Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

വളരെ വലിയ നിതംബവും വേണ്ടത്ര വലിപ്പമില്ലാത്ത സ്തനങ്ങളും; അമിതമായി ഉലയുന്ന അരക്കെട്ടും വലിപ്പമില്ലാത്ത ചുണ്ടുകളും; എല്ലാം തികഞ്ഞവളല്ലെന്ന ആശങ്കയെ എങ്ങനെ അതിജീവിച്ചു എന്ന് വ്യക്തമാക്കി ഇല്യാന ഡിക്രൂസ്

വളരെ വലിയ നിതംബവും വേണ്ടത്ര വലിപ്പമില്ലാത്ത സ്തനങ്ങളും; അമിതമായി ഉലയുന്ന അരക്കെട്ടും വലിപ്പമില്ലാത്ത ചുണ്ടുകളും; എല്ലാം തികഞ്ഞവളല്ലെന്ന ആശങ്കയെ എങ്ങനെ അതിജീവിച്ചു എന്ന് വ്യക്തമാക്കി ഇല്യാന ഡിക്രൂസ്

മറുനാടൻ ഡെസ്‌ക്‌

ആളുകൾ ഏറ്റവുമധികം പരിഹസിക്കപ്പെടുന്നത് ശരീരത്തിന്റെ പ്രത്യേകതകൾ ചൂണ്ടിക്കാട്ടിയാണ്. നല്ല സൗന്ദര്യമുള്ളവരുടെ ചെറിയ ഒരു കുറവു പോലും പരിഹാസത്തിന് വിഷയമാകാറുണ്ട്. സെലിബ്രിറ്റികളായ നിരവധി പേർ തങ്ങളുടെ ചെറുപ്പത്തിൽ ഇത്തരം കളിയാക്കലുകൾക്ക് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചെറുപ്പത്തിൽ തന്റെ ശരീരത്തെ കുറിച്ച് തനിക്ക് തന്നെ മതിപ്പില്ലായിരുന്നു എന്ന് തുറന്ന് പറയുകയാണ് നടി ഇല്യാന ഡിക്രൂസ്. ഇല്യാന ഡിക്രൂസ് ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മുപ്പത്തിമൂന്നുകാരിയായ ഇല്യാന ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് കുറിച്ചിരിക്കുന്നത്. ബിക്കിനി ധരിച്ചുനിൽക്കുന്ന ഒരു 'ബ്ലാക്ക് ആൻഡ് വൈറ്റ്' ചിത്രവും കുറിപ്പിനൊപ്പം ഇലീന പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ തന്റെ ശരീരത്തെക്കുറിച്ച് അപകർഷതാബോധം സൂക്ഷിച്ചിരുന്നുവെന്ന് ഇല്യാന തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ ശരീരത്തെ എപ്രകാരമോ അപ്രകാരം സ്വീകരിക്കുന്നതിനെക്കുറിച്ച് പറയുകയാണ് ഇല്യാന.

എന്നെ കാണാൻ എങ്ങനെയാണ് എന്നതിനെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. എന്റെ ഇടുപ്പ് വളരെയധികം വലുതാണെന്നും തുടകൾ അമിതമായി ഉലയുന്നുവെന്നും അരക്കെട്ട് ഇടുങ്ങിയതല്ലെന്നും വയർ വേണ്ടത്ര പരന്നതല്ലെന്നും സ്തനങ്ങൾ വേണ്ടത്ര വലിപ്പമുള്ളതല്ലെന്നും നിതംബങ്ങൾ വളരെ വലുതാണെന്നും കൈകൾ വളരെ കുലുങ്ങുതാണെന്നും മൂക്ക് നേരെയല്ലെന്നും ചുണ്ടുകൾക്ക് വേണ്ടത്ര വലിപ്പമില്ലെന്നുമൊക്കെ ആശങ്കപ്പെട്ടിരുന്നു. എനിക്ക് വേണ്ടത്ര ഉയരമില്ലെന്നും സുന്ദരിയല്ലെന്നും തമാശക്കാരിയല്ലെന്നും സ്മാർട്ട് അല്ലെന്നും എല്ലാം തികഞ്ഞവളല്ലെന്നും ആകുലപ്പെട്ടിരുന്നു, ഇല്യാന കുറിച്ചു.

എന്നാൽ പിന്നീട് തന്റെ കുറവുകളെ സ്വീകരിക്കാൻ പഠിച്ചുവെന്നും താൻ വ്യത്യസ്തയാണെന്ന് തിരിച്ചറിഞ്ഞുവെന്നും ഇല്യാന കുറിക്കുന്നു. മനോഹരമായ ന്യൂനതകളുള്ള, വ്യത്യസ്തയായ, ഓരോ പാടുകളും മുഴകളും അങ്ങനെ ഓരോ ന്യൂനതകളും തന്നെ താനാക്കി. തന്റേതു മാത്രമായ രീതിയിലുള്ള സൗന്ദര്യം. അതുകൊണ്ടാണ് താൻ ലോകം മാതൃകയാക്കിയിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തിയത്. വേറിട്ടു നിൽക്കാൻ ജനിച്ചയാളായ താൻ എന്തിനാണ് ആകുലപ്പെടുന്നതെന്നും ഇല്യാന പറയുന്നു.

ബോളിവുഡിലെ ഗ്ലാമർ താരമാണ് ഇല്യാന ഡിക്രൂസ്. മുംബൈയിലെ മാഹിമിൽ ഒരു ഗോവൻ കത്തോലിക്ക കുടുംബത്തിലാണ് ഇല്യന ജനിച്ചത്. പത്താമത്തെ വയസ്സിൽ ഗോവയിലേക്ക് താമസം മാറി. മാർക്ക് റോബിൻസണുമായുള്ള പരിചയം മോഡലിങ് രംഗത്ത് എത്തിച്ചു. തുടക്കത്തിൽ മോഡലിങ്ങിനോട് ഇല്യാനയ്ക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ 2013 ആയപ്പോഴേക്കും മോഡലിങ്ങ് രംഗത്ത് താരം തിളങ്ങി.മോഡലിങ് രംഗത്ത് ശ്രദ്ധിക്കപെട്ടതോടെ പ്രമുഖ പരസ്യകമ്പനികളായ ഇലക്ട്രോലക്‌സ്, ഇമാമി ടാൽക്, ഫെയർ ലൗലി തുടങ്ങിയവയുടെ മോഡലായി.പിന്നീട് സിനിമയിലേക്ക് അവസരം ലഭിച്ചു.

2006ൽ പ്രദർശനത്തിനെത്തിയ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആ വർഷം തന്നെ പൊക്കിയ, ഖത്തർനക്ക്, രാഖി തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും, ആർഥി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. 2007 മുതൽ 2009 വരെ നിരവധി തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. 2010ൽ ഹുടുഗ ഹുദുഗി എന്ന ചിത്രത്തിലൂടെ കന്നഡ ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ചു. 2012ൽ ബാർഫി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലൂടെ നിരവധി അവാർഡുകളും പുരസ്‌ക്കാരവും ഇല്യാനയെ തേടിയെത്തി. ഫതാ പോസ്റ്റർ നിഖില ഹീറോ, മെയിൻ ടെര ഹീറോ, റസ്റ്റം, മുബേകരൻ,ബാദ്ഷാവ, റൈഡ്, ഹാപ്പി എൻഡിങ് എന്നിവയാണ് അഭിനയിച്ച മറ്റു ഹിന്ദി ചിത്രങ്ങൾ. എന്നാൽ ഹാപ്പി എൻഡിങ് എന്ന ചിത്രത്തിനുശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം ടീനു സുരേഷ് ദേശായി സംവിധാനം ചെയ്ത രുസ്തം എന്ന ചിത്രത്തിലൂടെ വീണ്ടും മടങ്ങിയെത്തി. ആക്ഷയ് കുമാറായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിലെ സൈന്തിയ പവ്രി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

ഇതിനിടയിൽ നിരവധി വിവാദങ്ങളും ഇല്യാനയെ തേടിയെത്തിയിരുന്നു.അതിൽ പ്രധാനപെട്ടതാണ് എം എസ് ധോണി, ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രം നിരസിച്ചത്. കൂടാതെ സിനിമാരംഗത്ത് കാസ്റ്റിങ്ങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്നും കിടക്ക പങ്കിട്ടാൽ അവസരം നൽമെന്നും ചിലർ അതുപോലെ സഹകരിക്കുമെന്നും താരം വെളിപെടുത്തിയിരുന്നു. ഈ വിവാദങ്ങളൊക്കൊയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിനുപുറമെ താരം ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ ഒരുകാലത്ത് ചർച്ചയായിരുന്നു. 

      View this post on Instagram

I’ve always worried about how I looked. I’ve worried my hips are too wide, my thighs too wobbly, my waist not narrow enough, my tummy not flat enough, my boobs not big enough, my butt too big, my arms too jiggly, nose not straight enough, lips not full enough..... I’ve worried that I’m not tall enough, not pretty enough, not funny enough, not smart enough, not “perfect” enough. Not realising I was never meant to be perfect. I was meant to be beautifully flawed. Different. Quirky. Unique. Every scar, every bump, every “flaw” just made me, me. My own kind of beautiful. That’s why I’ve stopped. Stopped trying to conform to the world’s ideals of what’s meant to be beautiful. I’ve stopped trying so hard to fit in. Why should I?? When I was born to stand out. #nophotoshop #nobs ???? @colstonjulian

A post shared by Ileana D'Cruz (@ileana_official) on Oct 1, 2020 at 5:51am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP