Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരശ്ശിലക്കു പിന്നിലേക്കു മറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരം; ഐഎഫ്എഫ്‌ഐയിൽ ആദരിക്കുക വിടപറഞ്ഞ 42 പ്രതിഭകളെ; മലയാളത്തിൽ നിന്നും ആരും ഇല്ലാതെ പട്ടിക

തിരശ്ശിലക്കു പിന്നിലേക്കു മറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരം; ഐഎഫ്എഫ്‌ഐയിൽ ആദരിക്കുക വിടപറഞ്ഞ 42 പ്രതിഭകളെ; മലയാളത്തിൽ നിന്നും ആരും ഇല്ലാതെ പട്ടിക

സ്വന്തം ലേഖകൻ

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ സമീപകാലത്ത് വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരം. എസ്‌പി ബാലസുബ്രഹ്മണ്യം, ഇർഫാൻ ഖാൻ, സൗമിത്ര ചാറ്റർജി, സുശാന്ത് സിങ് രജ്പുത്, സരോജ ഖാൻ, വാജിദ് ഖാൻ, കുങ്കും, രാഹത് ഇൻഡോറി, ഭാനു അത്തയ്യ തുടങ്ങി ഇന്ത്യൻ ചലച്ചിത്ര രംഗത്തെ 42 പ്രതിഭകൾക്ക് മേളയിൽ ആദരമർപ്പിക്കുന്നു. സമാനമായി ലോകസിനിമയിൽ നിന്നും ചാഡ്വിക് ബോസ്മാൻ, കിർക്ക് ഡൗഗ്ലസ്, ഒലിവിയ ഡേ ഹാവിലാൻഡ്, അലൻ പാർക്കർ തുടങ്ങി 28 പ്രതിഭകളെ അനുസ്മരിക്കും. അതേസമയം മലയാള സിനിമയിൽ നിന്ന് ആരും തന്നെ പട്ടികയിലി ല്ല.

ജനുവരി 16 മുതൽ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുക ൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാം. ആകെ 224 സിനിമകളാണ് പ്രദർശിപ്പിക്കുക. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP