Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യൻ, അതാണ് ഡോക്ടർ മജീദ്; 2000 - 2001 ൽ കേരളത്തിലെ ഏറ്റവും വലിയ നികുതി ദായകനായ ഇദ്ദേഹത്തിന്റെ വിറ്റുവരവ് 100 കോടി രൂപയായിരുന്നു; വ്യാജ എയ്ഡ്സ് മരുന്ന് കോടതി നിരോധിച്ചതോടെ ഇപ്പോഴും മജീദ് കാൻസർ മരുന്നടക്കം വിറ്റ് ലക്ഷങ്ങൾ തട്ടുന്നു; രോഗികൾക്ക് വ്യാജ മരുന്ന് നൽകി വധശിക്ഷ വിധിക്കാൻ ലൈസൻസുള്ള ഏക മരുന്ന് വ്യാപാരിയുടെ കഥ ഇങ്ങനെയാണ്; ജേക്കബ് ലാസർ എഴുതുന്നു

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യൻ, അതാണ് ഡോക്ടർ മജീദ്; 2000 - 2001 ൽ കേരളത്തിലെ ഏറ്റവും വലിയ നികുതി ദായകനായ ഇദ്ദേഹത്തിന്റെ വിറ്റുവരവ് 100 കോടി രൂപയായിരുന്നു; വ്യാജ എയ്ഡ്സ് മരുന്ന് കോടതി നിരോധിച്ചതോടെ  ഇപ്പോഴും മജീദ് കാൻസർ മരുന്നടക്കം വിറ്റ് ലക്ഷങ്ങൾ തട്ടുന്നു;  രോഗികൾക്ക് വ്യാജ മരുന്ന് നൽകി വധശിക്ഷ വിധിക്കാൻ ലൈസൻസുള്ള ഏക മരുന്ന് വ്യാപാരിയുടെ  കഥ ഇങ്ങനെയാണ്; ജേക്കബ് ലാസർ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാട്ടുചികിൽസകൻ എന്ന് പറയുന്ന മോഹനൻ വൈദ്യരുടെ ചികിൽസയെ തുടർന്ന് മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നതോടെ, ജനകീയാരോഗ്യ പ്രവർത്തകരും ശാസ്ത്ര പ്രചാരകവും കപട വൈദ്യങ്ങൾക്കെതിരെയുള്ള കാമ്പയിൻ ശക്തമാക്കിയിരിക്കയാണ്. അപ്പോഴാണ് മോഹനൻ വൈദ്യർ ഒന്നും ഒന്നുമല്ലെന്നും എയ്ഡ്സിന് വരെ മരുന്നു കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് കോടികൾ തട്ടിയ ഫെയർ ഫാർമ മജീദ് ഇപ്പോഴും തന്റെ ചികിൽസ തുടരുന്നുണ്ടെന്നുമുള്ള വാർത്തകൾ പുറത്തുവരുന്നത്. ഇയാളുടെ മുന്നിൽ മോഹനൻ വൈദ്യരൊക്കെ വെറും ശിശുവാണെന്ന് കാണിച്ച് സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റ് ജേക്കബ് ലാസറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ ആവുകയാണ്. ഒരു മോഹനൻ വൈദ്യരിലേക്ക് മാത്രം കൈ ചൂണ്ടി പിടിച്ചാൽ അപ്പുറമിപ്പുറം ഉള്ള പെരുച്ചാഴികളെ ആരാണ് പിടികൂടുക എന്ന ഇദ്ദേഹത്തിന്റെ ചോദ്യം വൈറൽ ആവുകയാണ്.

ജേക്കബ് ലാസറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

മോഹനൻ വൈദ്യരൊക്കെ എന്ത്?

ജീദ് ബേസിക്കലി മൈനിങ്ങ് എഞ്ചിനിയറായിരുന്നു. പണത്തോടുള്ള ആർത്തി കൊണ്ട് ആദ്യം ഒരു ഫിനാൻസ് കമ്പനി തുടങ്ങി അത് ഉദ്ദേശിച്ചപ്പോലെ കത്തിയില്ല .. അങ്ങിനെയിരിക്കെ ഫെയർ ടെക്സ്റ്റൈൽ എന്ന തുണിക്കട തുടങ്ങി. എറണാകുളം ബ്രോഡ്വെയിലേക്ക് കയറിയാൽ ആദ്യം കാണുന്നത് ഫെയർ ടെക്‌സ്റ്റൈൽസ് ആണ്. നാലു സാരി പത്ത് തോർത്ത് അണ്ടർവെയറിനുള്ള വരയൻ തുണികൾ . ഇത്രയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പക്ഷെ പ്രസിദ്ധൻ ആയത് അയാളുടെ തുണിക്കടയുടെ പേരിൽ അ . എഞ്ചിനീയർ എന്ന പേരിലും അല്ല. ഡോക്ടർ മജീദ് എന്നറിയപ്പെടാൻ ആയിരുന്നു നിയോഗം. നമ്മുടെ പത്താം ക്ലാസുകാരൻ കെമിക്കൽ എഞ്ചിനീയർ മോഹനൻ വൈദ്യരുടെ അതേ നിയോഗം.

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യൻ അതാണ് ഡോക്ടർ മജീദ്. മലയാളി. ചുരുക്കത്തിൽ ആധുനിക കാലത്തെ ആദ്യകാല മോഹനൻ വൈദ്യരുടെ കാരണവർ. മോഹനൻ വൈദ്യരെക്കാൾ ക്രൂരൻ. പക്ഷെ അയാളോളം മണ്ടൻ അല്ല . അയാളുടെ വീട് എളമക്കര പോകും വഴി കാണാം. കൊട്ടാരസമാനമാനമായ വീട്. വീടിന്റെ പേര് 'വൈറസ്സ്'

തൊണ്ണൂറുകളുടെ തുടക്കത്തിൽ മജീദിന്റെ മാനേജറുടെ ഭാര്യ ആലീസ് മഞ്ഞപ്പിത്തം ബാധിച്ച് ലിസി ഹോസ്പിറ്റലിൽ മരണത്തോട് മല്ലിടിച്ച് കഴിയുന്നു. ആരോ പറഞ്ഞ് കടവന്തറയിലുള്ള പത്മനാഭൻ വൈദ്യരുടെ അടുത്ത് ചെന്ന് വൈദ്യരുടെ കാമിലാരി എന്ന ലിവർ ടോണിക് വാങ്ങി കൊണ്ട് വന്ന് കൊടുക്കുന്നു. ലിസി ഹോസ്പിറ്റലിലെ ഡോ. ജോസഫ് കുര്യന്റെ ചികിത്സയും വൈദ്യരുടെ കാമിലാരിയും അതോ രണ്ടും കൂടിയോ ആയുസ്സ് നീട്ടി കിട്ടിയ ആലീസ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. മജീദിന്റെ മനസ്സിൽ ലഡ്ഡു പ്പൊട്ടി. ! ......

'കരളിന് കാവൽ കാമിലാരി ' എന്ന ആയുർവേദ മരുന്നിന്റെ കേരളത്തിലെ വിതരണം മജീദ് ഏറ്റെടുക്കുന്നു. മരുന്നിന്റെ പേരു് Liv QR എന്ന് മോഡേൺ ആക്കുന്നു. ഇനി നിങ്ങൾക്ക് ധൈര്യമായി മദ്യം കഴിക്കാം Liv QR കരൾ സംരക്ഷിക്കും എന്ന രീതിയിലായിരുന്നു പത്രങ്ങളിൽ പരസ്യം .മദ്യപാനികൾ മദ്യത്തോടൊപ്പം Liv QR ഉം കഴിച്ചു. കച്ചവടം പൊടിപൊടിച്ചു. ഇതിനിടെ വൈദ്യരുടെ നാല് ജീവനക്കാരെ സ്വാധീനിച്ച് ആയുർവേദ മരുന്ന് കൂട്ട് മോഷ്ടിച്ച് സ്വന്തമായി ഉൽപാദനവും വിതരണവും തുടങ്ങി. വൈദ്യരുടെ മരുന്നിൽ മജീദിന് പൂർണ വിശ്വാസം ആയിരുന്നു. ഈ കാലയളവിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയായ ചിത്രയ്ക്കും കുഞ്ഞിനും എയ്ഡ്സ് ബാധിച് സമൂഹ്യ വിലക്ക് ഉണ്ടാകുന്നത്. ആരും ഇവരുടെ അടുത്ത് പോകാത്ത സമയത്ത് മജീദ് ഒരു രക്ഷകനായി അവതരിക്കുന്നു. ഇതിനിടെ Liv QR , Immuno QR ആയി അവതരിക്കുന്നു. Immuno QR ആണ് എയ്ഡ്സിനുള്ള മരുന്നായി അവതരിപ്പിച്ചത്.. അത് കഴിച്ച് ചിത്രയുടേയും കുഞ്ഞിന്റേയും അസുഖം മാറിയതായി പ്രസ്താവിക്കുന്നു . ചിത്രയെ ബാബുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു.

മജീദ് ദേശീയ പ്രശസ്തനാകുന്നു. 2000 - 2001 ൽ കേരളത്തിലെ ഏറ്റവും വലിയ നികുതി ദായകനാകുന്നു. തൊട്ട് പുറകിൽ കൊച്ചൊസേപ്പ് ചിറ്റലിപ്പിള്ളി. അന്ന് മജീദിന് 100 കോടി വിറ്റ് വരവ്. എറണാകുളം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് മാതൃകാ നികുതി ദായകനായി പ്രഖ്യാപിക്കാനൊരുങ്ങുന്നു.
15 കോടിയിൽ പരം നികുതി അടച്ച വർഷം. 2000 ൽ ചിത്ര മരിക്കുന്നു. അന്ന് സൂര്യ ടിവിൽ ആനുകാലിക വിഷയങ്ങൾ അവതരിപ്പിച്ചിരുന്ന NTV യിൽ ശ്രി. എം.ജി. അനീഷിന്റെ (ഇപ്പോൾ ഏഷ്യ നെറ്റ് ) മജീദിന്റെ തട്ടിപ്പുകൾ തുറന്ന് കാട്ടുന്ന പരിപാടി വരുന്നു. തുടർ പരമ്പര വാർത്തകൾ കേരളശബ്ദത്തിലും (ചെറുകര സണ്ണി ലൂക്കോസും അജയൻ ഓച്ചൻന്തുരുത്തും) മാധ്യമത്തിലും( സന്തോഷ് ബാബു... ഇപ്പോൾ ദേശാഭിമാനി ) മറ്റ് രണ്ടാം നിര പത്രങ്ങളിലും വരുന്നു. മജീദിന്റെ പരസ്യ വരുമാനം കിട്ടികൊണ്ടിരുന്ന പ്രധാന പത്രങ്ങൾ വാർത്തകൾ കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിച്ചു.

2001 ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ന് വേണ്ടി വിളയോടി വേണുഗോപാലും ഭാരതീയ യുക്തിവാദി സംഘത്തിന് വേണ്ടി സിഐ.ഉമ്മനും കൂടി ഹൈക്കോടതിയിൽ മരുന്ന് നിരോധിക്കാൻ അഡ്വ. കെ. ജയകുമാർ മുഖേനെ പൊതുതാൽപര്യ ഹർജി നൽകി. ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് മൂന്നാം നാൾ മജീദിന്റെ മുഴുവൻ മരുന്ന് ഉൽപാദനവും വിതരണവും പരസ്യവും നിരോധിക്കുന്നു. മജീദ് സുപ്രീം കോടതിയെ സമീപിക്കുന്നു. എന്നാൽ സുപ്രീം കോടതി Immuno QR ഒഴികെ മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൽപാദിപ്പിക്കാൻ അനുമതി നൽകുന്നു.
അന്ന് കിട്ടിയ അനുമതിയുടെ ബലത്തിൽ ഇപ്പോഴും ശവംതീനിയായി ജീവിക്കുകയാണ് മജീദ് . Immuno QR പുതിയ പേരീൽ അവതരിച്ചു. അതാണ് CFS QR .മരിക്കാൻ കിടക്കുന്നവന് മരുന്നിന്റെ പേരിന് പ്രസക്തിയില്ല. മരുന്നിന് പേരുണ്ടെങ്കിലും ഇല്ലെങ്കിലും അവനത് വാങ്ങി കഴിക്കും. അതിനവൻ ലക്ഷങ്ങൾ മുടക്കും .ജീവിക്കാനുള്ള ആഗ്രഹത്തിന് മുന്നിൽ മരുന്നിന്റെ പേരുകൾ അപ്രസക്ത്മാകും. ചികിത്സകന്റെ പേരിന് മുന്നിലും പിറകിലുമുള്ള ഡിഗ്രികൾ പോലും അപ്പോൾ അപ്രസക്തം.

ഫെയർ ഫാർമ ടി.എ.മജീദ് ഇപ്പോഴും ഇരകളെ കാത്ത് നിൽക്കുന്നു.

കാൻസർ : വെറും 200 ദിവസം കൊണ്ട് മജീദ് മാറ്റും. ഒരു ബോട്ടിലിന് വെറും 1300/ ആണ് വില. കാൻസർ മാറാൻ 32 ബോട്ടിൽ കഴിക്കണം മരുന്നിന്റെ പേര് CFS QR.

കൊളസ്ട്രോൾ : വെറും 100 ദിവസം കൊണ്ട് മാറും. 16 ബോട്ടിൽ കഴിക്കണം. ഒരു ബോട്ടിലിന് 600/ രൂപ. മരുന്നിന്റെ പേര് Cholesterol QR

ക്ഷയം: ക്ഷയത്തിനുള്ള മരുന്ന് കഴിച്ചാൽ ശ്വാസ നാളം ശുദ്ധിയാകുമെന്ന് മാത്രമല്ല ക്ഷയവും മാറും. 100 ദിവസം കൊണ്ട് ടിബി പമ്പ കടക്കും. ഒരു ബോട്ടിലിന് വെറും 425 രൂപ മാത്രം. മരുന്നിന്റെ പേര് Eyasm QR.

ആന്റി വൈറൽ ഡിസീസ് : (എയ്ഡ്സിന് മജീദ് ഇട്ട പുതിയ പേരാണ് ) CFS QR 200 ദിവസം കഴിക്കണം കൂടാതെ ക്ഷയത്തിനുള്ള Eyasm QR 100 ദിവസം കഴിക്കണം മേമ്പൊടിക്ക് 100 ദിവസം Cholesterol QR 100 കഴിച്ചാൽ രോഗം മാറും.

കരൾ രോഗം: കരൾവീക്കം, മഞ്ഞപ്പിത്തം , ഹെപ്പറ്റൈറ്റിസ്  B 
യും മാറാൻ മജീദ് നിർദ്ദേശിക്കുന്നത് CFS QR 200 ദിവസം cholestrel QR 100 ദിവസം കെടാതെ Eyasm QR 100 ദിവസം (CFS QR1300/ Per Bottle, 16 ബോട്ടിൽ, 600/ peൃ Bottle വിലയുള്ള കൊളൊസ്ട്രോൾ QR 12 ബോട്ടിൽ കൂടാതെ 425/ വിലയുള്ള 8 ബോട്ടിൽ Eyasm QR).

തയ്റോയ്ഡ്: CFS QR നാല് ബോട്ടിൽ അറുപത് ദിവസം കഴിച്ചാൽ മാറും.

സ്പിനോമെലാലി,:
ഡിസ്ലെക്സിയ : പോലുള്ള ജനിതക തകരാറുകൾക്കും ഇഎട ഝഞ 100 ദിവസം കഴിച്ചാൽ മതി.
വൃക്ക : മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കാം വെറും 100 ദിവസം CFS QR ഉം Cholesterol QR കൂടിയ കോമ്പിനേഷൻ തെറാപ്പി കൊണ്ട് രോഗം മാറ്റി കൊടുക്കും.

Dimensia , Alzheimers,Depression : നും CFS QR തന്നെ.

ഈ ലിസ്റ്റ് തീരുന്നില്ല. എല്ലാ മാറാ വ്യാധികൾക്കും മജീദ് വശം ഡ്രഗ്സ് കൺട്രോളർന്മാർ അനുവദിച്ച ലൈസൻസുകളുള്ള മരുന്നുണ്ട് . പല രോഗങ്ങൾക്കും ഒരെ മരുന്നും മറ്റ് മരുന്നുകളുടെ കൂട്ടും ചേർത്ത് വിൽക്കുന്ന സൂപ്പർ മാനാണ് മജീദ്. ചുരുക്കൽ രോഗികൾക്ക് വ്യാജ മരുന്ന് നൽകി വധശിക്ഷ വിധിക്കാൻ ലൈസൻസുള്ള ഏക മരുന്ന് (മരണ വ്യാപാരി ) വ്യാപാരി .മജീദിന് മുമ്പിൽ മോഹനൻ വൈദ്യന്മാർ വെറും തൃണം ..

അഭ്യർത്ഥന: മജീദിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതു വരെ ഈ പോസ്റ്റ് ഷെയർ ചെയ്യണം.

കടപ്പാട് :മാഷ്ഹർഷായുടെ പോസ്റ്റിനോട് പ്രചോദനം

മാഷ്ഹർഷായുടെ  പോസ്റ്റ് ഇവിടെ വായിക്കാം

മജീദ് ഒരു തുണിക്കച്ചവടക്കാരൻ ആയിരുന്നു . ബ്രോഡ്വെയിലേക്ക് കേറുമ്പോ വലത് ഭാഗത്തായിട്ടായിരുന്നു ഫെയർ ടെക്‌സ്റ്റൈൽസ് എന്ന രണ്ടുമുറി കട . നാലു സാരി പത്ത് തോർത്ത് അണ്ടർവെയറിനുള്ള വരയൻ തുണികൾ . ഇത്രയുമായിരുന്നു അവിടെ ഉണ്ടായിരുന്നത് . അതിന്റെ ഉടമ മജീദ് ഏതോ സ്വർണ ഖനിയിൽ കുറേക്കാലം എഞ്ചിനീയർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് . പക്ഷെ പ്രസിദ്ധൻ ആയത് അയാളുടെ തുണിക്കടയുടെ പേരിൽ അല്ല . എഞ്ചിനീയർ എന്ന പേരിലും അല്ല . ഡോക്റ്റർ മജീദ് എന്നറിയപ്പെടാൻ ആയിരുന്നു നിയോഗം . നമ്മുടെ പത്താം ക്ലാസുകാരൻ കെമിക്കൽ എഞ്ചിനീയർ മോഹനൻ വൈദ്യരുടെ അതേ നിയോഗം .

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യൻ അതാണ് ഡോക്റ്റർ മജീദ് . മലയാളി . ആധുനിക കാലത്തെ ആദ്യകാല മോഹനൻ വൈദ്യർ . മോഹനൻ വൈദ്യരെക്കാൾ ക്രൂരൻ . പക്ഷെ അയാളോളം മണ്ടൻ അല്ല . അയാളുടെ വീട് എളമക്കര പോകും വഴി കാണാം .ഭിത്തികളിൽ മാർബിൾ പതിപ്പിച്ച ലംബോർഗിനി മുതൽ ബെൻസ് വരെ നിരന്ന് കിടക്കുന്ന കൊട്ടാരസമാനമാനമായ വീട് .


കാമിലാരി ലിവർ ടോണിക് മഞ്ഞപ്പിത്തതിനുള്ള ലിവർ ടോണിക്ക് ആണെന്ന് എല്ലാവർക്കും അറിയാം . അതിന്റെ ഉടമ പത്മനാഭൻ വൈദ്യരുടെ സഹായിയെ സ്വാധീനിച്ച് ആ ചേരുവകൾ ഉപയോഗിച്ചാണ് ഫെയർ ഫാർമ മരുന്നുണ്ടാക്കിയിരുന്നത് എന്ന് മാധ്യമത്തിൽ വന്ന ഒരു ലേഖനത്തിൽ വായിച്ചതായി ഓർമയുണ്ട് . എന്തായാലും പത്ര മാധ്യങ്ങളെ എല്ലാം ലക്ഷങ്ങൾ പരസ്യ ഇനത്തിൽ നൽകി നിശ്ശബ്ദമാക്കി . പെയ്ഡ് ന്യൂസുകൾ ആർട്ടിക്കിൾ റൈറ്റപ്പുകൾ അങ്ങനെ മജീദ് നിറഞ്ഞു നിന്നു . കേരളത്തിലെ ആദ്യ എച്ച്‌ഐവി ബാധിത ചിത്രയെ തെറ്റിദ്ധരിപ്പിച്ച് പത്രക്കാരുടെ മുന്നിൽ അനുഭവസാക്ഷ്യം പറയിച്ചു . ചിത്രയെയും കുടുംബത്തെയും അയാൾ ഏറ്റെടുത്തു എന്ന് അക്കാലത്തെ വലിയ വാർത്തയായിരുന്നു . ചിത്രയെ കൂടാതെ ഹൈദരബാദിലും മധ്യപ്രദേശിലും രാജസ്ഥാനിലും തമിഴ്‌നാട്ടിലും അനുഭവസാക്ഷ്യങ്ങൾ ഉണ്ടായി . ശ്രീലങ്കയിലും മാലിയിലും ഒക്കെ ബ്രാഞ്ചുകൾ തുറക്കപ്പെട്ടു . മജീദും മകളും ഉലകം ചുറ്റി . ആഫ്രിക്കയിലും എയ്ഡ്സ് ന്റെ അത്ഭുത മരുന്നിന് ആവശ്യക്കാരുണ്ടായി .

ഒടുവിൽ ...അയാൾ കൊയ്യാനുള്ളത് എല്ലാം കൊയ്തു എന്നുറപ്പിച്ച ശേഷം നമ്മുടെ ഡ്രഗ് കണ്ട്രോൾ ബോർഡ് ഉണർന്നു . പരിശോധനയായി ബഹളമായി . മജീദിന്റെ കച്ചവടം കേരളത്തിൽ വേണ്ട എന്ന് സർക്കാർ ഉത്തരവായി . സപ്ലിമെന്ററി ലിവർ ടോണിക് നിർമ്മിക്കാനുള്ള ലൈസൻസിന്റെ പുറത്താണ് എയ്ഡ്സ് നുള്ള മരുന്ന് നിർമ്മാണം എന്നു തെളിഞ്ഞു . നൂറുകണക്കിന് മനുഷ്യർ മരിച്ചു മണ്ണടിഞ്ഞതിന് ശേഷം ആ മരുന്ന് ആളെ കൊല്ലി ആണെന്ന് ഭാരത സർക്കാരിനും ബോധ്യമായി . ഫെയർ ഫാർമ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു . അപ്പോഴും ശ്രീലങ്കയിലും ആഫ്രിക്കയിലും പിന്നെയും കുറെ കാലം ഓടി . ഇപ്പൊ ഫെയർ ഫാർമ കച്ചവടം പൊടിപൊടിക്കുന്നുണ്ട് . എയിഡ്സിന് അല്ല . ഇപ്പൊ ക്യാൻസറിനുള്ള മരുന്ന് ആണ് വിൽക്കുന്നത് . ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും . നമ്മുടെ സർക്കാരുകൾ അല്ലെ ? അയാൾ വൈറസ് എന്ന് അയാൾ തന്നെ നൽകിയ വീട്ടു പേരുള്ള ആ കരിങ്കൽ ഭിത്തികൾക്കുള്ളിൽ അയാളുടെ തലമുറകൾ മനുഷ്യരെ വഞ്ചിച്ചു ജീവിക്കുണ്ട് . സമൂഹത്തിലെ വൈറസ് ആയി . മനുഷ്യരെ കൊന്ന് കൊണ്ട് .

ഒരു മോഹനൻ വൈദ്യരിലേക്ക് മാത്രം കൈ ചൂണ്ടി പിടിച്ചാൽ അപ്പുറമിപ്പുറം ഉള്ള പെരുച്ചാഴികളെ ആരാണ് പിടികൂടുക ? മുസ്ലി പവർ എക്സ്ട്രാ മുതൽ ഇന്ദുലേഖ വരെ നീണ്ടു നിവർന്ന് കിടക്കുന്ന എത്രയെത്ര കോടീശ്വരന്മാർ . മുസ്ലി പവർ എക്‌സ്ട്രായിൽ തലാഡാഫിൽ പൊടിച്ചു ചേർക്കുന്നുണ്ട് എന്നാണ് ഡ്രഗ് കണ്ട്രോൾ ബോർഡ് മുവാറ്റുപുഴക്കാരൻ അച്ചായൻ കൊയ്യാനുള്ളത് എല്ലാം കൊയ്ത ശേഷം കണ്ടെത്തിയത് . കേരളത്തിൽ നിരോധിച്ചു എന്നു വായിച്ചിരുന്നു . പക്ഷെ ഇപ്പോഴും കിട്ടുന്നുണ്ട് . മലയാളി എന്ന വിഡ്ഢിയെ പറ്റിച്ച് നിരന്തരമായി ജീവിക്കുന്ന ആരൊക്കെ ? ഇന്ദുലേഖ സോപ്പ് വാങ്ങി ഉപയോഗിച്ച് വെളുത്തില്ല എന്ന് ഒരു രസികൻ പരാതി കൊടുത്തതും അയാൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നതുമൊക്കെ വായിച്ചു ചിരിച്ചവർ മലയാളികൾ ഒരു കണക്കിൽ അല്ലെങ്കി മറ്റൊരു കണക്കിൽ നമ്മളുമൊക്കെ ഇളിച്ച വായന്മാർ ആണെന്ന് മറന്നു .

ധാത്രി ഹയർ കെയർ ഓയിൽ . കഷണ്ടിക്ക് കൺകണ്ട ഔഷധം ആയിരുന്നു . അതിന്റെ ഉടമ തന്നെയാണ് മോഡൽ . അയാളുടെ തലയിൽ മൊട്ടക്കുന്നിന്റെ താഴെ വരയൻ പുല്ല് നിൽക്കുമ്പോലെ ആണ് മുടി . എന്നിട്ടും പൊട്ടന്മാർ അത് വാങ്ങി പുരട്ടി ധാത്രിക്കാരനും കോടീശ്വരൻ ആയി . അയാളുടെ മരുന്നിന്റെ ഇൻസ്ട്രക്ഷൻ പേജിൽ കൈ ഏതെങ്കിലും കൈയുറ ഉപയോഗിച്ചു സംരക്ഷിക്കണം എന്നും അല്ലെങ്കിൽ ഉള്ളം കയ്യിൽ രോമം വളരാൻ സാധ്യതയുണ്ടെന്നും വരെ ആ തെണ്ടി എഴുതി പിടിപ്പിച്ചു. ഇങ്ങനെ നിരന്തരം ഇളിച്ച വായന്മാർ ആയിട്ടും ഒരു മോഹനൻ വൈദ്യർ മാത്രം വേട്ടയാടുന്നത് അനീതിയാണ് . ഒന്നുകിൽ എല്ലാ കഴുതപ്പുലികളെയും ഒരുമിച്ച് തൂത്ത് പെറുക്കി അകത്തിടണം . അല്ലെങ്കിൽ ഒരു കഴുതപ്പുലിയെ മാത്രം ശശി ആക്കരുത് . അയാളും കൊന്ന് തിന്നട്ടെ കുറച്ചു പേരെ . വിശന്നിട്ടല്ലേ ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP