നടത്തുമ്പോൾ ചെയ്യുന്ന പ്രതിജ്ഞയുണ്ട്. ആ പ്രതിഷ്ഠയുടെ ആചാരങ്ങൾ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന്. ദേവസാന്നിധ്യത്തിൽ തന്ത്രി മാത്രമല്ല, പൂജകരും വിശ്വാസികളും ഒന്നിച്ചെടുക്കുന്ന പ്രതിജ്ഞയാണത്. അതുതന്നെയാണ് ശബരിമലയിലെ ആചാരസംരക്ഷണത്തിന് ഭക്തർ ഒന്നടങ്കം നിലപാടെടുക്കാൻ കാരണവും. ഹിന്ദുത്വത്തിന്റെ ആചാരങ്ങൾ തകർന്നാലേ കമ്യൂണിസത്തിന് കേരളത്തിൽ പിടിച്ചു നിൽക്കാനാകൂ എന്നതുകൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ലക്ഷ്യമിടുന്നത്.

അതുകൊണ്ട് കടകംപള്ളി സുരേന്ദ്രനോട് പറയാനുള്ളത് മര്യാദയ്ക്ക് പത്രം വായിച്ചിരുന്നെങ്കിൽ തൃപ്തി ദേശായി വരാൻ പോകുന്നു എന്നും രഹാന ഫാത്തിമ മാലയിട്ടു എന്നുമുള്ള വാർത്തകൾ താങ്കൾ നേരത്തെ തന്നെ കാണുമായിരുന്നു എന്നാണ്. ഈ വാർത്ത കണ്ടതുകൊണ്ടു തന്നെയാണ് ഞങ്ങൾ എല്ലാ വഴിക്കും അന്വേഷിച്ചത്. കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാൽ അവിടെയുള്ള മലയാളികളായ ഭക്തർ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ്. കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തിൽ തൃപ്തി എത്തിയപ്പോൾ തന്നെ സഹയാത്രികരാണ് അർദ്ധരാത്രിയിൽ ജനം ടി വി ചീഫ് എഡിറ്ററായ എന്നെ അറിയിച്ചത്. ഭക്തരുടെ വിശ്വാസത്തിനുവേണ്ടി ജീവൻ കൊടുത്തും ഞങ്ങളുണ്ടാകുമെന്ന് ഇന്ന് ഭാരതത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കടകംപള്ളിയുടെ വാക്കുകളെ കേരള സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി ഞങ്ങൾ സ്വീകരിക്കുന്നു.

നവംബർ 22 ന് കൊച്ചിയിലേക്ക് തൃപ്തി ദേശായി ടിക്കറ്റ് എടുത്തിട്ടും ബിന്ദു അമ്മിണി തിങ്കളാഴ്ച തലസ്ഥാനത്തു വന്ന് എല്ലാവരെയും കണ്ടിട്ടും തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ടെലിഫോണിൽ സംസാരിച്ചിട്ടും ഇക്കാര്യം ദേവസ്വം മന്ത്രിയായ താങ്കൾ അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല. തനിക്ക് ഹിന്ദി അറിയില്ല എന്ന് പിണറായി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരുപക്ഷേ, അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ല. അല്ലെങ്കിൽ ജപ്പാൻ യാത്രയുടെ പാക്കിങ് തിരക്കിലായിരുന്നിരിക്കാം. തൃപ്തി വരുമെന്ന് പറഞ്ഞാൽ ടീ ജനം അന്വേഷിക്കും. ആചാരലംഘനത്തിന് ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന അഭിശപ്ത ജന്മങ്ങൾ മുഴുവനും ഞങ്ങളുടെ മാത്രമല്ല, ഭക്തസമൂഹത്തിന്റെ നിരീക്ഷണത്തിലാണ്. അവർക്കൊപ്പം നിൽക്കുന്ന ഞങ്ങൾ അതുകൊണ്ട് കാര്യമറിയും. വെറുതെ ക്ഷോഭിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. ഇക്കാര്യം ഇന്റലിജൻസ് പൊലീസ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അവർക്കൊക്കെ നിർബ്ബന്ധിത പെൻഷൻ കൊടുക്കാനാണ് മന്ത്രിസഭാ യോഗത്തിൽ താങ്കൾ ശുപാർശ ചെയ്യേണ്ടത്.

ഞങ്ങൾ നടത്തുന്നത് യഥാർത്ഥ മാധ്യമപ്രവർത്തനമാണ്. മതരാഷ്ട്രീയങ്ങൾക്ക് അതീതമായി പൊതുസമൂഹത്തിന്റെയും പ്രശ്നങ്ങൾ ഭക്തരുടേതിന് ഒപ്പം ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാര്യങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. കെ കെ ശൈലജയുടെ 40,000 രൂപയുടെ കണ്ണട മുതൽ എം എം മണിയുടെ മരുമകന്റെ സൊസൈറ്റിയുടെ പേരിൽ വൈദ്യുതി ബോർഡിന്റെ സ്ഥലം എഴുതി വാങ്ങിയതും ഊരാളുങ്കൽ വിലാസം തട്ടിപ്പുകളും സി പി എം വയനാട് ജില്ലാ സെക്രട്ടറിക്ക് എതിരായ ആരോപണവും കോട്ടയം ജില്ലാ സെക്രട്ടറിയുടെ പൊലീസ് സ്ഥലംമാറ്റ ഇടപാടുകളും ഒക്കെ പുറത്തു കൊണ്ടുവന്നത് ജനം ടി വിയാണ്. കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടി വി കൊണ്ടുവന്ന വാർത്ത മറക്കരുത്. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങൾ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാധ്യമപ്രവർത്തനത്തിന്റെ സത്യസന്ധതയും ശക്തിയും മന്ത്രിക്ക് ബോദ്ധ്യമുണ്ടല്ലോ?

തൃപ്തിയുടെ വാർത്ത റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ ടീമിലെ മികച്ച പത്രപ്രവർത്തകരിൽ ഒരാളായ ഐസൺ ജോസ് ഇടതുപക്ഷ സഹയാത്രികനാണ് എന്ന കാര്യം കൂടി മന്ത്രി അറിയണം. മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം സത്യസന്ധമായ പത്രപ്രവർത്തനത്തിന്റെയും ഭാരതീയ സംസ്‌കാരിത്തിന്റെയും മൂല്യങ്ങളുടെയും വില അറിയുന്നതുകൊണ്ടാണ് രാത്രി ഒന്നര മണി മുതൽ വിമാനത്താവളത്തിലെ തണുപ്പിൽ ഉറക്കമിളച്ച് ഈ പത്രപ്രവർത്തകൻ കാത്തിരുന്നത് എന്നും മന്ത്രി അറിയണം. ടീം ജനം ഒരു വികാരമാണ്. ഭക്തർ നെഞ്ചിലേറ്റിയ വികാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP