Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

ഓണക്കാലത്ത് കലിപ്പ് ലുക്കിൽ ഹണി റോസ്; മറ്റ് താരങ്ങൾ പരമ്പരാ​ഗത വേഷമണിഞ്ഞ് എത്തുമ്പോൾ ലുങ്കിയണിഞ്ഞ് ഹണി; ഇൻസ്റ്റ​ഗ്രാമിലെ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

ഓണക്കാലത്ത് കലിപ്പ് ലുക്കിൽ ഹണി റോസ്; മറ്റ് താരങ്ങൾ പരമ്പരാ​ഗത വേഷമണിഞ്ഞ് എത്തുമ്പോൾ ലുങ്കിയണിഞ്ഞ് ഹണി;  ഇൻസ്റ്റ​ഗ്രാമിലെ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മോഡേൺ വേഷത്തിലും നാടൻ ലുക്കിലും എത്തി താരം ആരാധകരുടെ കയ്യടി നേടാറുണ്ട് ഹണി റോസ്. ഓണക്കാലത്ത് പല നടിമാരും കേരള സാരിയും പട്ടുപാവാടയുമൊക്കെയണിഞ്ഞ് ഓണ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ഏറെ വ്യത്യസ്തമായി ലുങ്കിയുടുത്തുള്ളൊരു ചിത്രമാണ് ഹണി ഇൻസ്റ്റയിൽ പങ്കുവെച്ചത്. ലുങ്കി ഇഷ്ടം എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചിട്ടുള്ളത്. ലുങ്കിയും ടീഷർട്ടും അണിഞ്ഞാണ് താരം എത്തുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഹണി റോസ് ചിത്രം പങ്കുവെച്ചത്. മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കൂളിങ് ​ഗ്ലാസും വെച്ച് വൻ സ്റ്റൈലിലാണ് താരത്തിന്റെ നിൽപ്പ്. ലുങ്കി ഇഷ്ടം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുത്തൻ ലുക്ക് ആരാധകരുടെ മനസു കീഴടക്കിയിരിക്കുകയാണ്. റൗഡി ബേബി എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ വ്യത്യസ്ത ഡിസൈനിലുള്ള ലുങ്കി പരീക്ഷിക്കാനും അവർ ആവശ്യപ്പെടുന്നുണ്ട്.

മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. മോഹൻലാലിന്റെ നായികയായി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ സിനിമകളിലാണ്ഹണി റോസിനെ അവസാനമായി കണ്ടത്. കഴിഞ്ഞ വർഷം തന്റെ പേരിൽ തന്നെ രാമച്ചം ബ്രാൻഡുകളും ഹണി പുറത്തിറക്കി ബിസിനസ് രംഗത്തേക്ക് ചുവടുവച്ചിട്ടുണ്ട്.

 

      View this post on Instagram

Lungi estam

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP