Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ.ഐ.ടികളും കോളേജുകളും പരീക്ഷകൾ റദ്ദാക്കി വിദ്യാർത്ഥികളെ പാസ്സാക്കണം; വിദ്യാർത്ഥികൾക്ക് മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും രാഹുൽ ​ഗാന്ധി

ഐ.ഐ.ടികളും കോളേജുകളും പരീക്ഷകൾ റദ്ദാക്കി വിദ്യാർത്ഥികളെ പാസ്സാക്കണം; വിദ്യാർത്ഥികൾക്ക് മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും രാഹുൽ ​ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് രാഹുൽ ഗാന്ധി എംപി. നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ അവരുടെ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പാസ്സാക്കണമെന്നും 'വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തുക എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം ആവശ്യപ്പെടുന്നു.

'കോവിഡ് 19 മൂലം നിരവധി പേർക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾക്കും ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകൾ റദ്ദാക്കി വിദ്യാർത്ഥികളെ പാസ്സാക്കണം. യുജിസിയും പരീക്ഷകൾ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് കയറ്റം നൽകണം.' രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി ഉയർന്നു. 21,604 പേരാണ് രാജ്യത്ത് മരിച്ചത്. 4.95 ലക്ഷം പേർ രോഗമുക്തരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP