Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ ഫേസ്‌ബുക്ക് പേജിൽ അശ്ശീല കമന്റിട്ടയാളെ പൊതിരെ തല്ലി മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ; യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി തല്ലുന്ന വീഡിയോ പുറത്ത്; ബംഗാളിലെ കലക്ടർ നിഖിൽ നിർമ്മൽ ബെറ്റർ ഇന്ത്യ തിരഞ്ഞെടുത്ത രാജ്യത്തെ പത്ത് മികച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ

ഭാര്യയുടെ ഫേസ്‌ബുക്ക് പേജിൽ അശ്ശീല കമന്റിട്ടയാളെ പൊതിരെ തല്ലി മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ; യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി തല്ലുന്ന വീഡിയോ പുറത്ത്; ബംഗാളിലെ കലക്ടർ നിഖിൽ നിർമ്മൽ ബെറ്റർ ഇന്ത്യ തിരഞ്ഞെടുത്ത രാജ്യത്തെ പത്ത് മികച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. തന്റെ ഭാര്യയുടെ ഫേസ്‌ബുക്ക് പേജിൽ കയറി മോശമായ കമന്റിട്ട യുവാവിനെയാണ് മലയാളി കൂടിയായ ഐഎഎസ് ഉദ്യോഗസ്ഥൻ നിഖിൽ നിർമ്മൽ മർദ്ദിച്ചത്. ബംഗാളിലെ അലിപുർദാറിൽ കലക്ടറാണ് ഇദ്ദേഹം. നിഖിൽ ഭാര്യയെ മുന്നിൽ നിർത്തിയാണ് യുവാവിനെ മർദ്ദിച്ചത്.

ഫലാകട പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷൻ എസ് ഐ സൗമ്യജിത് റേയും മർദ്ദിക്കുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.നിർമ്മലിന്റെ ഭാര്യയുടെ ഫേസ്‌ബുക്കിൽ കയറി മോശമായ കമന്റ് യുവാവിട്ടിരുന്നു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. ബെറ്റർ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസർമാരിലൊരാളാണ് മലയാളിയായ നിഖിൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP