Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടിക് ടോക് പോയതോടെ നിരാശരായി ഇരിക്കുന്നവർക്ക് ഇനി ആശ്വസിക്കാം; സീ 5ന്റെ പുതിയ ആപ്ലിക്കേഷൻ വരുന്നു; 'ഹിപി' ടിക് ടോക്കിനെ കടത്തി വെട്ടുമോ?

ടിക് ടോക് പോയതോടെ നിരാശരായി ഇരിക്കുന്നവർക്ക് ഇനി ആശ്വസിക്കാം; സീ 5ന്റെ പുതിയ ആപ്ലിക്കേഷൻ വരുന്നു; 'ഹിപി' ടിക് ടോക്കിനെ കടത്തി വെട്ടുമോ?

സ്വന്തം ലേഖകൻ

ടിക് ടോക്ക് പോയതോടെ നിരാശരായി ഇരിക്കുന്നവർക്ക് ഇനി ആശ്വസിക്കാം. ടിക് ടോക്കിന് പകരമായി സി 5ന്റെ പുതിയ ആപ്ലിക്കേഷൻ വരുന്നു. 'ഹിപി' (HiPi) എന്നാണ് ഈ പുതിയ ആപ്ലിക്കേഷന്റെ പേര്. ജൂലായ് 15 ന് മുമ്പ് തന്നെ ഹിപി ആപ്പ് പുറത്തിറക്കിയേക്കും. എങ്കിലും ആപ്പിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ചില സ്‌ക്രീൻ ഷോട്ടുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

ഒറ്റ നോട്ടത്തിൽ ടിക് ടോക്കിന് സമാനമായ നിറങ്ങൾ ഉപയോഗിച്ച് രൂപകൽപന ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷനിൽ വീഡിയോകൾ കാണാൻ ഉപയോക്താക്കൾ ലോഗിൻ ചെയ്യണം. ടിക് ടോക്കിലെ ഉള്ളടക്കങ്ങൾ കാണാൻ ലോഗിൻ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഹിപി ഉപയോഗിക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ് എന്നാണ് സ്‌ക്രീൻഷോട്ടിലെ വിവരങ്ങൾ നൽകുന്ന സൂചന.

രാജ്യത്ത് ചൈനാ വിരുദ്ധ വികാരം വർധിക്കുകയും ചൈനീസ് സോഷ്യൽ മീഡിയാ സേവനമായ ടിക് ടോക്കിനെതിരായ പ്രചാരണം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് സീ5 ഒരു ഇന്ത്യൻ നിർമ്മിത ഹ്രസ്വ വീഡിയോ പ്ലാറ്റ് ഫോമിനായുള്ള നീക്കങ്ങൾ തുടങ്ങിയത്. മിത്രോം, ചിംഗാരി, ബോലോ ഇന്ത്യ പോലുള്ള ആപ്ലിക്കേഷനുകൾ അതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ രംഗത്ത് സ്ട്രീമിങ് സേവനത്തിലൂടെ ശ്രദ്ധേയരായ സീ 5 ന്റെ വരവ് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. തിങ്കളാഴ്ച രാത്രി ടിക് ടോക് ഉൾപ്പടെ 59 ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ടിക് ടോക്കിന്റെ അഭാവം സൃഷ്ടിച്ച ഒഴിവ് ഇനിയും നികത്തപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP