Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

'നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കൂ; നനഞ്ഞ തൂവെള്ള വസ്ത്രത്തിൽ കൂടുതൽ സുന്ദരിയായി നടി ഇനിയ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കൂ; നനഞ്ഞ തൂവെള്ള വസ്ത്രത്തിൽ കൂടുതൽ സുന്ദരിയായി നടി ഇനിയ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൂന്നാറിലെ വെള്ളച്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രങ്ങളാണ് ഇവ. നനഞ്ഞ കോസ്റ്റ്യൂമിൽ ചിത്രങ്ങളിൽ ഇനിയയെ കാണാം. നേർത്ത, തൂവെള്ള നിറത്തിലുള്ള സ്ലീവ്‌ലെസ് മിഡി ധരിച്ച താരത്തിന്റെ വേഷവിധാനവും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

'നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കൂ, അത് ശ്രദ്ധ അർഹിക്കുന്നു’ എന്നാണ് ഫോട്ടോഷൂട്ടിലെ ഒരു ചിത്രത്തിന് നടി നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വെള്ളച്ചാട്ടത്തിനു മുൻപിലായി ധ്യാനിക്കുന്ന മട്ടിലുള്ള ചിത്രത്തിന് അടിയിൽ താരം 'സ്വയം നിയന്ത്രിക്കുക, മറ്റാരെങ്കിലും അത് ചെയ്യുംമുൻപ്' എന്നെഴുതി. മുട്ടുകുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രത്തിന് കീഴിലായി 'മനുഷ്യർ നിങ്ങളെ സ്നേഹിക്കുന്നത് അവസാനിപ്പിക്കുമ്പോൾ, പ്രകൃതി നിങ്ങളെ സ്നേഹിക്കുന്നു, പ്രകൃതി ശാന്തയായ ഒരു സുഹൃത്താണ്' എന്നും ഇനിയ കുറിച്ചിട്ടുണ്ട്.

2005-ൽ അഭിനയരം​ഗത്തെത്തിയ ഇനിയ ഇതിനോടകം നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ‌ വേഷമിട്ടിട്ടുണ്ട്. കളേഴ്സ് എന്ന തമിഴ് ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അമയ എന്റർടെയ്ന്മെന്റ്സ് എന്ന നിർമ്മാണക്കമ്പനിയുമായി നിർമ്മാണരംഗത്തേയ്ക്കും നടി ചുവടുവച്ചിരുന്നു.

 

      View this post on Instagram

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP