Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നിൽ ജലാശയങ്ങളും സ്വർണ താഴികക്കുടങ്ങളും ഉള്ള കൊട്ടാരസദൃശമായ വലിയ കെട്ടിടം; ഓഗസ്റ്റ് അഞ്ചിന് ഭൂമിപൂജ നടത്തി പണികഴിപ്പിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയെന്നും പ്രചാരണം; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രാമക്ഷേത്രത്തിന്റെ പുതിയ മാതൃകയുടെ പിന്നിലെ സത്യമിതാണ്..

മുന്നിൽ ജലാശയങ്ങളും സ്വർണ താഴികക്കുടങ്ങളും ഉള്ള കൊട്ടാരസദൃശമായ വലിയ കെട്ടിടം; ഓഗസ്റ്റ് അഞ്ചിന് ഭൂമിപൂജ നടത്തി പണികഴിപ്പിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയെന്നും പ്രചാരണം; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രാമക്ഷേത്രത്തിന്റെ പുതിയ മാതൃകയുടെ പിന്നിലെ സത്യമിതാണ്..

മറുനാടൻ ഡെസ്‌ക്‌

അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക നേരത്തേ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ, ഭൂമി പൂജയുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നിൽ ജലാശയങ്ങളും സ്വർണ താഴികക്കുടങ്ങളും ഉള്ള വലിയൊരു കെട്ടിടത്തിന്റെ ചിത്രം രാമക്ഷേത്രം എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ പലരിലും ആശയക്കുഴപ്പമായി. ഓഗസ്റ്റ് അഞ്ചിന് അയോധ്യ രാമക്ഷേത്ര നിർമ്മാണത്തോടനുബന്ധിച്ചുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് ഈ ചിത്രം പ്രചരിക്കുന്നത് എന്നതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ പുതിയ മാതൃകയാണോ എന്ന് പലർക്കും സംശയമായി. എന്നാൽ, പശ്ചിമബംഗാളിലെ ഒരു വേദിക് പ്ലാനറ്റേറിയത്തിന്റെ 3ഡി ചിത്രമാണ് ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിന്റെ ചിത്രമാണെന്ന രീതിയിൽ പ്രചരിക്കുന്നത്.

പശ്ചിമ ബംഗാളിലെ മായാപുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ISKCON, ഇസ്‌കോൺ) എന്ന മത സംഘടനയുടെ വേദക്ഷേത്രമാണ് രാമക്ഷേത്രമെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. ഇസ്‌കോൺ രൂപകൽപന ചെയ്ത വേദ ക്ഷേത്രത്തിന്റെ മാതൃകയിൽ രണ്ടാമത് ആരോ വരച്ചെടുത്ത ചിത്രമാണ് രാമക്ഷേത്രത്തിന്റെതായി പ്രചരിക്കുന്നത്.

യഥാർത്ഥ വേദക്ഷേത്ര രൂപകൽപനയിൽ താഴികക്കുടങ്ങൾക്ക് നീലനിറമാണുള്ളത്. എന്നാൽ രാമക്ഷേത്രമെന്ന രീതിയിൽ പ്രചരിച്ച സോഷ്യൽ മീഡിയ പോസ്റ്റുകളിലുള്ള ചിത്രത്തിൽ ഈ നിറം മാറ്റി സ്വർണ നിറമാക്കി മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ ക്ഷേത്രത്തിന് മുന്നിലെ ഉദ്യാനത്തിന്റെ രൂപകൽപനയിലും മാറ്റമുണ്ട്.

520000 ചതുരശ്ര അടി സ്ഥലത്ത് 2009 സെപ്റ്റംബറിലാണ് വേദിക് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നു. 2022 ലെ ഗുരുപൂർണിമയോടനുബന്ധിച്ച് ഇതിന്റെ ഉദ്ഘാടനം നടത്താനാണ് പദ്ധതി. ടെപിൾ ഓഫ് വേദിക് പ്ലാനറ്റേറിയം എന്ന വെബ്‌സൈറ്റിലും ഈ ക്ഷേത്രത്തിന്റെ ചിത്രങ്ങളുണ്ട്. ക്ഷേത്ര നിർമ്മാണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം പൂർത്തിയായിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP