Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണയെ പ്രതിരോധിക്കാൻ ഇംഗ്ലീഷ് മരുന്ന് ഉപേക്ഷിച്ച് ഗോമൂത്രം കുടിക്കാൻ പറഞ്ഞ ഹിന്ദു മഹാസഭാ നേതാവിന് വനിതാ റിപ്പോർട്ടർ കൊടുത്തത് എട്ടിന്റെ പണി; ചാനൽ ലൈവിൽ പരസ്യമായി ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ട് റിപ്പോർട്ടർ; ബാഗിൽ നിന്ന് കുപ്പിയിൽ സൂക്ഷിച്ച ഗോമൂത്രം കുടിക്കാൻ നീട്ടിയതോടെ കണ്ടം വഴി ഓടി നേതാവ്; സംഘപരിവാറിനെ പൊളിച്ചടുക്കിയ വനിതാ റിപ്പോർട്ടർക്ക് കയ്യടി

മറുനാടൻ ഡെസ്‌ക്‌

ന്യുൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂമത്ര പാർട്ടി നടത്തിയ ഹിന്ദുമഹാസഭയെ ട്രോളിയും വിമർശിച്ചുമാണ് കേരളത്തിലെ ട്രോളന്മാർ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നത്. അഖില ഭാരത ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ഹിന്ദു മഹാസഭ ഡൽഹിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 200ലധികം ആളുകൾ പങ്കെടുത്ത പാർട്ടി നടന്നത്. ഗോമൂത്രം കൊണ്ട് ഉണ്ടാക്കിയ പാനീയം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തായിരുന്നു നടപടി.

ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് കൊറോണ വൈറസിന്റെ കാരിക്കേച്ചറിനു സമീപം സ്പൂണിൽ ഗോമൂത്രം നിറച്ചു ചിത്രങ്ങൾക്കു പോസ് ചെയ്തിരുന്നു. എന്നാൽ കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത സംഘപരിവാർ നേതാവിനോട് ചാനൽ ലൈവിലെത്തിയ റിപ്പോർട്ടർ ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെടുമ്പോൾ ഓടി രക്ഷപ്പെടുന്ന രസകരമായ വീഡിയോയാണ് വൈറലായി മാറുന്നത്. മധ്യപ്രദേശിലാണ് രസകരമായ സംഭവം അരങ്ങേറിയത്.
മധ്യപ്രദേശിലെ പ്രമുഖ ചാനലായ ഭാരത് സമാചാർ ടെലിവിഷന്റെ വനിതാ റിപ്പോർട്ടറാണ് ഈ ഹിന്ദുമഹാസഭാ നേതാക്കൾക്കിട്ട് എട്ടിന്റെ പണി കൊടുത്തത്.

ചാനൽ ലൈവിലെത്തിയ ശേഷം കൊറോണയെ കുറിച്ചും പ്രതിരോധത്തിനെ കുറിച്ചും ചോദിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം തേടിയ വേളയിൽ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത നടപടിയേയും റിപ്പോർട്ടർ ചൂണ്ടിക്കാട്ടി. ശേഷം വനിതാ റിപ്പോർട്ടർ തന്റെ ബാഗിൽ നിന്ന് ഒരു കുപ്പിയിൽ സൂക്ഷിച്ചിരുന്ന ഗോമൂത്രനമെടുത്ത് അദ്ദേഹത്തോട് കുടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായി ചോദ്യം എത്തിയതോടെ നേതാവിനും പരുങ്ങലായി.

എന്നാൽ വീണ്ടും റിപ്പോർട്ടർ ഈ ചോദ്യം ആവർത്തിച്ചതോടെ നേതാവ് ഓടാനുള്ളശ്രമം ആരംഭിച്ചു. തനിക്ക് പറ്റില്ലെന്നുിം താൽപര്യമില്ലെന്നുമായിരുന്നു നേതാവിന്റെ പ്രതികരണം. എന്നാൽ പിന്തുടർന്ന് റിപ്പോർട്ടർ സംഘടനാ ഓപീസിലും എത്തിയതോടെ ഒരുകൂട്ടം നേതാക്കളും പെട്ടു. ഇതിൽ ഒരാൾ മാത്രം വെല്ലുവിളി ഏറ്റെടുക്കുകയും താന് കുടിക്കാൻ തയ്യാറാണ് എന്ന രീതിയിൽ രംഗത്ത് വരികയും ചെയ്തു.

എന്നാൽ മറ്റ് നേതാക്കൾ തയ്യാറായതുമില്ല. വീഡിയോ സമാചാർ ചാനൽ പുറത്ത് വിട്ടതോടെ ട്രോളുകളുമായി ആയിരക്കണക്കിന് ആളുകളണ് രംഗത്തെത്തിയത്.
കൊറോണയെ പ്രതിരോധിക്കാൻ ആധുനിക വൈദ്യ ശാസ്ത്രവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ പാരമ്പര്യ വൈദ്യം തേടുന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണമാണ് ഗുരുതരമായി വിമർശിക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP