Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

'ഹവാല, കുഴൽപ്പണം, സ്വർണ്ണക്കടത്ത്, വിവാഹത്തട്ടിപ്പ്; കൂടത്തായി ജോളിയെ കവച്ചുവെക്കുന്ന മഹാഭയങ്കരി ഇവിടെയുണ്ട്'; ഞാൻ എന്തുകൊണ്ട് ഇത്തരമൊരുപോസ്റ്റിട്ടു? ഇത് മേനോനിസമാണെന്ന് പറയാൻ കഴിയുമോ; വിശദീകരണവുമായി ഇന്ദുമേനോൻ

'ഹവാല, കുഴൽപ്പണം, സ്വർണ്ണക്കടത്ത്, വിവാഹത്തട്ടിപ്പ്; കൂടത്തായി ജോളിയെ കവച്ചുവെക്കുന്ന മഹാഭയങ്കരി ഇവിടെയുണ്ട്'; ഞാൻ എന്തുകൊണ്ട് ഇത്തരമൊരുപോസ്റ്റിട്ടു? ഇത് മേനോനിസമാണെന്ന് പറയാൻ കഴിയുമോ; വിശദീകരണവുമായി  ഇന്ദുമേനോൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒരു അനുഭവം ആയിരുന്നു എഴുത്തുകാരി  ഇന്ദുമേനോന്ൻ പങ്കുവെച്ചത്. കൂടത്തായി ജോളിയേക്കാൾ ഭയങ്കരിയായ ഒരു ക്രിമനൽ ഇവിടെ വിലസുകയാണെന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. അവളുടെ വലയിൽപ്പെട്ടതിന്റെ ഭാഗമായി രണ്ടുപർ ഇതുവരെ മരിച്ചു കഴിഞ്ഞുവെന്നും, കോഴിക്കോട് രാമനാട്ടുകരയിൽ തനിക്ക് നേരത്തെ അറിയാവുന്ന ഒരു സ്ത്രീയാണ് വിവധ തട്ടിപ്പ് തരികിടകളിലൂടെ പലരുടെയും ജീവിതം നരകതുല്യമാക്കിയതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അടിമുടി ദാരിദ്ര്യത്തിൽ വളർന്ന ഇവർ ഹവാല, കുഴൽപ്പണം, മയക്കുമരുന്ന്, സ്വർണ്ണക്കടത്ത്, വിവാഹ/പ്രേമവാഗ്ദാനം നൽകിത്തട്ടിപ്പ് തുടങ്ങിയ വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോയെന്ന് സംശയം ഉണ്ടെന്നും ഇന്ദു ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ കോഴിക്കോട്ടെ തന്റെ സുഹൃത്തുക്കളായ പലരെയും സ്വാധീനിച്ച് തട്ടിപ്പ് നടത്താനുള്ള പരിപാടിയുണ്ടെന്ന് സൂചനയുണ്ടെന്നും അതിനാലാണ് ഇങ്ങനെ എഴുതേണ്ടി വരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതുവായിച്ചിട്ട് തന്നെ വിമർശിക്കുന്ന ചിലർ ഇപ്പോഴും ഉള്ളതിനാൽ എന്തുകൊണ്ടാണ് അങ്ങനെ എഴുതേണ്ടി വന്നതെന്ന് ഇന്ദുമോനോൻ വ്യക്തമാക്കുകയാണ്. ഒരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് എങ്ങനെ കുറ്റമാവുമെന്നും അവർ ചോദിക്കുന്നു.

 ഇന്ദുമേനോന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

അവളുടെ ക്രൈമുകൾ 2

ആലിരാമായണം

ക്രിമിനലായ ഒരു സ്ത്രീ എന്റെ സുഹൃത്തെന്നും ആത്മസുഹൃത്തെന്നും പ്രചരിപ്പിച്ച് നടന്നതിൽ പ്രതി ഞാൻ മിനിഞ്ഞാന്ന് പോസ്റ്റ് ഇട്ടിരുന്നു. ഇൻബോക്ക്സ്സിൽ നിരവധി ആളുകളാണു അവൾ മിസിസ്. എ ഇന്നയാളല്ലെ എന്നു ചോദിച്ചു കൊണ്ട് വന്നത്. അതെ നിങ്ങൾ ചോദിച്ചവൾ തന്നെയാണു.

നമുക്ക് അവളെ ആലിന എന്നു ഒരു അപരപ്പേരിട്ട് വിളിക്കാം. ചുരുക്കത്തിൽ വേണമെങ്കിൽ ആനീ എന്നോ ആലിനക്കുട്ടിയെന്നോ വിളിക്കാം. (ഓരോ ആഴ്ചയിലും പല രൂപത്തിൽ പല ഭാവത്തിൽ വരും)
മൂന്ന് തരം ആളുകളെയാണു ഞാനിതിനു ശേഷം കണ്ടത്.

1) ഇവളെപ്പേടിച്ച് പെരുവഴി നടക്കാനാകാത്ത, ഇവളുടെ ക്രൈമിനിരയായ മനുഷ്യർ. ഏതോ സ്ഥലത്ത് ഒളിനാട്ടിലൊക്കെ ഇരന്നും കെഞ്ചിയും ജീവിക്കുന്ന മനുഷ്യർ

2)ഇവളുടെ ക്രൈമിനു പിൻപറ്റിയ മനുഷ്യർ. അത് അവളിൽ നിന്നും കൈപ്പറ്റിയ മിട്ടായിയായിരിക്കാം. അവൾ കൊടുത്ത നാരങ്ങാവെള്ളത്തിന്റെ പൈസയായിരിക്കാം. അവളുടെ കാറിൽ നടത്തിയ യാത്രയായിരിക്കാം. വിഹിതമല്ലാത്ത രഹസ്യങ്ങളെ ജീവിതത്തോട് ചേർക്കാനായി അവൾ തന്ന വീടിന്റെ സ്വകാര്യതയോ റിസോർട്ട് യാത്രയോ അവൾ നടത്തുന്ന പാർട്ടിയിലെ വിരുന്നാളാവലോ ആവാം. അവളെക്കുറിച്ച് അറിഞ്ഞതിനു ശേഷവും ന്യായീകരിച്ച് അവൾക്കായി പി ആർ ഓ വർക്ക് ചെയ്യുന്ന ഗൂഡസംഘമേന്നോ. അതിനാൽ ഇനിമേൽ ഞാൻ നിഷ്പക്ഷമെന്നോ പറയുന്നവർ

3)പൊളിറ്റിക്കലി കറക്റ്റായി മാത്രം കാര്യങ്ങളെ കാണുന്നവർ. എഴുത്തിൽ എലീറ്റിസവും മെരിറ്റോക്രസിയുമുണ്ടെന്ന് പറയുന്നവർ. ക്രൈമിനെയാണങ്കിലും അഡ്രെസ്സ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധവേണമെന്നു വിശ്വസിക്കുന്നവർ

4) ആലിനയുടെ പ്രവർത്തനങ്ങൾ ക്രൈം ആണെന്നും അത് അഡ്രെസ്സ് ചെയ്യണമെന്നും പറയുന്നവർ.
എല്ലാ അഭിപ്രായങ്ങളെയും പ്രതിപക്ഷ ബഹുമാനത്തോടെ എടുക്കുന്നു.

എനിക്ക് രണ്ടാം കൂട്ടരോടാണു ആദ്യം മറുപടി പറയാനുള്ളത്. ഈ വിഷയം എഴുതുമ്പോൾ വൈകാരികമായി അത് ഉണ്ടാക്കിയ ആഘാതങ്ങളിൽ കൂടിയും അപമാനങ്ങളിൽ കൂടിയുമെനിക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. അൽപ്പം വൈകാരികമാണു എന്റെ എഴുത്ത് എന്നു ഞാൻ അംഗീകരിക്കുന്നു. എന്നാൽ അതിൽ സത്യമല്ലാത്ത ഒന്നുമില്ല. (ആളുകളുടെ പേരൊഴികെ )

ഇതിലൂടെ ആലിനയെ ഞാൻ സാമൂഹികമാധ്യമ വിചാരണ ചെയ്തു എന്നു പറഞ്ഞ ആൾക്കാരോട്. ഞാൻ ഒരാൾ ചെയ്ത ക്രൈം എന്ത് എന്ന് പറയുക മാത്രമേ ചെയ്തുള്ളു. അതിൽ പ്രതി അവളിൽ ജാഗരൂഗമാകണ്മെന്നെ പറഞ്ഞുള്ളു. അവളെന്ന വേട്ടനായ പ്രത്യക്ഷമായിക്കാട്ടുന്ന - അവളുടെ പേരു ഞാൻ ഉപയോഗിച്ചിട്ടില്ല. സ്ഥലം ഉപയോഗിച്ചിട്ടില്ല. ഇരകളുടെ പേരും കൃത്യമായി ഉപയോഗിച്ചിട്ടില്ല. പിന്നെ എങ്ങനെയാണു ഇവൾക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ വിചാരണയുണ്ടായി എന്നു നിങ്ങൾ ന്യായീകരിക്കുക?

എഫ് ബി അക്കൗണ്ട് ടിയാരിക്കില്ല. ഒരു ക്രിമിനലായ സ്ത്രീ ചെയ്തെന്ത് എന്നു പറയുമ്പോൾ അത് മോബ് ലിഞ്ചിങ്ങ് അല്ല. ആൾക്കൂട്ടാക്രമണത്തോടൊ എക്സ്റ്റ്രാ ജുഡീഷ്യറി റിവഞ്ചിനോടോ എനിക്കരപ്പൈസയ്ക്ക് താത്പര്യമില്ല. പക്ഷെ ഇതിലൂടെ വല്ലാതെ ആലിന വേട്ടയാടപ്പെട്ടു എന്നു പറഞ്ഞ ഓരോ ചേച്ചിമാരും മൂന്നു സ്ത്രീകൾ ഒരു വ്ളോഗറെ കൈകാര്യം ചെയ്തപ്പോൾ ഗംഭീരമായി ആഘോഷിക്കുന്നുണ്ടായിരുന്നുവല്ലോ. മാക്പ്രോ ഐ ബുക്ക് ലാപ് ടോപ്പ് സമ്മാനമായി വാങ്ങിക്കയും അതിനു പ്രതിഫലമായി മുഖം നന്നാക്കുകയും ചെയ്യുന്ന പി ആർ വർക്ക് ചെയ്യുകയും ചെയ്തിട്ട് അവളെ വെള്ളപൂശിക്കൊണ്ടേ ഇരിക്കയല്ലാതെ നിങ്ങൾക്കൊന്നും ചെയ്യാനില്ല. കാരണം നിങ്ങൾ അവളെ പൂശുന്ന വെള്ള നിങ്ങളൂടെ മുഖത്ത് തന്നെയാണു ഇടുന്നത് എന്നതാണു.

അവളുടെ വരുമാനമാർഗ്ഗങ്ങളെല്ലാം ഡൂബിയസ്സ് ആണെന്നറിഞ്ഞിട്ടും കീർത്തി സുരേഷിന്റെ പോലെ അവൾക്ക് മിസ് ഇന്ത്യാ ചായക്കടയുണ്ടെന്നും 2 കോടി ടേൺ ഒവർ ഉണ്ടാകുമെന്നും വിശ്വസിക്കുന്നത് അവനവനെ സമാധാനിപ്പിക്കും. പക്ഷെ അത് സത്യമാവില്ല. എന്റെ അയൽ വീട് ഇരയാക്കപ്പെട്ടവന്റെ വീട് പഴയ ഇരുട്ടു മച്ചും തുളസിത്തറയുമൊക്കെയുള്ള മനോഹര വീടാണെന്ന് എഴുതിയത് എന്റെ സവർണ്ണ ബോധമാണെന്ന് / മേനോനിത്തമാണെന്ന് ആക്രോശിക്കുന്നവരോടാണൂ. ആണെങ്കിൽ കണക്കായി പോയി.

അതായതുത്തമാ. എനിക്ക് പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കുറവാണെന്നല്ലെ. ആയിക്കോട്ടെ. ഞാൻ മറ്റു മനുഷ്യരെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമിക്കാറില്ല. ഞാനാരെയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് 18 ലക്ഷം പണം തട്ടിയിട്ടില്ല. ഞാൻ ആറുമാസത്തിൽ തിരികെ നൽകാമെന്നു പറഞ്ഞ് സ്തീകളുടെ ജീവസമ്പാദ്യങ്ങൾ 20 ലക്ഷം വാങ്ങിച്ചെടുത്തിട്ടില്ല. ഞാൻ പണയപ്പെടുത്തിയ പണ്ടത്തിന്റെ പേരിൽ ഒരു സ്ത്രീയും സ്വന്തം വീട്ടിൽ വന്ന് നിന്ന് തല തകർന്ന് മരിച്ചിട്ടില്ല.പക്ഷെ ഇതൊക്കെ ചെയ്തിട്ട് അതിനെ പിൻപറ്റിയുണ്ടാക്കുന്ന പൊളിറ്റിക്കൽ കറക്റ്റ്‌നസ് അഭിനയത്തിലെ താൽപ്പര്യമില്ല.

എന്നെ വന്ന് ആക്രമിച്ചാൽ നിയമമനുശാസിക്കുന്ന സകല സ്വാതന്ത്ര്യങ്ങളും ഉപയോഗപ്പെടുത്തിയുള്ള പ്രത്യാക്രമണങ്ങൾ ഉണ്ടാകും. നിയമ വ്യവസ്ഥയെ ജനാധിപത്യരീതിയിൽ തന്നെ ഉപയോഗിക്കും.
നിങ്ങൾക്ക് ഞാൻ അഡ്രെസ്സ് ചെയ്ത കുറ്റകൃത്യങ്ങൾ കാണാൻ കഴിയുന്നില്ല. നിങ്ങളുടെ ആ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനാണു കുതിരപ്പവൻ.

മറ്റുള്ള മനുഷ്യരെ കയ്യിൽ നിന്നും പണം തട്ടിയെടുക്കുക അതിനായി എന്തു കുടിലതയും പ്രയോഗിക്കുക. പ്രേമ/ വിവാഹത്തട്ടിപ്പ് നടത്തുക. പൊലീസ്സിനെയും കലക്റ്റെർ സംവിധാനത്തെയും ഉപയോഗിച്ച് ഇരയായ മനുഷ്യരെ നാട്ടിൽ നിന്നെ ഉന്മൂലനം ചെയ്യുക. തുടർന്നു നുണപറഞ്ഞും മോബ്ലിഞ്ച് ചെയ്തും എക്സ്റ്റ്രാ ജുഡീഷ്യൽ റിവഞ്ച് എടുക്കുക. ആ പണത്തിന്റെ പങ്ക് പറ്റുകയും ആഹ്ളാദങ്ങളിൽ ഭാഗമാവുകയും ചെയ്യുക. ഇതൊക്കെ നിങ്ങൾ ചെയ്യുന്നത് ഭീകരമായ പൊലിട്ടിക്കൽ കറക്റ്റ്നെസ്സാണു. എനിക്കത്തരം പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ഇല്ല.

ഇനിയും ഞാൻ സത്യങ്ങൾ എഴുതും.. നിങ്ങൾ ന്യായീകരിക്കും... നിങ്ങളുടെ ന്യായീകരണത്തെ നോക്കി ''ഉണ്ട ചോറിന്റെ നന്ദിയല്ലെ'' ഞാൻ പുച്ഛിക്കും...അത്രയേ ഉള്ളു

NB: ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് കുറ്റ കൃത്യമാണ്. അതിന് പൊലീസിനെ അധികാരമുള്ളൂ. എന്റെ വീട്ടിൽ വന്ന് പണം മോഷ്ടിച്ച ആളെ വീട്ടിൽ പൂട്ടിയിട്ടാലോ അത് കുറ്റകൃത്യമല്ല. ബലാത്സംഗത്തിനിടെ സ്ത്രീ കൊല ചെയ്താൽ നിയമം അതിനു വിളവ് നൽകുന്നുണ്ട്.

അതായത് കുറ്റകൃത്യത്തിന്റെ തോത്, സമയം, സന്ദർഭം, സാഹചര്യം എന്നത് പരമ പ്രധാനമാണ്. ഒരാളുടെ ക്രൈമിനെ പറ്റി പറയുമ്പോൾ ആ പറച്ചിലിലെ സത്യങ്ങളെ നിരാകരിച്ച് പറഞ്ഞത് മേനോനിസമാണെന്നും ആ കുറ്റം ചെയ്തത് സാമൂഹിക വിചാരണയാണെന്നും തള്ളിക്കൊണ്ട് വരണമെങ്കിൽ അപാര തൊലിക്കട്ടി വേണം. പറ്റിയ ഔദാര്യത്തിനോടുള്ള അപാരമായ നന്ദിയും വേണം

ഇന്ദുമേനോന്റെ ആദ്യത്തെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഒമ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും അവൾ രംഗപ്രവേശം ചെയ്തു. ഞാൻ എന്റെ ജീവിതത്തിൽ 40 വർഷം കൊണ്ട് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രിമിനലായ സ്ത്രീ. കൂടത്തായി ജോളിയെയൊക്കെ പത്രത്തിലെ കണ്ടുള്ളൂ. ഞാൻ ആദ്യം കാണുമ്പോൾ പെൺകുട്ടിയാണു. രാമനാട്ടുകര വായനശാലയിലെ പതിവ് വരവുകാരിയാണു. മുസ്ലീമാണെങ്കിലും തട്ടമിടാത്തവളാണു. ദീനിയല്ലാത്തവളാണു. അതിനാലാണെന്നു തോന്നുന്നു അവളെ പലർക്കും അത്ര ബോധ്യമല്ലായിരുന്നു....

അവളുമായി സംസാരിക്കുന്നത് കണ്ടവർ കണ്ടവർ പറഞ്ഞു

''അവൾ ശരിയല്ല. പെട്ടു പോകും''

''ശരി ഞാൻ വിശ്വസിക്കാം. തെളിവ് തരൂ'' ആളുകൾ തെളിവൊന്നും തന്നില്ല. വരുന്നത് വരട്ടെ എന്നു കരുതി പുച്ഛത്തോടെ എന്നെക്കടന്നു പോയി.

അക്കാലത്ത് ഞാൻ കേട്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധത ''മത്തി'' എന്ന അവളുടെ ഇരട്ടപ്പേരായിരുന്നു.

''പത്തുരൂപയ്ക്ക് ആർക്കും അവൈലബിൾ'' എന്നു പറഞ്ഞ ഒരുവനോട് അതിൽ പിന്നെ ഞാൻ സംസാരിച്ചിട്ടു കൂടിയില്ല. അവളോട് അന്നൊക്കെ അലിവോടെയും സ്നേഹത്തോടെയും മാത്രമേ പെരുമാറിയിട്ടുമുള്ളു. ഡിഗ്രിക്ക് പഠിക്കുകയാണു എന്ന് പലരോടും പറഞ്ഞിരുന്നു. നുണയാണെന്ന് പിന്നീടറിഞ്ഞു. എട്ടാം തരത്തിൽ പഠിപ്പു നിർത്തിയ ടീമാണു. പഠിക്കണമെന്ന് ആഗ്രഹം കൊണ്ടായിരിക്കാം എന്നു സ്വയം വിശ്വസിക്കാൻ ശ്രമിച്ചു.

അവളുടെ വീടു കണ്ടിട്ടുണ്ട്. പരമ ദാരിദ്ര്യമായ അവസ്ഥയിലാണു. ഉപ്പ വളരെ ചെറുപ്പത്തിൽ മരിച്ചു പോയിരുന്നു. ജ്യേഷ്ട്നന്മാരുണ്ട് സഹോദരിമാരുണ്ട്. എല്ലാരും സാധാരണക്കാർ. ഓട്ടോഡ്രൈവർ, കൂലിപ്പണി . അത്രയും ഉൾഗ്രാമത്തിൽ നിന്നും വരുന്ന ഗതികെട്ട ഒരുവൾ. സ്ത്രീ എന്നനിലയിൽ ഒരാളുടെ തുറന്ന പെരുമാറ്റമോ, വസ്ത്രധാരണമോ മതവാദികളെ അരിശം കൊള്ളിക്കുന്നതിനാലാണു ഞാൻ എല്ലാർക്കും അനഭിമത എന്നവൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.ഞാനും വിശ്വസിച്ചിരുന്നു.

എങ്ങനെയോ ഡിസി ബുക്ക്സ്സിന്റെ ഒരു വി ഐപി ക്ലെബ് അംഗമായി കുറച്ചു പുസ്തകങ്ങൾ വാങ്ങിയത് കണ്ടിട്ടുണ്ട്. പക്ഷെ ഇന്നേ വരെ എന്തെങ്കിലും വായിച്ചതായോ എന്തെങ്കിലും ധാരണ ഉള്ളതായോ തോന്നിയിട്ടില്ല. തെളിഞ്ഞ വായനക്കാരിയാണെന്ന് മനുഷ്യർക്ക് അഭിനയിക്കാൻ പറ്റുമെന്ന് മനസ്സിലായത് അവളെക്കണ്ടാണു. സൗഹൃദം ഉണ്ടാക്കലാണു പ്രധാന പണി. എഴുത്തുകാരിൽ പലരുമായും ആത്മബന്ധമുണ്ട്. പുസ്തകങ്ങൾ ഒപ്പിട്ട് സമ്പാദിക്കും. ഫോട്ടോയും എടുത്തു വെയ്ക്കും. ഒരാളെ പുതിയതായി പരിചയപ്പെടുമ്പോൾ താൻ കലൂർ പോയി ആമിയോപ്പുവിനെ കണ്ടതും കുപ്പിവള വാങ്ങിത്തന്നതും രസകർമായിട്ട് പറയും. അല്ലെങ്കിൽ അവരുടുത്ത ഒരു സാരി തന്നതിനെപ്പറ്റി വിവരിക്കും.

ഒരിക്കൽ മാധവിക്കുട്ടിയുടെ ഫോട്ടോ കാണിച്ച് അവരുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞിരുന്നു. ഞാൻ വിളിച്ചു ചോദിച്ചപ്പോൾ പക്ഷെ ആ അടുപ്പത്തെ മാധവിക്കുട്ടി തന്നെ നിഷേധിച്ചു സൂക്ഷിക്കണമെന്ന് എനിക്ക് വാണിങ്ങും തന്നു.

2000 ത്തിൽ ആ ദേശത്ത് ആർക്കും മൊബൈൽ ഫോണില്ലാത്ത കാലത്ത് മിസ് എയ്ക്ക് മൊബൈൽ ഫോണുണ്ട്. ബാഗിൽ വെയ്ക്കില്ല. കയ്യിൽ പിടിച്ചുകൊണ്ടിരിക്കും. ഇടയ്ക്കൊക്കെ ബസ്സിൽ കോഴിക്കോട്ട് പോകുന്നത് കാണാം. കോളേജിലേക്കാനെന്നെ തോന്നൂ. അല്ലാത്തപ്പോഴൊക്കെ ഓട്ടോറിക്ഷയിലാണു പതിവ് സഞ്ചാരം. എല്ലാകാലത്തും കുറച്ച് ചെക്കന്മാരുണ്ടാവും കൂടെ.

പലരും എന്നെ വാൺ ചെയ്തു. അവൾ പറയുന്നതപ്പടി നുണകളാണെന്നു തോന്നുകയും ചെയ്ത കാലത്താണു അവളുടെ കല്യാണം വരുന്നത്. ശോചനീയമായ ആ ചെറിയ പുര അനുജത്തിയുടെ കല്യാണസമയത്ത് പുതുക്കിയിരുന്നു. ആ ദിവസം അവിടെ പോയപ്പോൾ സഹോദരൻ ഏറെ ക്ഷുഭിതനായിക്കണ്ടു. അവളെ ശകാരിക്കുന്നതും മുറിയടച്ച് പൂട്ടുന്നതും കണ്ടു. മതമായിരിക്കാം എന്നു കരുതി.

ഗതികെട്ട ഒരു പെൺകുട്ടി. ജീവിക്കാൻ ഗതിയില്ലാത്തവൾ, വരുമാനമില്ലത്തവൾ. വായനക്കാരി. അസ്വാദക. എഴുത്തുകാർ, പ്രായമായ സിനിമാക്കാർ, സംഗീതസംവിധായകർ , പൊലീസുകാർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, ഐ എ എസ്സുകാർ അടക്കം വലിയ സൗഹൃദവലയലയമുണ്ട്. എല്ലാവരുമായി പേർസൊണഎൽ ബന്ധമുണ്ടെന്നു വരുത്തലാണു പ്രധാനം. കരളു പറിച്ചു തരുന്ന ചങ്കുകളാണോരോരുത്തരുമെന്ന് പ്രചാരം നടത്തും. വിവാഹത്തോടെ അവൾ രക്ഷപ്പെടുമെന്ന് കരുതി. സർക്കാരുദ്യോഗസ്ഥനും പ്രൊഗ്രെസ്സിവുമായ ഒരുവൻ. നല്ല ജീവിതം. സമാധാനം, ഇടയ്ക്കിടെയുള്ള അവളുടെ യാത്രകൾ പക്ഷെ അവൾ വിട്ടില്ല. പിന്നെ പ്രസവം. ഒരു കുട്ടിയുടെ അമ്മയായി...ഞാനവളെ മറന്നു.

ഒരു ദിവസം എന്നെക്കാണാൻ വന്നു. ലീഗലായി മുത്തലാക്കിന്റെ കാര്യം അറിയാനായിരുന്നു. പള്ളി മഹല്ലിലേയ്ക്ക് ഭർത്താവ് അവളെ മൊഴി ചൊല്ലി കത്തയച്ചിരിക്കുന്നു. നാട്ടുകാർ പറഞ്ഞും കേട്ടും ഞാനത് പ്രതീക്ഷിച്ചിരുന്നു. ഇത്രമേൽ ഡൂബിയസ്സായ ഒരുവളെ ആർക്കും സ്പൗസായി സൂക്ഷിക്കുവാൻ കഴിയില്ല. പക്ഷെ ഇത്ര വേഗം അവളുപേക്ഷിക്കപ്പെടുമെന്ന് കരുതിയില്ല.

അന്വേഷിയിൽ പരാതി നൽകുന്നു. ഞാനും സുഹ്രുത്തുക്കളുമൊക്കെ ഒപ്പം പോയി സമവായം സംസാരിക്കുന്നു. അയാൾ വഴങ്ങുന്നേ ഇല്ല. ഭയം കൊണ്ട വെരുക് മാതിരി. അയാളോട് ഞാൻ നിരന്തരം സംസാരിച്ചു. അഭ്യർത്തിച്ചു. അവളുടെ നിസ്സഹായവസ്ഥകൾ പറഞ്ഞു. അയാൾ ഭയചകിതനായിരുന്നു.

''എന്റെ മുറിയിൽ എന്നെ ശാരീരികമായി ഉപദ്രവിക്കയാണു'' അയാൾ വിഷമത്തോടെ പറഞ്ഞു.

''ചവിട്ടും ഇടിയും സഹിക്കാൻ വയ്യ.എനിക്ക് മരിക്കാൻ വയ്യ. ഗർഭിണിയായപ്പോൾ പോലും എനിക്ക് സമാധാനം തന്നിട്ടില്ല''''ഭാര്യ ശാരീരികമായി ആക്രമിക്കുന്നു എന്നു പറയാൻ ലജ്ജയില്ലെ?'' അയാൾ നിസ്സഹായതയോടെ മുഖം താഴ്‌ത്തി''ഇല്ല. അതാണെന്റെ അവസ്ഥ.'' അയാൾ വിളരി നിന്നു.

''നിങ്ങൾ കരുതുന്ന ഒരുവളല്ല. അവൾ. രക്ഷപ്പെട്ടുകൊള്ളു'' ഒടുക്കത്തെ ഉപദേശം
''പോടപ്പാ''

ഞാനയാളോട് ദേഷ്യപ്പെട്ടു. അതേസമയം തന്നെ അയാളുടെ വാക്കുകൾ എന്നെ ജാഗരൂഗമാക്കി. അയാളുമായുള്ള സംഭാഷണത്തിനിടെ അവൾ പറഞ്ഞത് നുണകളാണെന്ന് എനിക്ക് ബോധ്യം വന്നിരുന്നു.പണം കടം വാങ്ങുകയും തിരികെ കൊടുക്കാതിരിക്കയും ചെയ്യുന്നത് അവളുടെ ഒരു ശീലമായിരുന്നു. വിവാഹത്തിനു മുമ്പേ അതെ. ഗതികേടു കൊണ്ടാണെന്ന് കരുതുമ്പോഴും വിലകൂടിയ വസ്ത്രങ്ങൾ, ചെരുപ്പ്,മൊബൈൽ,യാത്രകൾ ഇവയ്ക്കൊക്കെ പണമെവിടുന്നു എന്ന് തോന്നുകയും ചെയ്തു. അവൾക്ക് വലിയ തുഅകകൾ ഒരിക്കലും നൽകുവാൻ പാടില്ല എന്ന ബോധ്യം വന്നു.

അവൾ ആഡംബര ജീവിതമാണു നയിച്ചു കൊണ്ടെയിരുന്നത്.. സോഴ്സ്സ് ഓഫ് ഇങ്കം എന്തെന്നതിനാകട്ടെ ഒരു തെളിവുമില്ല. പതിയെപ്പതിയെ കുഴൽപ്പണം,ഹവാല എന്നൊക്കെ നാട്ടുകാർ പറഞ്ഞു തുടങ്ങി.ഒരു വശത്ത് ഗതിയില്ലാതെ കടം വാങ്ങൽ മറുവശത്ത് അതുപയോഗിച്ച് ആഡംബര ജീവിതം.

അക്കാലത്ത് തന്നെ ടിയാരി ഒരു ഫാൻസി ഷോപ്പ് ആരംഭിക്കയും ഇഷ്ടം പോലെ പൈസ പൊട്ടിക്കുകയും ചെയ്തു. ജോലി ചെയ്യാതെ, കടയിലിരിക്കാതെ കറങ്ങി നടന്നാൽ ബിസിനസ്സ് പൊളിയുമല്ലോ. ഒരു റ്റീസ്പൂൺ എടുത്ത് മാറ്റി വെയ്ക്കാനുള്ള ജോലി പോലും ജീവിതത്തിൽ ചെയ്തിട്ടില്ല. ഞാനവളെ പൂർണ്ണമായും ഒഴിവാക്കി. ഗതികേടാണെന്നു പറയുമ്പോഴും കാറിലാണു സഞ്ചാരം. ഒന്നും യോജിക്കുന്നില്ല.

എന്നാലോ ഒരു വശത്ത് പെണ്മകളുമൊത്ത് എങ്ങനെയോ ജീവിച്ചു പോകയാണു. അവിടെയും ഇവിടെയുമൊക്കെ കടം, പ്രശ്നങ്ങൾ, കടക്കാർ ജീവിതം സങ്കീർണ്ണമായങ്ങനെ പോകുന്ന കാലത്ത് വീണ്ടും എന്റെ അടുത്ത് വന്ന് ഒരു കാര്യം ആവശ്യപ്പെട്ടു.

എന്റെ അയൽവാസിയായ ചെറുപ്പക്കാരൻ രാജു അവളുടെ പുറകെ നടന്നു ഉപദ്രവിക്കുന്നു എന്നതായിരുന്നു അത്.

എന്റെ മനസ്സ് സംഘർഷഭരിതമായി. സ്വതെ ഗതിയില്ലാത്തവൾ, ഡിവോർസ്സി, കടക്കാരി..ഇത്തിരി ആഡംബരഭ്രമം കൊണ്ട് പറ്റുന്ന അബദ്ധങ്ങളിൽ കവിഞ്ഞ് മറ്റൊന്നും പറയാനില്ല. അതു പക്ഷെ ആർക്കും അവളെക്കേറി ഉപദ്രവിക്കുവാനുള്ള ലൈസൻസ്സല്ലല്ലൊ. അവളുടെ കണ്ണീർ കണ്ടതോടെ ഞാൻ മറ്റെല്ലാം മറന്നു. എന്തെങ്കിലുമാകട്ടെ അയാളെ വിളിച്ചു സംസാരിച്ചു.

രാജുവിന്റെ വീട്ടുകാർ രാമനാട്ടുകരയിലെ ഏറ്റവും പണക്കാരായ തറവാട്ടുകാരായിരുന്നു. വലിയ നാലുകെട്ട് തറവാടു. ഭംഗിയേറിയ തുളസിത്തറ. മച്ചകത്തിൽ ഭഗവതി. രാജുവിന്റെ അമ്മയാകട്ടെ ഏറ്റവും കൂടുതൽ സ്വർണം ഇട്ട് വിവാഹം ചെയ്തു വന്നവൾ. വെല്ല്യമ്മയും അമ്മമ്മയുമൊക്കെ കോഴിക്കോട്ടെ ഡോക്ടെർമാരാണു. ബന്ധുക്കൾ കസിൻസ്സ് ഒക്കെ വിദേശത്ത്. ഒരു ഡോക്ടെർ വെല്ലിമ്മ സിംഗപ്പൂരിൽ സ്ഥിര താമസം. സഹോദരൻ ഗവണ്മെറ്റ് ജോലിക്കാരൻ, അനിയത്തി വിവാഹിത. തറവാട് വിറ്റപൈസ അമ്മയുടെയും അനിയത്തിയുടെയും അയാളുടെയും ഓഹരിപ്പൈസ ഏതാണ്ട് 15 ലക്ഷം രൂപയോളം എടുത്ത് മിസ് ഏയ്ക്ക് കൊടുത്തു കഴിഞ്ഞു. അതു പോരാഞ്ഞ് സഹോദരി വിരുന്നു വന്നപ്പോൾ അവളുടെ ആഭരണം വാങ്ങി പണയം വെച്ച് ആ പൈസയും വെല്ലിമ്മയുടെ 8 പവൻ മാലയും മറ്റു ചില ആഭരണങ്ങളുമ്പണയപ്പെടുത്തി അവൾക്ക് പണം നൽകി.

''എന്തിനു?'' ഞാൻ ഞെട്ടിപ്പോയി

''ഞാനും മകളും ആത്മഹത്യ ചെയ്യേണ്ടി വരും .
രാജുവേട്ടാനല്ലാതെ വേറാരുമില്ല എന്നു പറഞ്ഞ് തുടങ്ങിയ പ്രേമമാണു. ഞാനാവലയിൽ വീണു''

യാത്രയും ഫോൺ വിളികളും നിരന്തരം ഉണ്ടായിരുന്നു. നമുക്ക് ജീവിക്കാനൊരു സ്ഥലം വേണം എന്നു പറഞ്ഞ് കൈപ്പറ്റിയ പൈസയാണു സ്ഥലം വാങ്ങിയ ശേഷം അത് പണയം വെച്ച് ഈ തുക തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തു. അയാൾ വിശ്വസിച്ചു. പൈസകിട്ടിയതോടെ അവൾ സുഖമായി മുങ്ങി. രാജുവിന്റെ സഹോദരിക്ക് ഭർത്തൃവീട്ടിൽ പ്രശനാമായി തിരികെ വീട്ടിലെത്തിയ ആ പെൺകുട്ടി തലയിൽ രക്തസ്രാവമുണ്ടായി മരണപ്പെട്ടു. അമ്മ പരാലിസിസിൽ ആയി. ഇളയ മകനു സ്വത്തെഴുതി നൽകിയതിൽ ക്ഷുഭിതനായ മൂത്തമകൻ അമ്മയെ കയ്യൊഴിഞ്ഞു. ഇതാണവസ്ഥ. അമ്മയെ നോക്കുകയാണു രാജു.ജോലിക്കു പോലും പോകാൻ പറ്റില്ല

''എന്റെ പൈസ തന്നിരുന്നുവെങ്കിൽ ഞാനതിനായ്റ്റാണു പോകുന്നത്. എന്നെ ചതിക്കുകയായിരുന്നു''
ഞങ്ങൾ സുഹൃത്തുക്കൾ സത്യാവസ്ഥയറിഞ്ഞ് അമ്പരന്നു.
''ഞാന പൈസ കിട്ടാൻ വേണ്ടി മാത്രമാണു നടക്കുന്നത്''

അയാൾ പറഞ്ഞ വിവരങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചു. കണ്ടതൊന്നുമല്ല അവൾ എന്നു മനസ്സിലായി എമ്പാടും കാമുകന്മാർ, കടക്കാർ, കടം കൊണ്ടവർ കൊടുത്തവർ. അവളെക്കുറിച്ച് അന്വേഷിച്ച് കിട്ടിയ തെളിവുകൾ ഭയങ്കരമായിരുന്നു.
ഞാനവളെ വിളിച്ച് ക്ഷുഭിതമായി സംസാരിച്ചു. ഗതികേടു കൊണ്ടാണെന്നും ഒരു വർഷം കൊണ്ട് ഘഡുക്കളായി പണം നൽകാമെന്നും കരാറെഴുതി ഒപ്പിട്ടു. 9 ലക്ഷമോ മറ്റോ നൽകാമെന്നാണു കോമ്പ്രമൈസിൽ ങ്ങൾ എടുത്ത തീരുമാനം. ആദ്യ ഘഡു ഒന്നരയോ രണ്ട് ലക്ഷമോ നൽകി. പിന്നെ മുങ്ങി. ഒറ്റമുങ്ങ്
അപ്പോഴേയ്ക്കും ടിയാരിയെപ്പറ്റിയുള്ള എന്റെ ഏ-എസെഡ് കാര്യങ്ങൾ തെളിവ് സഹിതം കിട്ടാനാാരംഭിച്ചു.ഒരിക്കൽ ഞാൻ രാജുവിന്റെ അമ്മയെക്കണ്ടു. ഒരെല്ലിങ്കഷണം. കിടപ്പിൻ വ്രണങ്ങളും മുറിവും അതൊരു മനുഷ്യരൂപമോയെന്നു ഞാൻ ശങ്കിച്ചു. അവർ വർഷങ്ങളോളം കിടന്നു നരകിച്ച് മരിച്ചു പോയി.


''അല്ല അവൾ കൊന്നു.'' ചികിത്സിക്കാൻ പണമില്ലാതെ. കിടക്കാൻ വീടില്ലാതെ ചെറിയ ഏതോ ലൈൻ മുറിയിലൊ ലോഡ്ജിലോ വെച്ച് അവർ മരിച്ചപ്പോൾ അവരുടെ സഹോദരി പകയോടെ പറഞ്ഞു.
''ആ ചെറിയ കുട്ടീനെം കൊന്നതാണു. മോളെയെനിം. അദാ അവക്ക് ദണ്ണായത്.'' ആക്ഷങ്കൗൺസിലും പ്രശങ്ങളുമൊക്കെ അവർ ആവർത്തിച്ചു.
ഹവാല, കുഴൽപ്പണം, മയക്കുമരുന്നു,സ്വർണ്ണക്കടത്ത്, വിവാഹ/പ്രേമവാഗ്ദാനം നൽകിത്തട്ടിപ്പ്.. അവളുടെ ധനമാർഗ്ഗങ്ങളെപ്പറ്റി അക്കാലത്ത് കൂടുതൽ കൂടുതൽ അറിഞ്ഞു. അവളെക്കുറിച്ചുള്ള ഓരോ സത്യവും ഞെട്ടിക്കുന്നതായിരുന്നു.
ഒരു ബോൺ ക്രിമിനൽ. ഒരു കൂടത്തായി ജോളിയുടെ പകർപ്പ്. ആർക്കും ഒരു സംശയവുമില്ലാത്ത ഒരുവൾ. ഭാഗ്യത്തിനു പ്രൊഫെസ്സറാണെന്നു പറഞ്ഞില്ല.
''ഞാൻ മരിച്ചെന്നു കേട്ടാൽ പോലും എന്റെ വീട്ടിൽ കയറിപ്പോകരുത്. പോ സാത്താനെ'' ഞാനവളെ ആട്ടി. ഒമ്പതു വർഷങ്ങൾക്കു മുമ്പ് എന്നന്നെക്കുമായ് ആട്ടി.
പാരമ്പര്യ സ്വത്തില്ല, ഭർത്തൃസ്വത്തില്ല, എട്ടാം ക്ലാസ്സും ഗുസ്തിയും,ജോലിയില്ല, വേലയില്ല, ബിസിനസ്സില്ല നാട്ടിൽ നിറയെ കടവുമുള്ള അവൾ കൂടത്തായി ജോളിയായ് വീണ്ടും ഒരുമാസം മുന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ എനിക്ക് വളരെ സ്നേഹമുള്ള ഒരു ചേച്ചിയുടെ പ്രൊഫൈൽ ഡിപിയായാണു പ്രത്യക്ഷമായത്. ഞാൻ ഞെട്ടിപ്പോയി. അടുത്ത ഇര.. പണമായും സോഷ്യൽ ൽകാപിറ്റലായും ആ ചേച്ചിയുടെ മാധ്യമസ്ഥാപനത്തെ ഉപയോഗിച്ചും കൊണ്ട് രണ്ടാം വരവ്..

ഒന്നരക്കോടി രൂപയുടെ മണിമാളിക, ആഡംബരവാഹനങ്ങൾ, വലിയ പാർട്ടികൾ, റിസോർട്ടിൽ സത്കരിക്കപ്പെടുന്ന സൗഹൃദങ്ങൾ, വിലയേറിയ വാച്ച്, ആപ്പിൾ മാക് ലാപ്, വിലപിടിച്ച ഫോണുകൾ എന്നിവ സമ്മനമായി നൽകുന്ന പാരസ്പര്യങ്ങൾ. സ്ഥലമൊക്കെ വാങ്ങിയിരിക്കുന്നു. ശരാശരി സ്വത്ത് 2 കോടിയാണു. 500 രൂപ മുതൽ 50 ലക്ഷം വരെ ഫിനാൻഷ്യൽ തട്ടിപ്പ് നടത്തിയതായി അറിയാം.
ഞാൻ ആ ചേച്ചിയോട് വിവരം പറഞ്ഞു.

''ദുബായിൽ കഫേ ഉണ്ട്. ഡിസ്പോസിബിൾ വസ്തുക്കളുടെ ബിസിനസ്സും'' ചേച്ചി അവളെ ഭംഗിയായി ന്യായീകരിച്ചു.

ഒരു രൂപ കയ്യിലില്ലാത്ത ഫിനാൻഷ്യൽ ക്രൈം നിരവധി ചെയ്ത, ആളുകളെ കടം വാങ്ങി മുങ്ങുന്ന ടീമിനു ഒരു പക്ഷെ അലാവുദ്ദീന്റെ വിളക്ക് കിട്ടിയിരിക്കും. പിന്നെയും അന്വേഷിച്ചപ്പോൾ പൈസ കൊടുക്കാമെന്നു പറഞ്ഞ് രാജുവിനെ പൊലീസ്സ് സ്റ്റേഷനിൽ കേറ്റി എന്തൊക്കെയോ ഒപ്പിടീച്ച് വാങ്ങിച്ചതും എം, പി എന്നിവരെയൊക്കെ വഞ്ചിച്ചതും അറിയാൻ കഴിഞ്ഞു.എനിക്ക് ഭയങ്കരമായ അപകട ഭീതി തോന്നുന്നുണ്ട്. എന്റെ സുഹൃത്തുക്കളായ പലരും അവളുടെ വലയിൽ വീണിട്ടുണ്ട്. എഴുത്തുകാരികളിൽ നിന്നും പുസ്തകങ്ങൾ ഔദേർസ്സ് കോപ്പി അഞ്ചാറെണ്ണം വാങ്ങിച്ച് വെച്ചത് മുതൽ ഓരോ സൗഹൃദവും അവൾക്ക് ഇന്വെസ്റ്റ്മെന്റാണു.

വിഹിതമല്ലാത്തവയ്ക്ക് കൂട്ടുനിന്ന്നും വണ്ടി നൽകിയും സത്കരിച്ചും, വിരുന്നുകളൊരുക്കിയും അവൾ നിങ്ങൾക്കൊപ്പം തന്നെ കൂടും, രഹസ്യസൂക്ഷിപ്പുകാരിയായും മനഃസാക്ഷിസൂക്ഷിപ്പുകാരിയായുമൊക്കെ പ്രത്യക്ഷപ്പെടും. നിങ്ങളുടെ വിവരങ്ങൾ റ്റ്രേഡ് ചെയ്ത് ജീവിക്കും. നിങ്ങളറിയാതെ നിങ്ങളെ വെച്ച് നിങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യരെ കുളിപ്പിച്ച് കിടത്തും.
വീണ്ടും ഒമ്പതു വർഷങ്ങൾക്ക് ശേഷം അവളെക്കുറിച്ചുള്ള അന്വേഷണം. കണ്ടതൊന്നുമല്ല കാണാത്തതാണധികം എന്നു മാത്രം. പ്രിയമുള്ളവരെ അങ്ങനെ ഒരുത്തി നമുക്കിടയിലുണ്ട്. ജാഗ്രതയോടെ ഇരിക്കണം...(തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP