Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ക്ഷേത്രങ്ങൾക്ക് നക്കാപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിട്ട് മുഖ്യമന്ത്രി വീരവാദം അടിക്കുകയാണ്; നിയമപരമായി ലക്ഷം കോടികൾ നൽകേണ്ടതാണ്; കൂടാതെ അന്യാധീനപ്പെട്ടു പോയ ഏക്കർ കണക്കിന് ഭൂമിയുടെ വിലയും; അതുകൊണ്ടാണ് ഹിന്ദുവിഭാഗത്തിലെ ഒരുചെറിയ വിഭാഗമെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നത്; അല്ലാതെ കൊതുകിന് ചോരയോടുള്ള കൗതുകം പോലെയല്ല':മുഖ്യമന്ത്രിക്ക് മറുപടിയുമായി ജെ.ആർ.പത്മകുമാർ

'ക്ഷേത്രങ്ങൾക്ക് നക്കാപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിട്ട് മുഖ്യമന്ത്രി വീരവാദം അടിക്കുകയാണ്; നിയമപരമായി ലക്ഷം കോടികൾ നൽകേണ്ടതാണ്; കൂടാതെ അന്യാധീനപ്പെട്ടു പോയ ഏക്കർ കണക്കിന് ഭൂമിയുടെ വിലയും; അതുകൊണ്ടാണ് ഹിന്ദുവിഭാഗത്തിലെ ഒരുചെറിയ വിഭാഗമെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നത്; അല്ലാതെ കൊതുകിന് ചോരയോടുള്ള കൗതുകം പോലെയല്ല':മുഖ്യമന്ത്രിക്ക് മറുപടിയുമായി ജെ.ആർ.പത്മകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകിയതിൽ ഉയർന്ന രാഷ്ട്രീയ വിവാദത്തിന് മുഖ്യന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് മറുപടി നൽകിത്. ക്ഷേത്രം നിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കോൺഗ്രസിലേയും ബിജെപിയിലേയും നേതാക്കൾ രംഗത്തെത്തിയിരുന്നു. ലെഫ്റ്റിസ്റ്റ്സ് ലൂട്ട് കേരള ടെമ്പിൾസ് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിൽ വന്നിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നുവെന്ന തരത്തിൽ ട്വിറ്ററിൽ

സന്ദേശങ്ങൾ പ്രചരിച്ചു. ഇതിനെതിരെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ വാക്കുകൾ: ചിലയാളുകൾ ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുത്തു കൊണ്ടുപോകുന്നതായി പ്രചാരണം അഴിച്ചുവിടുന്നതായി കാണുന്നുണ്ട്. ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുത്തുകൊണ്ട് പോകുന്ന സമീപനം ഇവിടെയില്ലെന്ന് എല്ലാവർക്കും അറിയാം. സമൂഹത്തിൽ മതവിദേഷ്വം പടർത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലരെന്നത് നിർഭാഗ്യകരമാണ്. ഈ മഹാദുരന്തത്തിന്റെ ഘട്ടത്തിൽപോലും ചോര തന്നെ കൊതുകിന് കൗതുകമെന്ന മട്ടിൽ പെരുമാറരുത് എന്ന് മാത്രമേ അത്തരമാളുകളോട് പറയാനുള്ളൂ.

സർക്കാർ ക്ഷേത്രങ്ങളുടെ പണ്ട് എടുക്കുകയല്ല, കൊടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ അവകാശവാദത്തെ ചോദ്യം ചെയ്ത് ബിജെപി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഹിന്ദുസമൂഹം എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുകയാണ് ബിജെപി നേതാവായ ജെ.ആർ.പത്മകുമാർ.

'പ്രിയപ്പെട്ട മുഖ്യമന്ത്രീ 1946-ൽ 46.5 ലക്ഷം കിട്ടിയിരുന്ന ക്ഷേത്രങ്ങൾക്ക് 2020 എത്ര തുകയ്ക്കു് അർഹതയുണ്ട്. പ്രതി വർഷം ഒരു ഉദ്ദേശകണക്ക് പറഞ്ഞാൽ പോലും പ്രതിവർഷം 300 കോടിയിൽ കൂടുതൽ അർഹതയുണ്ടു്, അവിടെയാണ് വല്ലപ്പോഴും നക്കാപ്പിച്ച ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ട് ഇത്തരത്തിൽ വീരവാദം അടിക്കുന്നത്. മാത്രമല്ല 1956 മുതൽ 2020 വരെ കിട്ടേണ്ട തുകയുടെ കുടിശ്ശികയുടെ പലിശയും കൂടി കണക്കാക്കിയാൽ ക്ഷേത്രങ്ങൾക്ക് സംസ്ഥാന സർക്കാർ നിയമപരമായി ലക്ഷം കോടികൾ നൽകേണ്ടതാണ്. കൂടാതെ അന്യാധീനപ്പെട്ടു പോയ ഏക്കർ കണക്കിന് ഭൂമിയുടെ വിലയും. ഇപ്പോൾ സർക്കാർ നൽകുന്ന സഹായത്തിന്റെ പതിന്മടങ്ങ് ക്ഷേത്രങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് പ്രിയപ്പെട്ട മുഖ്യമന്ത്രി, ക്ഷേത്രങ്ങളുടെ അവശേഷിക്കുന്ന സമ്പത്ത് നിയമ വിരുദ്ധമായി ഉപയോഗിക്കുമ്പോൾ ഒരു ചെറിയ വിഭാഗമെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നത് അല്ലാതെ കൊതുകിന് ചോരയോടുള്ള കൗതകം പോലെയല്ല.'

മുഖ്യമന്ത്രി അറിയാൻ

ഗൂരുവായൂർ ദേവസ്വത്തിന്റെ 5 കോടി രൂപ നിയമവിരുദ്ധമായി ഉപയോഗിക്കാൻ ഭരണാധികാരികൾ ശ്രമിച്ചപ്പോൾ അതിനെതിരെ ഹിന്ദു സമൂഹം ശക്തമായി പ്രതിഷേധിച്ചപ്പോൾ അവരെ അവഹേളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മഹാമാരിയുടെ സമയത്തും ചോര തന്നെ കൊതുകിന് കൗതുകം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങ് മനസ്സിലാക്കേണ്ടത് ഹിന്ദു സമൂഹം എതിർപ്പ് പ്രകടിപ്പിച്ചത് മതേതര വാദികൾ അല്ലാത്തതുകൊണ്ടല്ല മറിച്ച് താങ്കൾ ഉൾപ്പെടുന്ന ഭരണകൂടങ്ങൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ നടത്തിയിട്ടുള്ള നീചവും വിവേചനപരവുമായ നിലപാടുകൾ ഓർത്താണു. ഈ കൊറോണ കാലത്ത് പോലും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും, തൽക്കാലം അതിന് മുതിരുന്നില്ല.

പത്ര സമ്മേളനത്തിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നൽകുന്ന നക്കാപ്പിച്ച തുകകളെക്കുറിച്ച് വലിയ വായിൽ താങ്കൾ പ്രസംഗിക്കുന്നത് കണ്ടു. ഒന്നു ചോദിക്കട്ടേ, ഒരു മതേതര ജനാധിപത്യ കമ്മ്യൂണിസ്റ്റ് സർക്കാർ എന്തുകൊണ്ട് ഹിന്ദുമത വിഭാഗത്തിന്റെ ആരാധനാലയങ്ങൾക്ക് വേണ്ടി മാത്രം താങ്കൾ പറഞ്ഞത് പോലെ ബഡ്ജറ്റിൽ തുക നീക്കിവയ്ക്കുന്നു... ചിന്തിച്ചിട്ടുണ്ടോ? പ്രഖ്യാപിക്കുന്ന തുകയൊന്നും കൊടുക്കുന്നില്ലായെന്നത് മറ്റൊരു കാര്യം.

ഹിന്ദു ക്ഷേത്രങ്ങൾക്ക് സർക്കാർ നൽകുന്ന സഹായം ഔദാര്യം അല്ല അവകാശമാണ് അവിടെയും ആ സമൂഹത്തെ പറ്റിക്കുന്നുവെന്നത് മറ്റൊരു സത്യം, ഹിന്ദു സമൂഹം സർവ്വ സ്വാതന്ത്ര്യത്തോടെ അനുഭവിച്ച് ആരാധിച്ചു വന്ന ക്ഷേത്രങ്ങൾ എങ്ങനെ സർക്കാരാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളായി മാറിയെന്ന ചരിത്രവും താങ്കൾക്ക് അറിവുള്ളതാണല്ലോ.. തിരുവിതാംകൂറിലെ ക്ഷേത്രത്തിന്റെ കാര്യം പറയാം. ഒരു കാലത്ത് ഭൂരിപക്ഷക്ഷേത്രങ്ങളും പാവപ്പെട്ട വിശ്വാസികൾ ആരാധനക്ക് വേണ്ടി നിർമ്മിച്ച് ഊരായ്മക്കാരുടെ നിയന്ത്രണത്തിലും ചിലത് രാജ്യഭരണത്തിന്റെ കീഴിലുമായിരുന്നു. ഇതാണ് 1811-12 കാലഘട്ടത്തിൽ സർക്കാർ 348 മേജർ ക്ഷേത്രങ്ങളും 1123 ചെറിയ ക്ഷേത്രങ്ങളും ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുമ്പോൾ ഏക്കർ കണക്കിന് വസ്തുക്കൾ കൂടാതെ 15,80,491 പറ നെല്ലും 53,092 രൂപയും പ്രതിവർഷ വരുമാനം ഉണ്ടായിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ സ്വത്ത് വകകൾ സർക്കാരിന്റെ പൊതു വരുമാനത്തിൽ ഉൾപ്പെടുത്തി. വർഷങ്ങൾക്ക് ശേഷം 1905-ൽ ശ്രീ മൂലം പ്രജാസഭയിൽ ക്ഷേത്രഭരണം സർക്കാർ കൈയാളുന്നതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായം ഉയർന്നു വരികയും ഇതിനെക്കുറിച്ച് പഠിക്കാൻ 1907 -ൽ തിരൂവിതാംകൂർ ഹൈക്കോടതി ജഡ്ജി എം കെ രാമചന്ദ്രറാവുവിനെ നിയമിക്കുകയും ചെയ്തു. ക909ൽ ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. റിപ്പോർട്ടിൽ പറഞ്ഞ പ്രധാന കാര്യം 1811- 12 ൽ ക്ഷേത്രം ഏറ്റെടുകമ്പോൾ ഉണ്ടായിരുന്ന വരുമാനം ഏകദേശം 16,06,952 പറ നെല്ലും 60,608 രൂപയുമായിരുന്നുവെന്ന് അത് കണക്കാക്കിയത് 1811മുതൽ 1816 വരെയുള്ള 5 വർഷത്തെ വരുമാനത്തിന്റെ ശരാശരി കണക്കാക്കിയാണ്. അതിന്റെ മൂല്യം ഏകദേശം 16,00,000 രൂപ വരും മാത്രമല്ല ആ തുക അന്നത്തെ State Land Revenue ന്റെ 40% വരും, അതുകൊണ്ടുതന്നെ ക്ഷേത്രൾക്ക് വരുമാനത്തിന്റെ 40% അർഹതയുണ്ടു് എന്ന കാര്യവും ഇവിടെ സൂചിപ്പിക്കുന്നു. അതുകൊണ്ടു് എല്ലാ വർഷവും സംസ്ഥാന ബഡ്ജറ്റിൽ Land revenue ന്റെ 40% ത്തിൽ കുറയാത്ത തുക നീക്കി വയ്ക്കണം എന്നും സൂചിപ്പിച്ചിട്ടുണ്ടു്. അതിന്റെ അടിസ്ഥാനത്തിൽ 1922 April മാസം 12-ന് പുറത്തിറക്കിയ Devaswom proclamation നിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. കൂടാതെ അന്നത്തെ Chief Secretary R.Krishnapillai ഇറക്കിയ Press - Communique ലും ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. തുടർന്ന് സ്വാതന്ത്ര്യത്തിന് ശേഷം നാട്ടുരാജ്യങ്ങളുടെ ഏകീകരണവുമായി ബന്ധപെട്ട് തിരുവിതാംകൂറും - കൊച്ചിയും കൂടി ഒറ്റ സംസ്ഥാനമാക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 1949 July മാസം ഒന്നാം തിയതി നിലവിൽ വന്ന covenant -ന്റെ Article 8 ൽ തിരുവിതാംകൂർ സംസ്ഥാനം 50 ലക്ഷം രൂപ ദേവസ്വം ഫണ്ടിലേക്ക് ഏല്ലാ വർഷവും നൽകണം എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്, കൂടാതെ 5 ലക്ഷം രൂപ പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനും നീക്കിവച്ചിട്ടുണ്ട്. തുടർന്നു 1956-ൽ State Reorganisation Act നിലവിൽ വന്നപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി തമിഴ്‌നാട്ടിലേക്ക് പോയി. ആയതിനാൽ അന്ന് ക്ഷേത്രങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന തുക പുനഃക്രമികരിച്ച് തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾക്കു് 46.5 ലക്ഷം രൂപയും കന്യാകുമാരി ജില്ലയിലെ ക്ഷേത്രങ്ങൾക്ക് 13.5 ലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു (Section 112). ഇത് ഇന്ത്യൻ ഭരണഘടനയുടെ Article 290A ആയി ചേർത്തിട്ടുണ്ടു്, പിന്നീടു് തിരൂവിതാംകൂറിലെ ക്ഷേത്രങ്ങൾക്ക് കിട്ടിയിരുന്ന 46.5 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം പത്മനാഭസ്വാമി ക്ഷേത്രത്തിനും നൽകി വന്നു. പിന്നീടു് ഈ തുക വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വത്തിന് 80 ലക്ഷവും പത്മനാഭസ്വാമി ക്ഷേത്രത്തിന് 20 ലക്ഷവും നൽകാൻ തീരുമാനിച്ചു.

'ഇതാണ് ചരിത്രം.' ഇനി മുഖ്യമന്ത്രി പറഞ്ഞ ക്ഷേത്രങ്ങൾക്ക് നൽകുന്ന കോടികളുടെ ഔദാര്യങ്ങളിലേക്ക് വരാം. ഭരണഘടനാ Article 290 A പ്രകാരം 1956-ൽ തന്നെ എല്ലാ വർഷവും തിരൂവിതാംകൂറിലെ ക്ഷേത്രങ്ങൾക്ക 46.5 ലക്ഷം രൂപ നൽകണം എന്ന് പറഞ്ഞിട്ടുണ്ടു്. ഞാൻ ഒരു കണക്ക് പറയാം മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക് 1956-ൽ ഒരു സർക്കാർ ജീവനക്കാരന്റെ മിനിമം ശമ്പളം 30 രൂപയായിരുന്നു ,2020ൽ അത് 19,600 രൂപയാണ്. Money value കണക്കാക്കിയാണ് Pay revision നടത്തുന്നത് അതായത് പ്രിയപ്പെട്ട മുഖ്യമന്ത്രീ 1946-ൽ 46.5 ലക്ഷം കിട്ടിയിരുന്ന ക്ഷേത്രങ്ങൾക്ക് 2020 എത്ര തുകയ്ക്കു് അർഹതയുണ്ട്. പ്രതി വർഷം ഒരു ഉദ്ദേശകണക്ക് പറഞ്ഞാൽ പോലും പ്രതിവർഷം 300 കോടിയിൽ കൂടുതൽ അർഹതയുണ്ടു്, അവിടെയാണ് വല്ലപ്പോഴും നക്കാപ്പിച്ച ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ട് ഇത്തരത്തിൽ വീരവാദം അടിക്കുന്നത്. മാത്രമല്ല 1956 മുതൽ 2020 വരെ കിട്ടേണ്ട തുകയുടെ കുടിശ്ശികയുടെ പലിശയും കൂടി കണക്കാക്കിയാൽ ക്ഷേത്രങ്ങൾക്ക് സംസ്ഥാന സർക്കാർ നിയമപരമായി ലക്ഷം കോടികൾ നൽകേണ്ടതാണ്. കൂടാതെ അന്യാധീനപ്പെട്ടു പോയ ഏക്കർ കണക്കിന് ഭൂമിയുടെ വിലയും. ഇപ്പോൾ സർക്കാർ നൽകുന്ന സഹായത്തിന്റെ പതിന്മടങ്ങ് ക്ഷേത്രങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് പ്രിയപ്പെട്ട മുഖ്യമന്ത്രി, ക്ഷേത്രങ്ങളുടെ അവശേഷിക്കുന്ന സമ്പത്ത് നിയമ വിരുദ്ധമായി ഉപയോഗിക്കുമ്പോൾ ഒരു ചെറിയ വിഭാഗമെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നത് അല്ലാതെ കൊതുകിന് ചോരയോടുള്ള കൗതകം പോലെയല്ല..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP