Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

'എന്റെ വീട്ടിന്റെ ഉള്ളിൽനിന്ന് ഞാനും എന്റെ ഫാമിലിമായി ചെറിയ ഒരു കളി കളിച്ചതായിരുന്നു; അത് എന്റെ അനുവാദമില്ലാതെ ആരോ പുറത്തേക്ക് ഇട്ടതാണ്; ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയോ അമിത്ഷായെയോ ഞാൻ ഒരിക്കലും താഴ്‌ത്തിക്കെട്ടി പറഞ്ഞിട്ടില്ല'; നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയരി മണ്ണുണ്ട് പാടി പ്രധാനമന്ത്രിയെ തെറിവിളിച്ച വീട്ടമ്മ കൈകൂപ്പി മാപ്പുപറഞ്ഞു; മുസ്ലീങ്ങളെ മുഴുവൻ രാജ്യത്തുനിന്ന് ഇറക്കുമെന്ന് കുപ്രചാരണം നടത്തി പാവങ്ങളെ ഭീതിയിലാഴ്‌ത്തി കുടുക്കരുതെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ കുപ്രചാരണമാണ് ചിലർ നടത്തുന്നത്. മുഴുവൻ മുസ്ലീങ്ങളും രാജ്യത്തുനിന്ന് പുറത്തുപോകണമെന്നും അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും കുപ്രചാരണം മുസ്ലിം കുടുംബങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. ഇതിന്റെ പേരിൽ പുലിവാലു പിടിച്ച ഒരു വീട്ടമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്.

നേരത്തെ പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ പ്രതികരിച്ച ഈ വീട്ടമ്മയുടെ വീഡിയോയിൽ പ്രധാനമന്ത്രി നര്രേന്ദമോദിയും അമിത്ഷായെ അധിക്ഷേപിക്കുന്ന വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഇതോടെ മണിക്കുറുകൾക്കുള്ളിൽ തന്നെ ആദ്യ വീഡിയോ നിഷേധിച്ച് വീട്ടമ്മയുടെ അടുത്ത വീഡിയോയും എത്തി. 'എന്റെ വീട്ടിന്റെ ഉള്ളിൽനിന്ന് ഞാനും എന്റെ ഫാമിലിമായി ചെറിയ ഒരു കളി കളിച്ചതായിരുന്നു. അത് എന്റെ അനുവാദമില്ലാതെ ആരോ പുറത്തേക്ക് ഇട്ടതാണ്. അതുകൊണ്ട് ദയവുചെയ്്ത് ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയോ അമിത്ഷായെയോ ഞാൻ ഒരിക്കലും താഴ്‌ത്തിക്കെട്ടി പറഞ്ഞിട്ടില്ല. ഈ വീഡിയോ വൈറലാക്കിയ ആരായാലും ഞാൻ അതിന്റെ പിന്നാലെ കേസിന് പോകും.''- എന്ന് കൈകൂപ്പി അവർ മാപ്പു പറയുകയാണ്.

എന്നാൽ വീട്ടമ്മയേക്കാൾ എറെ സോഷ്യൽ മീഡിയ വിമർശിക്കുന്നത്്, മുസ്ലീങ്ങളുടെ സ്വത്തുക്കൾവരെ പിടിച്ചെടുക്കുമെന്നും അവരെ നാടുകടത്തുമെന്നും തുടർച്ചയായി വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടവരെയാണ്. നിഷ്്ക്കളങ്കയായ വീട്ടമ്മ അത് വിശ്വസിച്ചാണ് ഈ രീതിയിൽ പറഞ്ഞതെന്നും, അതിനാൽ നടപടി വേണ്ടത് കുപ്രചാരകർക്ക് എതിരെയാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

വീട്ടമ്മയുടെ വീഡിയോ ഇങ്ങനെയാണ്...

'ഞാൻ എല്ലാവരോടും ആയിട്ട്, ഈ ഇന്ത്യാരാജ്യത്തിന്റെ മൊത്തം ജനങ്ങളോടായിട്ട് പറയുകയാണ്. ഞാൻ ഇന്ത്യയിൽ ജനിച്ചതാണ്. ഞാൻ ഇന്ത്യയിലാണ് വളർന്നത്. അത് അഭിമാനത്തോടെ പറയാൻ കഴിയും. പക്ഷേ ഇത് എന്റെ വീട്ടിന്റെ ഉള്ളിൽനിന്ന് ഞാനും എന്റെ ഫാമിലിയുമായി ചെറിയ ഒരു കളി കളിച്ചതായിരുന്നു. അത് എന്റെ അനുവാദമില്ലാതെ ആരോ പുറത്തേക്ക് ഇട്ടതാണ്.

അതുകൊണ്ട് ദയവുചെയ്്ത്, ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയോ അമിത്ഷായെയോ ഞാൻ ഒരിക്കലും താഴ്‌ത്തിക്കെട്ടി പറഞ്ഞിട്ടില്ല. തെറ്റിദ്ധരിച്ച് അതിലെ വാക്കുകൾ പലതും മാറിയിട്ടുണ്ട്. ഇത് എങ്ങനെയാണ് പുറത്തുപോയത് എന്ന് അറിയില്ല. എന്റെ അനുവാദമില്ലാതെ ഈ വീഡിയോ വൈറലാക്കിയ ആരായാലും ഞാൻ അതിന്റെ പിന്നാലെ കേസിന് പോകും. ( കൈകൂപ്പുന്നു) അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ ആരും എന്നെ തെറ്റിദ്ധരിക്കരുത്. ഈ രാജ്യത്തിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ബഹുമാനിക്കയും ആദരിക്കയും ചെയ്യുന്നവരോട് ഞാൻ അങ്ങനെ പറയില്ല.ദയവ് ചെയ്ത് ഈ വീഡിയോ എത്രും വേഗം നിങ്ങൾ ഒക്കെ ഷെയർ ചെയ്യണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.'

നേരത്തെ പ്രചരിച്ച വീഡിയോയിൽ അതി രൂക്ഷമായിട്ടായിരുന്നു വീട്ടമ്മ പ്രതികരിച്ചത്. എന്റെ മുസ്ലീ സഹോദരി സഹോദരന്മാരോട് ഒരു ചോദ്യം എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ എല്ലാവരും പ്രതികരിക്കണമെന്നും വീട്ടമ്മ ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ മക്കളും മാപ്പിളയും അന്യനാട്ടിൽനിന്ന് നയിച്ച സമ്പാദിച്ച് സ്വത്ത് ഒരുത്തനും വിട്ടുകൊടുക്കാൻ പാടില്ല. തുടർന്നാണ് പ്രധാനമന്ത്രിയെന്ന് പറഞ്ഞ് ഇരിക്കുന്ന നായിൻെമോന് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് അവർ രൂക്ഷമായി പ്രതികരിക്കുന്നത്. തുടർന്ന് അമിത്ഷാക്കെതിരെയും അധിക്ഷേപിക്കുന്ന പ്രതികരണമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP