Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ അടക്കം 11 രാജ്യങ്ങളിൽ ഈ ഡിസംബർ 30നു മുൻപ് വൻഭൂകമ്പവും സുനാമിയും ഉണ്ടാകുമോ? ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ശക്തമായ ഭൂകമ്പത്താൽ ഏഷ്യാഭൂഖണ്ഡം ഇളകി മറിയുമെന്ന് പ്രചരണം; പ്രധാനമന്ത്രിക്ക് 2014ലെ വൻഭൂകമ്പം പ്രവചിച്ച ഭൗമ ശാസ്ത്രജ്ഞൻ മുന്നറിയിപ്പു നൽകിയെന്ന വാട്സ്ആപ്പ് സന്ദേശത്തിനു പിന്നിൽ എന്ത്?

ഇന്ത്യ അടക്കം 11 രാജ്യങ്ങളിൽ ഈ ഡിസംബർ 30നു മുൻപ് വൻഭൂകമ്പവും സുനാമിയും ഉണ്ടാകുമോ? ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ശക്തമായ ഭൂകമ്പത്താൽ ഏഷ്യാഭൂഖണ്ഡം ഇളകി മറിയുമെന്ന് പ്രചരണം; പ്രധാനമന്ത്രിക്ക് 2014ലെ വൻഭൂകമ്പം പ്രവചിച്ച ഭൗമ ശാസ്ത്രജ്ഞൻ മുന്നറിയിപ്പു നൽകിയെന്ന വാട്സ്ആപ്പ് സന്ദേശത്തിനു പിന്നിൽ എന്ത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ശക്തമായ ഭൂകമ്പത്താൽ ഏഷ്യാഭൂഖണ്ഡം ഇളകി മറിയുമെന്നും ഈ ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളെ ഇളക്കി മറിക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡയിയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

ബാബു കാലായിൽ എന്നായാളാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ പാറശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബികെ റിസർച്ച് അസോസിയേറ്റ്‌സ് എന്ന സംഘടനയുടെ ഡയറക്ടറാണ് ബാബു. ഏറെ നാശം വിതയ്ക്കുന്ന ഈ ഭൂകമ്പത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബാബു കാലായിൽ അയച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നത്. മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഈ കത്തിന്റെ പകർപ്പ് കേരള-തമിഴ്‌നാട്മു ഖ്യന്ത്രിമാർക്ക് കേന്ദ്രമന്ത്രിമാർക്കും സെപ്റ്റംബർ 20-ന് നൽകിയിട്ടുണ്ടെന്ന് ബാബു കാലായിൽ മറുനാടനോട് പറഞ്ഞു.

ഡിസംബർ 31-ന് മുൻപ് ഈ പ്രതിഭാസം ഉണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഭൂകമ്പത്തോടൊപ്പം രൂപം കൊള്ളുന്ന ന്യൂനമർദ്ദം 'സിഷ്മ' കൊടുങ്കാറ്റായി മാറി സുനാമി സാധ്യത ഉണ്ടെന്നും ബാബു കാലായിൽ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയ്ക്കു പുറമെ ജപ്പാൻ, ചൈന, തായ്‌ലന്റ്, ഫിലിപ്പെയ്ൻസ്, നേപ്പാൾ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് മേഖലയിലും ഇത്തരത്തിൽ സുമാനി എത്തുമെന്നുമാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 120 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ രൂപപ്പെടുന്ന 'സീഷ്മ' കൊടുങ്കാറ്റ് തമിഴ്‌നാട് കേരളം, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടാക്കും. ജനങ്ങൾ ഇതൊരു മുന്നറിയിപ്പായി കണ്ട് മുൻകരുതൽ നടപടികളെടുക്കണമെന്നാണ് ബാബു കാലായിൽ അഭ്യർത്ഥിക്കുന്നത്.

അതേസമയം സുനാമിയുടെ പ്രഭവകേന്ദ്രം തനിക്ക് കൃത്യമായി അറിയാമെങ്കിലും അത് ഏതെന്നും പറയാൻ ബാബു തയാറല്ല. അതു പുറത്തു പറഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകുമെന്നാണ് ബാബു കാലായിൽ പറയുന്നത്. അതേസമയം ഈ പ്രവചനം വിശ്വസിക്കണോ അവിശ്വസിക്കണോ എന്ന ആശങ്കയിലാണ് പലരും.

അതേസമയം താൻ ഇതിനു മുൻപും ഇത്തരത്തിൽ പ്രവചനങ്ങൾ നടത്തിയിട്ടുണ്ടെന്നും അതെല്ലാം സത്യമാണെന്നു പിന്നീട് തെളിഞ്ഞിട്ടുണ്ടെന്നും ബാബു കാലായിൽ മറുനാടൻ ലേഖകനോടു പറഞ്ഞു. ഭൂമിയുടെ മാന്റിലിൽ ഉണ്ടാകുന്ന ചലനങ്ങൾ മൂന്നു മാസമായി നിരീക്ഷിച്ചാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിയതെന്നു കാലായിൽ പറയുന്നു.

1998-ൽ താൻ 'ഡോമിഗോ' എന്ന പേരിൽ ഭൂമിക്കു സമാനമായ ഗ്രഹം കണ്ടെത്തിയിട്ടുണ്ടെന്നും ബാബു കാലായിൽ അവകാശപ്പെട്ടു. ഇതിനു പേറ്റന്റ് നേടാൻ നാസ തന്നോട് ആവശ്യപ്പെട്ടുട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. കാലാവസ്ഥാ വ്യതിയാങ്ങളെ സംബന്ധിച്ച് നിരവധി കണ്ടെത്തലുകൾ താൻ നടത്തിയിട്ടുണ്ടെന്നും അതൊക്കെ യാഥാർഥ്യമായെന്നുമാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ബികെ റിസർച്ച് അസോസിയേഷൽ ഡയറക്ടർമാരായി വിരമിച്ച ശ്‌സാത്രജ്ഞർ ഉൾപ്പെടെയുള്ളവരുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം ഇദ്ദേഹത്തിന്റെ സുനാമി മുന്നറിയിപ്പ് സംബന്ധിച്ച് ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇതവരെ പുറത്തു വന്നിട്ടില്ല. അതേസമയം കാലായിലിന്റെ വെളിപ്പെടുത്തൽ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP