Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അത് എന്നെ ഏറെ വേദനിപ്പിച്ചു; പക്ഷേ എനിക്ക് എന്തു ചെയ്യാനാവും; ഞങ്ങൾ ഇത്തരം കാര്യങ്ങൾ സഹിക്കാൻ വിധിക്കപ്പെട്ടവർ; വിവാദത്തിൽ പ്രതികരിച്ച് സൊമാറ്റോ ഡെലിവറി ബോയ്; 'സൊമാറ്റോ' ഞങ്ങളുണ്ട് നിങ്ങളുടെ കൂടെയെന്ന് 'ഊബർ ഈറ്റ്‌സ്

'അത് എന്നെ ഏറെ വേദനിപ്പിച്ചു; പക്ഷേ എനിക്ക് എന്തു ചെയ്യാനാവും; ഞങ്ങൾ ഇത്തരം കാര്യങ്ങൾ സഹിക്കാൻ വിധിക്കപ്പെട്ടവർ; വിവാദത്തിൽ പ്രതികരിച്ച് സൊമാറ്റോ ഡെലിവറി ബോയ്; 'സൊമാറ്റോ' ഞങ്ങളുണ്ട് നിങ്ങളുടെ കൂടെയെന്ന് 'ഊബർ ഈറ്റ്‌സ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരിൽ സെമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം യുവാവ് മടക്കിയയച്ച സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആ ഓർഡർ എടുത്ത് ഡെലിവറിക്ക് പോയ യുവാവ്. ഫയാസ് എന്ന യുവാവിനേയായിരുന്നു ഡെലിവറി ഏജന്റായി സൊമാറ്റോ ജബൽപൂരിലേക്ക് അയച്ചത്. ഫയാസിനെ സംബന്ധിച്ച് സാധാരണ ഒരു ദിവസം മാത്രമായിരുന്നു അത്. എന്നാൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. സംഭവം തന്നെ ഏറെ വേദനിപ്പിച്ചു എന്നാണ് മാധ്യമപ്രവർത്തകരോട് ഫയാസ് പ്രതികരിച്ചത്.

സംഭവം വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. സൊമാറ്റോക്കെതിരെ ഓർഡർ ചെയ്തയാൾ രംഗത്തെത്തുകയും ഇതിന് പിന്നാലെ യുവാവിന് സൊമാറ്റോ നൽകിയ മറുപടിയുമായിരുന്നു ചർച്ചയായത്.' അത് എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ എനിക്ക് എന്തു ചെയ്യാനാവും... ഞങ്ങൾ പാവപ്പെട്ടവരാണ് ഇത്തരം കാര്യങ്ങളെല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവർ''- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ത്യയെ കുറിച്ചും പ്രിയപ്പെട്ട ഉപഭോക്താക്കളെ കുറിച്ചും പങ്കാളികളെ കുറിച്ചും ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്റെ പേരിൽ ബിസിനസിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ പോലും തങ്ങൾ അത് കാര്യമാക്കുന്നില്ല എന്നായിരുന്നു സൊമാറ്റോ സ്ഥാപകൻ ദീപേന്ദർ ഗോയലും പ്രതികരിച്ചത്.അതേസമയം സൊമാറ്റോയ്ക്ക് പിന്തുണ അറിയിച്ച് മറ്റൊരു ഫുഡ് ഡെലിവറി സ്ഥാപനമായ ഊബർ ഈറ്റ്‌സ് ഇന്ത്യയടക്കം രംഗത്തെത്തിയിരുന്നു. 'സൊമാറ്റോ, ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ' എന്ന് ട്വീറ്റ് ചെയ്തായിരുന്നു ഊബർ ഈറ്റ്‌സ് തങ്ങളുടെ പിന്തുണ അറിയിച്ചത്.

'ഭക്ഷണം ഡെലിവർ ചെയ്യാൻ എത്തിയത് ഒരു അഹിന്ദുവായതിനാൽ ഓർഡർ കാൻസൽ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവർ പറഞ്ഞത്. കാൻസൽ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവർ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിർബന്ധിക്കാൻ നിങ്ങൾക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓർഡർ കാൻസൽ ചെയ്യുകയാണ്. റീഫണ്ടും വേണ്ട''- എന്നായിരുന്നു അമിത് ശുക്ല എന്നയാൾ ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അമിതിന് മറുപടിയുമായി സൊമാറ്റോ തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു.ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് 'എന്നായിരുന്നു അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ ട്വിറ്ററിൽ കുറിച്ചത്. ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP