Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

'ഓരോരുത്തരിവിടെ ഒടിപിയും തിരക്കി ഇരിക്കുമ്പോ നിങ്ങളിരുന്ന് റോയൽ സ്റ്റാ​ഗ് അടിക്കുവാണല്ലേ..; കേരളത്തിലെ ആയിരങ്ങൾ ഒടിപി കിട്ടാതെ കാത്തു നിൽകുമ്പോൾ ഇവിടെ മാത്രം ഒടിപി കിട്ടിയത് കമ്മി സങ്കി അന്തർധാര സജീവമാണെന്നതിന്റെ തെളിവ്'; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജിൽ വിസ്‌കിയുടെ ചിത്രം കണ്ടതോടെ പൊങ്കാലയുമായി മലയാളികൾ

'ഓരോരുത്തരിവിടെ ഒടിപിയും തിരക്കി ഇരിക്കുമ്പോ നിങ്ങളിരുന്ന് റോയൽ സ്റ്റാ​ഗ് അടിക്കുവാണല്ലേ..; കേരളത്തിലെ ആയിരങ്ങൾ ഒടിപി കിട്ടാതെ കാത്തു നിൽകുമ്പോൾ ഇവിടെ മാത്രം ഒടിപി കിട്ടിയത് കമ്മി സങ്കി അന്തർധാര സജീവമാണെന്നതിന്റെ തെളിവ്'; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജിൽ വിസ്‌കിയുടെ ചിത്രം കണ്ടതോടെ പൊങ്കാലയുമായി മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജിൽ വിസ്‌കിയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടതോടെ പൊങ്കാലയുമായി മലയാളികളും. സംഭവം വിവാദമായതോടെ പോസ്റ്റിൽ നിന്നും ഫോട്ടോ പിൻവലിക്കുകയും പേജ് കൈകാര്യം ചെയ്ത ജീവനക്കാരന് കൈപ്പിഴ സംഭവിച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുകയും ചെയ്തിരുന്നു. ചൂഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റിൽ മദ്യക്കുപ്പിയുടെ ഫോട്ടോ കണ്ടതോടെ മലയാളികളും കമന്റ് ബോക്സിലേക്ക് ഓടിയെത്തി. അടിക്കുമ്പോ നല്ല സാധനം വാങ്ങി അടിച്ചൂടേ , ഉള്ള പൈസോക്കൊക്കെ കോൺഗ്രസ് എംഎൽഎമാരെ വാങ്ങിയാൽ ഇങ്ങനെ ഇരിക്കും എന്നായി ഒരു വിരുതന്റെ കമന്റ്. സജീവ കമ്മി സങ്കി അന്തർധാര. അല്ലെങ്കിൽ കേരളത്തിലെ ആയിരങ്ങൾ otp കിട്ടാതെ കാത്തു നിൽകുമ്പോൾ ഇവിടെ മാത്രം എങ്ങനെ otp കിട്ടി... മറ്റൊരാളുടെ സംശയം ഇങ്ങനെ. ഓരോരുത്തരിവിടെ OTPയും തിരക്കി ഇരിക്കുമ്പോ നിങ്ങളിരുന്ന് Royal Stag അടിക്കുവാണല്ലേ എന്നായി വേറൊരാളുടെ പരിഭവം. കൂടുതൽ പേർക്കും അറിയേണ്ടത് ഓടിപി എങ്ങനെ കിട്ടി എന്നായിരുന്നു. Otp എങ്ങനെ കിട്ടി എന്ന് ഹിന്ദിയിൽ ആരേലും ചോദിക്കെടാ എന്നായി മറ്റൊരു മലയാളി.

Stories you may Like

അബദ്ധം മനസ്സിലാക്കി ഫോട്ടോ മാറ്റിയിട്ടും മലയാളികൾ പിന്മാറാൻ തയ്യാറായില്ല. എവിടെ? സാധനം എവിടെ? എന്നായി മലയാളികൾ. കേരളത്തിൽ OTP കിട്ടാത്തവർക്ക് ഇവിടെ സാധനം കിട്ടുന്നുണ്ടെന്ന് അറിഞ്ഞ് വന്നതാ. എവിടെ എവിടെ എന്ന ചോദ്യങ്ങളും കമന്റ് ബോക്സിൽ നിറഞ്ഞു. ആരും ഓടി പാഞ്ഞു വരണ്ട, സാധനം നേരത്തെ തീർന്നു. കാലി കുപ്പിയും ടച്ചിങ്‌സ് വെച്ച പാത്രവും ഒക്കെ മാറ്റി, നിക്കണ്ട ഇനി കിട്ടൂല.. ഫോട്ടോ പോലും കാണാൻ കഴിയാത്തതിന്റെ നിരാശയും മലയാളികൾ മറച്ച് വെച്ചില്ല.

ദേശീയ ദുരന്ത പ്രതികരണസേന (എൻഡിആർഎഫ്) പശ്ചിമബംഗാളിലെ ദേൽപുർ, പഞ്ച്‌ല ബ്ലോക്ക്, ഹൗറ എന്നിവിടങ്ങളിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനൊപ്പമുള്ള മൂന്നു ചിത്രങ്ങളിൽ ഒന്നിലുള്ളത് നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പികളും നിറച്ച മദ്യഗ്ലാസും മറ്റുമാണ്. ഏകദേശം 15 മിനിറ്റിന് ശേഷമാണ് തെറ്റു മനസ്സിലാക്കി ചിത്രം നീക്കംചെയ്തത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് സംഭവിച്ച മനപ്പൂർവമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. വ്യക്തിപരമായ ഫേയ്‌സ്ബുക്ക് അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. തെറ്റുവരുത്തിയ ജീവനക്കാരൻ രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. നിരവധി ഫേസ്‌ബുക്ക്‌ ഉപയോക്താക്കളാണ് ഈ പോസ്റ്റിന് പ്രതികരണവുമായെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജ് 2.79 ലക്ഷം പേരാണ് പിന്തുടരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP