Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരന്മാരോട് ഇന്ത്യ വിടാൻ നിർദ്ദേശിച്ചത് ആസൂത്രിതമെന്ന് ബൂട്ടിയ; ഒരു സൈനികനേക്കാൾ ധീരനും നിസ്വാർഥനുമായ വേറൊരാളില്ലെന്ന് വിരാട് കോലി; ചൈനീസ് പ്രകോപനത്തെ അപലപിച്ച് ഗാൽവനിൽ ജീവൻ വെടിഞ്ഞ ജവാന്മാർക്ക് ആദരാഞ്ജലികളുമായി കായിക ലോകം

പൗരന്മാരോട് ഇന്ത്യ വിടാൻ നിർദ്ദേശിച്ചത് ആസൂത്രിതമെന്ന് ബൂട്ടിയ; ഒരു സൈനികനേക്കാൾ ധീരനും നിസ്വാർഥനുമായ വേറൊരാളില്ലെന്ന് വിരാട് കോലി; ചൈനീസ് പ്രകോപനത്തെ അപലപിച്ച് ഗാൽവനിൽ ജീവൻ വെടിഞ്ഞ ജവാന്മാർക്ക് ആദരാഞ്ജലികളുമായി കായിക ലോകം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിലുണ്ടായ ഇന്ത്യാ ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. ; ഭയാനകമായ ഗാൽവൻ നദിക്കരയിലെ ഇടുങ്ങിയ വഴികളിൽ മൽപ്പിടുത്തം നടത്തിയപ്പോൾ നദിയിലേക്ക് പതിച്ചാണ് ജവാന്മാരുടെ മരണം സംഭവിച്ചത്. സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് പ്രകോപനത്തെ ശക്തമായ ഭാഷയിൽ അപലപിച്ചും ജീവൻ വെടിഞ്ഞ ജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ചും ഇന്ത്യൻ കായിക ലോകം ഒന്നടങ്കം രംഗത്തെത്തി.

വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗത്തെയും ധീരതയെയും നന്ദിയോടെ സ്മരിച്ച കായികലോകം, ചൈന പ്രകോപനം സൃഷ്ടിക്കുന്നതിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ബൈച്ചിങ് ബൂട്ടിയ, വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, ഇർഫാൻ പഠാൻ, ഹർഭജൻ സിങ്, യുവരാജ് സിങ് തുടങ്ങി നിരവധി ഇന്ത്യൻ താരങ്ങളാണ് ഗാൽവനിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികളുമായി എത്തിയത്.

ചൈനയുടെ ആക്രമണം ആസൂത്രിതമാണെന്ന ആരോപണമാണ് മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ ഉന്നയിച്ചത്. ആഴ്ചകൾക്കു മുൻപ് തങ്ങളുടെ പൗരന്മാരോട് ഇന്ത്യ വിടാൻ ചൈന നിർദ്ദേശിച്ചത് ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവാണെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബൂട്ടിയ ചൈനയ്‌ക്കെതിരെ രംഗത്തെത്തിയത്

'തങ്ങളുടെ പൗരന്മാരോട് ഇന്ത്യ വിടാൻ ആഴ്ചകൾക്കു മുൻപേ ചൈന നിർദ്ദേശം നൽകിയിരുന്നു. നിയന്ത്രണ രേഖയിൽ അവർ നടത്തിയ ആക്രമണം ആസൂത്രിതമാണെന്നാണ് എന്റെ ബലമായ സംശയം. ചൈനയുടെ ഈ ഹീനകൃത്യത്തെ ശക്തമായി അപലപിക്കുന്നു. ചൈനയുടെ പ്രകോപനത്തിനു മുന്നിൽ മുട്ടുമടക്കാതെ കേന്ദ്ര സർക്കാർ ശക്തമായ തിരിച്ചടി നൽകണം' ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ബൂട്ടിയ ആവശ്യപ്പെട്ടു. ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് തട്ടകം മാറ്റിയ വ്യക്തിയാണ് ബൂട്ടിയ.

China had asked all its citizens to leave India few weeks back. The killing of our osldiers in LAC was a I think a planned one. We completely condemn this cowardly act of China. Indian Govt should take strong necessary action and not bow down to Chinese aggression pic.twitter.com/PToDa61mLv

- Bhaichung Bhutia (@bhaichung15) June 17, 2020
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Salute and deepest respect to the osldiers who sacrificed their lives to protect our country in the Galwan Valley. NO one is more selfless and brave than a osldier. Sincere condolences to the families. I hope they find peace through our prayers at this difficult time. ??

- Virat Kohli (@imVkohli) June 17, 2020
'നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനായി ഗൽവാൻ താഴ്‌വരയിൽ ജീവൻ വെടിഞ്ഞ ധീര സൈനികർക്ക് ബഹുമാനം, പ്രണാമം. ഒരു സൈനികനേക്കാൾ ധീരനും നിസ്വാർഥനുമായ വേറൊരാളില്ല. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ ഈ പ്രതിസന്ധി ഘട്ടത്തിൽ ആശ്വാസം കണ്ടെത്താൻ അവരെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ' വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.

രോഹിത് ശർമ, ശിഖർ ധവാൻ, ഇർഫാൻ പഠാൻ, ഹർഭജൻ സിങ്, യുവരാജ് സിങ്, വിജയ് ശങ്കർ, ഇഷാന്ത് ശർമ, സൈന നെഹ്‌വാൾ, യോഗേശ്വർ ദത്ത് തുടങ്ങിയവരും ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP