Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോക്കോൾ; പാവപ്പെട്ടവർക്ക് മാർക്ക് വാരി നൽകുന്നത് മനുഷ്യത്വം; പാവപ്പെട്ടവർക്ക് കരാർ നിയമനം നൽകുന്നത് മാനവികത; പാവപ്പെട്ടവർക്ക് പിഎസ് സി റാങ്ക് കിട്ടുന്നത് സുതാര്യനിയമനം; പാവം മനുഷ്യരുടെ മാവേലി നാട്: ഇടത് സർക്കാരിനെയും ഭരണത്തെയും ട്രോളി വീണ്ടും ജേക്കബ് തോമസ്

പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോക്കോൾ; പാവപ്പെട്ടവർക്ക് മാർക്ക് വാരി നൽകുന്നത് മനുഷ്യത്വം; പാവപ്പെട്ടവർക്ക് കരാർ നിയമനം നൽകുന്നത് മാനവികത; പാവപ്പെട്ടവർക്ക് പിഎസ് സി റാങ്ക് കിട്ടുന്നത് സുതാര്യനിയമനം; പാവം മനുഷ്യരുടെ മാവേലി നാട്: ഇടത് സർക്കാരിനെയും ഭരണത്തെയും ട്രോളി വീണ്ടും ജേക്കബ് തോമസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർവീസിലിരിക്കെ വിവാദങ്ങൾ എന്നും അകമ്പടിയായി വന്ന ജേക്കബ് തോമസ് ഐപിഎസിന് കാച്ചിക്കുറുക്കി വിമർശിക്കാൻ ബഹുമിടുക്കാണ്. വിരമിച്ചെങ്കിലും നേർക്കുനേരേ നിന്നു കാര്യങ്ങൾ പറയാൻ മടിയില്ല ഒട്ടും. 'പരശുരാമന്റെ ഒരു മഴു പണിതിട്ടുണ്ട്. അപ്പോ ഈ മഴുവുമായി അടുത്ത റോളിലേക്ക്'', എന്നാണ് ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായിരിക്കെ വിരമിക്കുമ്പോൾ ജേക്കബ് തോമസ് പറഞ്ഞത്. നാട്ടിലെ ഭരണത്തെ കുറിച്ചുള്ള ജേക്കബ് തോമസിന്റെ ഏറ്റവും പുതിയ ട്രോൾ ഇറങ്ങി.

പാവപ്പെട്ടവരുടെ നാട് എന്ന തലക്കെട്ടിലാണ് കുറിപ്പ്. പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോക്കോൾ, പാവപ്പെട്ടവർക്ക് മാർക്ക് വാരി നൽകുന്നത് മനുഷ്യത്വം, പാവപ്പെട്ടവർക്ക് കരാർ നിയമനം നൽകുന്നത് മാനവികത, പാവപ്പെട്ടവർക്ക് പിഎസ് സി റാങ്ക് കിട്ടുന്നത് സുതാര്യനിയമനം, പാവം മനുഷ്യരുടെ മാവേലി നാട് എന്നാണ് ജേക്കബ് തോമസ് കുറിച്ചത്.

നാട്ടിലെ ഭരണത്തിന്റെ പോക്കിനെയാണ് ജേക്കബ് തോമസ് പരിഹസിക്കുന്നത്.
#Communism #Alienation #Human #governance #corruption എന്ന ഹാഷ്ടാഗിലാണ് കുറിപ്പ്. പോസ്റ്റിനോട് പ്രതികരിച്ച് നിരവധി പേർ കമന്റുകളും പാസാക്കുന്നുണ്ട്. സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താത്തതാണ് ചില യുവാക്കളുടെ പരാതി. യോഗ്യതയും ഒഴിവുകളും ഉണ്ടായിട്ടും സർക്കാർ എന്തിനു ഞങ്ങൾക് നീതി നിഷേധം നടത്തി. ഞങ്ങളുടെ ഒഴിവുകൾ എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യിപ്പിക്കുക. #SAVECPORANKHOLDERS ആവശ്യപ്പെടുന്നു.

അടുത്ത 5 വർഷത്തേക്കുള്ളത് അവർ സമ്പാദിച്ചിട്ടുണ്ട്.അടുത്ത ഭരണം കിട്ടിയില്ലെങ്കിലും അവർക്ക് വിഷമമില്ല.എല്ലാ ഭരണ തലപ്പത്തും അവരുടെ ആളുകളെ പിൻ വാതിലിലൂടെ നിയമിച്ചു കഴിഞ്ഞു. ഭരണമില്ലെങ്കിലും ഭരണതലത്തിൽ സ്വാധീനം ചെലുത്താനും വിവരങ്ങൾ ചോർത്താനും കഴിയും. അതാണ് കമ്യൂണിസം?- മറ്റൊരാൾ കുറിക്കുന്നു.

മെയ് 31 നാണ് ജേക്കബ് തോമസ് സിവിൽ സർവീസിൽ നിന്നും വിരമിച്ചത്. പിണറായി സർക്കാർ ഭരണമേൽക്കുമ്പോൾ ഗുഡ്ബുക്ക്‌സിലായിരുന്ന ഉദ്യോഗസ്ഥൻ അഴിമതിക്കെതിരെപടവാളോങ്ങിയതോടെ അപ്രിയനായി മാറി. വിജിലൻസ് കേസിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡി.ജി.പി. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർക്കു തുല്യമായ തസ്തികയിൽ തിരിച്ചെടുത്ത് വിവാദം അവസാനിപ്പിക്കുന്ന തട്ടിപ്പ് രീതിയാണ് സർക്കാർ കൈക്കൊണ്ടത്. സസ്പെൻഷനെതിരേ ജേക്കബ് തോമസ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ, അദ്ദേഹത്തെ ഡി.ജി.പി. പദവിക്കു തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു വിധി. തുടർന്ന്, താരതമ്യേന ചെറിയസ്ഥാപനമായ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ട്രിബ്യൂണൽ വിധി പാലിക്കുന്നതിനായി ഈ തസ്തിക വിജിലൻസ് ഡയറക്ടറുടേതിനു തുല്യമായ കേഡർ തസ്തികയാക്കി. ഇങ്ങനെ പലവിധ തമാശകൾ പിണറായി സർക്കാർ ചെയ്തു.

സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ് എല്ലാം തകിടം മറിച്ചു. സ്പോർട്സ് കൗൺസിൽ അഴിമതി കൂടി വിജിലൻസ് ഡയറക്ടറുടെ മുന്നിൽ എത്തിയപ്പോൾ ജേക്കബ് തോമസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അധികാര കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനം പോയി. ആദ്യം അവധി. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടർ സ്ഥാനം. അതിലും തീർന്നില്ല പക. അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ സസ്‌പെന്റ് ചെയ്തു. ഓഖിയിലെ പ്രസംഗമായിരുന്നു ഇതിന് കാരണം. പിന്നീട് വീണ്ടും സസ്‌പെൻഷൻ. അത് ആത്മകഥ എഴുതിയതിന്റെ പേരിൽ. ജേക്കബ് തോമസിനെ ആവേശത്തോടെ കൊണ്ടു നടന്ന അഴിമതി വിരുദ്ധരെന്ന് അവകാശപ്പെടുന്ന സാമൂഹ്യ നേതാക്കൾ പോലും ന്നും മിണ്ടിയില്ല. അങ്ങനെ കൂട്ടിലടയ്ക്കാനാവാത്ത തത്ത ഏകനായി. പിന്നെ ജേക്കബ് തോമസിന്റെ നിയമ പോരാട്ടം. ഒടുവിൽ സർക്കാർ മുട്ടുമടക്കി തിരിച്ചെടുത്തു.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയായിരുന്നു ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിച്ചത്.

ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്താക്കലുകൾ. ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP