Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിമാനത്താവളത്തിലെത്തിയപ്പോൾ സ്യൂട്ട്‌കേസിന്റെ ഭാരം 9 കിലോ; അനുവദിക്കുന്നത് 7 കിലോ; അധികം വന്ന രണ്ട് കിലോയ്ക്ക് എങ്ങനെ ഫീ അടയ്ക്കാതിരിക്കാം? ഫിലിപ്പൈൻസുകാരി ഗെൽ പ്രയോഗിച്ച സൂത്രം സോഷ്യൽ മീഡിയയിൽ വൈറൽ

വിമാനത്താവളത്തിലെത്തിയപ്പോൾ സ്യൂട്ട്‌കേസിന്റെ ഭാരം 9 കിലോ; അനുവദിക്കുന്നത് 7 കിലോ; അധികം വന്ന രണ്ട് കിലോയ്ക്ക് എങ്ങനെ ഫീ അടയ്ക്കാതിരിക്കാം? ഫിലിപ്പൈൻസുകാരി ഗെൽ പ്രയോഗിച്ച സൂത്രം സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ ബാഗേജ് കൊണ്ടുപോകൽ പല യാത്രക്കാർക്കും തലവേദനയാണ്. ബാഗേജ് തൂക്കി നോക്കണം, കൃത്യമായ ഭാരമായിരിക്കണം. അതല്ലെങ്കിൽ, അധിക ബാഗേജിന് പോക്കറ്റിൽ നിന്ന് പണം ചോരും. ഫിലിപ്പീൻസുകാരി ഗെൽ റോഡ്രിഗ്വയെ അതിനൊന്നും കിട്ടില്ല. അധികം പണം കൊടുക്കാൻ മനസ്സിലാത്തതുകൊണ്ട് ഗെൽ ഒരുസൂത്രം പ്രയോഗിച്ചു. സ്യൂട്ട് കേസിൽ പാക്ക് ചെയ്ത പല വസ്ത്രങ്ങളും അവർ പുറത്തെടുത്ത് ഒന്നിന് മേലേ ഒന്നായി ധരിച്ചു. ഇതോടെ സ്യൂട്ട് കേസിന്റെ ഭാരം ക്യത്യമായി. യാത്രയും സുഗമം.

ഗെൽ ഫേസ് ബുക്ക് പോസ്റ്റിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. എയർപോർട്ട് ചെക്ക് ഇൻ കൗണ്ടറിൽ, പരമാവധി ഭാരം അനുവദിച്ചിരുന്നത് 7 കിലോ. സ്യൂട്ട് കേസിന്റെ ഭാരം 9 കിലോ. ഇതോടെയാണ് ഗെൽ സൂത്രം പ്രയോഗിച്ചത്. അതേറ്റു. ഭാരം 6.5 കിലോ ആയി കുറഞ്ഞു.

ഗെല്ലിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. 31,000 ലൈക്കും 21,000 ഷെയറും. രണ്ടുകിലോ മാത്രം അധികം വന്നതുകൊണ്ട് അതിന് കൂടുതൽ കാശ് നൽകാൻ മനസ്സ് വരാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറയുന്നു ഗെൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP