Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് അനുമതി നിഷേധിക്കുകയും യൂറോപ്യൻ പ്രതിനിധികളെ കശ്മീർ സന്ദർശനത്തിന് ക്ഷണിക്കുകയും ചെയ്യുന്നു; കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യത്തെ അപമാനിക്കലുമാണെന്ന് ശശി തരൂർ

ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് അനുമതി നിഷേധിക്കുകയും യൂറോപ്യൻ പ്രതിനിധികളെ കശ്മീർ സന്ദർശനത്തിന് ക്ഷണിക്കുകയും ചെയ്യുന്നു; കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യത്തെ അപമാനിക്കലുമാണെന്ന് ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് കശ്മീർ സന്ദർശിക്കാൻ അനുമതി നൽകാതെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തെ ക്ഷണിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ കശ്മീർ സന്ദർശിക്കാൻ അനുമതി നൽകാതെ, യൂറോപ്യൻ യൂണിയൻ നേതാക്കളെ ക്ഷണിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹവും ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കുന്നതുമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു.

370ാം വകുപ്പ് റദ്ദാക്കിയത് പാർലമെന്റിൽ ചർച്ചയായപ്പോൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കശ്മീർ സന്ദർശിക്കാൻ അനുമതി നൽകണമെന്ന തന്റെ ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. അതേസമയം കശ്മീർ സന്ദർശനത്തിന് യൂറോപ്യൻ പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു. ഈ നടപടി ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശും നയതന്ത്രജ്ഞൻ കെ സി സിംഗും രംഗത്തെത്തിയിരുന്നു.

Stories you may Like

യൂറോപ്യൻ യൂണിയനിൽ നിന്നും എംപിമാരുടെ സംഘമാണ് നാളെ ജമ്മു കശ്മീർ സന്ദർശിക്കുന്നത്. ആർട്ടിക്കൾ 370 പ്രകാരം ജമ്മുകശ്മീരിനു നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ 28 യൂറോപ്യൻ പാർലമെന്റ് അംഗങ്ങളാണ് നാളെ കശ്മീരിൽ സന്ദർശനം നടത്തുന്നത്. കശ്മീരിനു നൽകിയിരുന്ന പ്രത്യേക പദവി നിർത്തലാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച കേന്ദ്രസർക്കാരിന്റെ നീക്കത്തെ തുടർന്നു സ്ഥിതിഗതികളെക്കുറിച്ച് വാഷിങ്ടനിൽ നടന്ന യുഎസ് കോൺഗ്രസ് യോഗത്തിൽ ഒരു കൂട്ടം ജനപ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം.

ദാൽ തടാകത്തിലെ താമസക്കാരെയും ബോട്ടുടമകളെയും അവർ സന്ദർശിക്കും. അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. 'ജമ്മു കശ്മീരിലേക്ക് യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം പ്രദേശത്തിന്റെ വികസനഭരണ മുൻഗണനകളെക്കുറിച്ചു വ്യക്തമായ വീക്ഷണം നൽകുന്നതിനു പുറമെ ജമ്മു കശ്മീർ, ലഡാക്ക് മേഖലയിലെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ അവരെ സഹായിക്കും' സംഘത്തെ സ്വാഗതം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതിനിടെ കശ്മീരിൽ ഇന്നും ഗ്രനേഡ് ആക്രമണം ഉണ്ടായി. സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. രണ്ട് ദിവസം മുമ്പാണ് ശ്രീനഗറിൽ സമാനമായ ആക്രമണത്തിൽ ആറ് പട്ടാളക്കാർക്ക് പരിക്കേറ്റത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് നേരെയായിരുന്നു ആക്രമണം. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പരിഗണന എടുത്തു കളഞ്ഞതിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണങ്ങൾ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP