Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയോട് യുദ്ധം ചെയ്യാൻ ശക്തിയുള്ള രാജ്യമാണ്; ഇന്ത്യയെ ഞാൻ ഏറെ സ്‌നേഹിക്കുന്നു'; ചൈനീസ് ദേശീയ ദിനത്തിൽ തെരുവ് വീഥിയിലൂടെ ഇന്ത്യൻ പതാക ഉയർത്തി ഹോങോംഗ് പൗരന്റെ പ്രതിഷേധം; പിന്തുണച്ച് ഹോങ്കോങ്ങിലെ ജനസമൂഹവും; ചൈനയ്ക്ക് നൽകാനുള്ള ഏറ്റവും നല്ല മറുപടിയെന്ന് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ് : ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ചൈനീസ് ദേശീയ ദിനത്തിൽ ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധം വൈറലാകുന്നു. ചൈനയുടെ ദേശീയ ദിനമായ ഒക്ടോബർ ഒന്നിനായിരുന്നു ഹോങ്കോംഗ് തെരുവിൽ ഹോങ്കോംഗ് പൗരൻ ഇന്ത്യൻ പതാകയുമായി പ്രതിഷേധം നടത്തിയത്.

ചൈനയുടെ ഹോങ്കോംഗിലെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് യുവാവിന്റെ വ്യത്യസ്ത പ്രതിഷേധ പ്രകടനം. ലോറൽ ചോർ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിച്ചത്.എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇന്ത്യൻ പതാക ഉയർത്തി പ്രതിഷേധിക്കുന്നതെന്ന ചോദ്യത്തിന്' ലോകത്ത് ചൈനയെ പ്രതിരോധിക്കുന്ന ഏക രാജ്യവും, അതിനു കരുത്തുള്ള രാജ്യവും ഇന്ത്യയാണെന്നും , അതിനാൽ ഇന്ത്യയെ താൻ ഏറെ സ്‌നേഹിക്കുന്നു' വെന്നുമായിരുന്നു മറുപടി.

ഇന്ത്യ ചൈനയോട് യുദ്ധം ചെയ്യാൻ ശക്തിയുള്ള രാജ്യമാണ്. ചൈനയുടെ അധിനിവേശത്തിനെതിരെ ശക്തമായി പോരാടാൻ ഇന്ത്യക്ക് കഴിയുമെന്നും യുവാവ് ചൂണ്ടിക്കാട്ടി. ത്രിവർണ പതാകയുമായി യുവാവ് ഹോങ്കോംഗ് പൊലീസിന്റെ മുന്നിലൂടെ നടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹോങ്കോംഗ് പൗരന്മാരെ വിചാരണയ്ക്ക് ചൈനയിലേക്ക് അയക്കാനുള്ള ബിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് കഴിഞ്ഞ കുറെ നാളുകളായി പ്രക്ഷോഭം നടക്കുന്നത്.ഹോങ്കോംഗിൽ ചൈന നടത്തുന്ന ഇടപെടലിനെതിരെയാണ് യുവാക്കളുടെ പ്രതിഷേധം . ' ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, നമ്മുടെ കാലത്തെ വിപ്ലവം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആയിരക്കണക്കിന് ആളുകൾ ഹോങ്കോങ്ങിലെ തെരുവുകളിൽ എത്തിയത് . പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്.

ഹോങ്കോങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനത്തിന് തുല്യമാണെന്ന് പൊലീസ് പറഞ്ഞു. അതേ സമയം ദേശീയ ദിനത്തിൽ തന്നെ തങ്ങളെ എതിർത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി ഹോങ്കോങ്ങിലെ യുവാക്കൾ എത്തിയത് അപമാനമായതായാണ് ചൈനയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP