Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202307Thursday

ഹണി റോസ് ബാലയ്യയുടെ ഭാഗ്യം! വീരസിംഹ റെഡ്ഡി സൂപ്പർഹിറ്റായ ആഹ്ലാദത്തിൽ സൂപ്പർതാരം; ഹണിക്കൊപ്പം ഒരുമിച്ച് ഷാംപെയ്ൻ കുടിച്ച് ബാലയ്യ; ചിത്രങ്ങൾ സൈബറിടത്തിൽ വൈറൽ

ഹണി റോസ് ബാലയ്യയുടെ ഭാഗ്യം! വീരസിംഹ റെഡ്ഡി സൂപ്പർഹിറ്റായ ആഹ്ലാദത്തിൽ സൂപ്പർതാരം; ഹണിക്കൊപ്പം ഒരുമിച്ച് ഷാംപെയ്ൻ കുടിച്ച് ബാലയ്യ; ചിത്രങ്ങൾ സൈബറിടത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഹണി റോസിന്റെ തെലുങ്ക് സിനിമയിലേക്കുള്ള കാൽവെപ്പ് വൻ വിജയമായി. തെലുങ്കിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ വീരസിംഹ റെഡ്ഡി. ഹണി റോസ് ആണ് ചിത്രത്തിൽ ബാലകൃഷ്ണയുടെ നായിക. ഈ ചിത്രത്തോടെ ഹണിയെ തേടി കൂടുതൽ അവസരങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ.

ഇരുവരും ഒന്നിച്ചുള്ള പ്രകടനം തെലുങ്ക് പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായിക ഹണി റോസ് ആണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.

വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകർഷണം. മാത്രമല്ല വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ൻ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയിൽ വൈറലായി മാറി. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.

ഹണി റോസിന്റെ പ്രകടനത്തെ ബാലയ്യ പ്രശംസിച്ചു. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കിൽ വലിയൊരു ഭാവി താരത്തെ കാത്തിരിക്കുന്നുവെന്നും ബാലയ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP