Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം; പേര് വിവാദം തുടരുന്നതിനിടെ വീഡിയോയുമായി നടൻ കൃഷ്ണകുമാർ

ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം; പേര് വിവാദം തുടരുന്നതിനിടെ വീഡിയോയുമായി നടൻ കൃഷ്ണകുമാർ

മറുനാടൻ ഡെസ്‌ക്‌

ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിച്ചിരിച്ച് നടൻ കൃഷ്ണകുമാർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ പരിപാലന രീതിയുൾപ്പടെ അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ചട്ടിയിൽ എങ്ങനെയാണ് ഡ്രാഗൺ ഫ്രൂട്ട് നടേണ്ടത് എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. തണ്ടിന്റെ താഴ്ഭാഗം ചരിച്ചാണ് മുറിക്കേണ്ടത്. ഈ ഭാഗമാണ് മണ്ണിൽ നടേണ്ടത്. മണ്ണ് എങ്ങനെയാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഈ ചെടിക്ക് അധികം വെള്ളത്തിന്റെ ആവശ്യമില്ല. നിശാഗന്ധി പൂവുമായി സാമ്യമുള്ളതാണ് ഇതിന്റെ പൂവുകൾ.

പേരിന് ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് സർക്കാർ ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് 'കമലം' എന്ന് മാറ്റിയത്. താമരയുമായി സാമ്യമുള്ളതിനാലാണ് ഈ പേര് നൽകുന്നതെന്നായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. ഇതിനുപിന്നാലെ സോഷ്യൽ മീഡിയ മുഴുവൻ ഡ്രാഗൺ ഫ്രൂട്ടുമായി ബന്ധപ്പെട്ടുള്ള ട്രോളുകളാണ്.

കമലം എന്നത് ഒരു സംസ്കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല– മാധ്യമങ്ങളോട് വിജയ് രൂപാണി പറഞ്ഞു. ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റൻറിന് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ തീരുമാനം ആകുന്നതിന് മുൻപ് തന്നെ കമലം എന്നു തന്നെ ഡ്രാഗൺ ഫ്രൂട്ടിനെ വിളിക്കാനാണ് തീരുമാനമെന്നും രൂപാണി പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ സൂചിപ്പിക്കുന്ന പേരായ 'ശ്രീ കമലം' എന്നാണ് ഗാന്ധിനഗറിലെ ബിജെപി ആസ്ഥാന മന്ദിരത്തിന്റെ പേരും. ഏതാനും വർഷങ്ങളായി ഡ്രാഗൺ ഫ്രൂട്ട് ഗുജറാത്തിലെ ചില പ്രദേശങ്ങളിൽ വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP