Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാനഹാപകടത്തിൽ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെൽഫി; സെൽഫി പകർത്തിയത് മരണം സ്ഥിരീകരിച്ച് തൊട്ടടുത്ത നിമിഷം; ചിത്രം സോഷ്യൽ മീഡിയയിൽ വിവാദമായതോടെ നാല് ജീവനക്കാരേയും ജോലിയിൽ നിന്ന് പറഞ്ഞുവിട്ട് ആശുപത്രി അധികൃതരുടെ നടപടി; വിവാദ സെൽഫി നടൻ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനരികിൽ

വാനഹാപകടത്തിൽ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെൽഫി; സെൽഫി പകർത്തിയത് മരണം സ്ഥിരീകരിച്ച് തൊട്ടടുത്ത നിമിഷം; ചിത്രം സോഷ്യൽ മീഡിയയിൽ വിവാദമായതോടെ നാല് ജീവനക്കാരേയും ജോലിയിൽ നിന്ന് പറഞ്ഞുവിട്ട് ആശുപത്രി അധികൃതരുടെ നടപടി; വിവാദ സെൽഫി നടൻ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനരികിൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: വാഹനാപകടത്തിൽ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുത്ത് ആശുപത്രി ജീവനക്കാർ. തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനൊപ്പം നിന്നാണ് ആശുപത്രിയിലെ മറ്റു ജീവനക്കാർ സെൽഫി എടുത്തത്. മൃതദേഹം പൂർണ പോസ്റ്റുമോർട്ടത്തിന് തയ്യാറായിട്ടാണ് കിടത്തിയിരിക്കുന്നത്. ഇതിന് സമീപം നിന്നാണ് രണ്ട് വനിതകളും രണ്ട് പുരുഷന്മാരുമടങ്ങന്നു ജീവനക്കാർ സെൽഫിയെടുത്തത്. ചിത്രം വിവാദമായതോടെ ആശുപത്രി മാനേജ്‌മെന്റ് നാല് ജീവനക്കാരേയും അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ഹൈദരാബാദിലെ കാമിനേനി ആശുപത്രിയിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയാണ് ഹരികൃഷ്ണ അപകടത്തിൽപ്പെട്ടത്. ആന്ധ്രപ്രദേശിലെ നാൽഗോണ്ട ജില്ലയിൽ വച്ച് ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ കാമിനേനി ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഹരികൃഷ്ണയുടെ മരണം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ജീവനക്കാർ മൃതദേഹത്തിനൊപ്പം സെൽഫി എടുത്തത്. ജീവനക്കാരുടെ തെറ്റായ പ്രവർത്തിയിൽ ആശുപത്രി അധികൃതർ മാപ്പ് പറയുകയും ചെയ്തു.

ചിത്രം സോഷ്യൽ മീഡിയയിൽ വൈറാലയതോടെയാണ് ആശുപത്രി അധികൃതരും വിവാദ സെൽഫിയെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് ജീവനക്കാരെ ഡിസ്മിസ് ചെയ്ത് ആശുപത്രി അധികൃതർ തടിയൂരുകയായിരുന്നു. ജീവനക്കാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നത്.

ആന്ധ്ര മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാപകനുമായ എൻ.ടി.ആറിന്റെ മകനായ നന്ദമൂരി ഹരികൃഷ്ണ ബുധനാഴ്ച രാവിലെയാണ് അപടകത്തിൽ മരിച്ചത്. ഹൈദരാബാദിൽ നിന്ന് നെല്ലൂരിലേക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് ഹരികൃഷ്ണ അപകടത്തിൽപ്പെട്ടത്. ടി.ഡി.പിയുടെ മുൻ രാജ്യസഭാംഗമായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹോദരി ഭർത്താവാണ്. പ്രശസ്ത നടൻ ജൂണിയർ എൻ.ടി.ആർ മകനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP