Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

"യുദ്ധങ്ങൾ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക; ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്"; നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് ശേഷം മൗനം വെടിഞ്ഞ് ഭാമ

മറുനാടൻ ഡെസ്‌ക്‌

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഭാമയുടെ നീക്കം കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിക്കും അവർക്കൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും ആരാധകർക്കും നൽകിയത്. കാരണം നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. വിമർശനങ്ങൾക്ക് പുറമെ സെെബർ ആക്രമണം ശക്തമായതോടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലെ കമൻറ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്തു. ഫേസ്‌ബുക്കിൽ പോസ്റ്റുകൾക്ക് താഴെ വന്ന ഏതാനും മോശം കമന്റുകൾ നടി നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ, വീണ്ടും സോഷ്യൽമീഡിയയിൽ സജീവമാകുകയാണ് താരം.

സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടോയൊണ് വിവാദങ്ങൾക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്. "യുദ്ധങ്ങൾ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്", എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ഭാമ പങ്കുവച്ചിരിക്കുന്നത്. 'ബി ഒപ്റ്റിമിസ്റ്റിക്' (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസിൽ കാണാം.

2017 ൽ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് ഭാമ രം​ഗത്ത് വന്നിരുന്നു. 'എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു'- ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാൽ അതിന് വിരുദ്ധമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുകയും അവരത് നീക്കം ചെയ്യുകയും ചെയ്തു.

അമ്മ സംഘടനയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ ഭാമ മൊഴി നൽകിയിരുന്നു. എന്നാൽ, കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഭാമ തയ്യാറാകാത്തതിനെ തുടർന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് നടിയുടെ നീക്കം വിവാദമായത്.

ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ദിഖിനുമെതിരേ രൂക്ഷവിമർശനവുമായി രേവതി, റിമ കല്ലിങ്കൽ,ആഷിക് അബു, രമ്യ നമ്പീശൻ തുടങ്ങിയവർ രം​ഗത്തെത്തി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ​ഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്‌ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്നാണ് റിമ അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP