Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

പുതിയ സിനിമ കിട്ടിയാൽ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെ; നിർദ്ദേശങ്ങൾ അനുസരിക്കുന്നത് ഗുണം ചെയ്യുന്നു; അനുഭവങ്ങളിലൂടെയാണ് പഠിക്കുന്നത് എന്ന് വെളിപ്പെടുത്തി ഹണി റോസ്

പുതിയ സിനിമ കിട്ടിയാൽ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെ; നിർദ്ദേശങ്ങൾ അനുസരിക്കുന്നത് ഗുണം ചെയ്യുന്നു; അനുഭവങ്ങളിലൂടെയാണ് പഠിക്കുന്നത് എന്ന് വെളിപ്പെടുത്തി ഹണി റോസ്

മറുനാടൻ ഡെസ്‌ക്‌

സിനിമയിൽ മിക്കവരെയും അറിയാമെങ്കിലും ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് സംവിധായകൻ വിനയനെയാണ് എന്ന് വെളിപ്പെടുത്തി നടി ഹണി റോസ്. 'അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകൾക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു. ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജർമാർ പ്രോജക്ട് കമ്മിറ്റ് ചെയ്യിക്കുക. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസിലാകുന്നത്. ചിലർ മാനസികമായി തളർത്താൻ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോഴാണെങ്കിൽ അങ്ങനെ സംഭവിക്കില്ല'- ഹണി റോസ് പറഞ്ഞു.

2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ട എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. ചങ്ക്‌സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മേഡ് ഇൻ ചൈന, റിങ് മാസ്റ്റർ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികൾ സുപരിചിതയായ നടിയാണ് ഹണി റോസ്. ജീവിതമാണെങ്കിലും ചെയ്യേണ്ട കഥാപാത്രങ്ങളാണെങ്കിലും വസ്ത്രധാരണമായാലും ഹണിക്ക് വ്യക്തമായ നിലപാടുകളുണ്ട്.

Stories you may Like

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. ഇപ്പോഴിതാ ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അതിനെക്കുറിച്ച് അറിയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി റോസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP