Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202321Tuesday

'താൻ ഉഷാറായതിനു ശേഷം ഇത് എടുക്കാറില്ല'; ത്രില്ലടിപ്പിക്കാൻ സുരാജും ധ്യാനും; ഹിഗ്വിറ്റ ടീസർ പുറത്ത്; ടിസർ പുറത്ത് വിട്ടത് ചിത്രത്തിന് സെൻസറിങ്ങ് പൂർത്തിയായതിന് പിന്നാലെ

'താൻ ഉഷാറായതിനു ശേഷം ഇത് എടുക്കാറില്ല'; ത്രില്ലടിപ്പിക്കാൻ സുരാജും ധ്യാനും; ഹിഗ്വിറ്റ ടീസർ പുറത്ത്; ടിസർ പുറത്ത് വിട്ടത് ചിത്രത്തിന് സെൻസറിങ്ങ് പൂർത്തിയായതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

പേരുകൊണ്ട് വൻ വിവാദങ്ങളിൽ നിറഞ്ഞ ചിത്രമാണ് ഹിഗ്വിറ്റ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനുമാണ് ടീസറിലുള്ളത്. ത്രില്ലടിപ്പിക്കുന്ന ടീസർ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

ഹേമന്ത് ജി. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിഗ്വിറ്റ എന്ന പേരിനെതിരെ എഴുത്തുകാരൻ എൻഎസ് മാധവൻ രംഗത്തുവരികയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ചെറുകഥയ്ക്ക് ഇതേ പേരാണ്. പേര് വിവാദത്തിൽ ഫിലിം ചേമ്പർ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതികൂലമായ നിലപാടാണ് എടുത്തത്. ഹിഗ്വിറ്റ എന്ന പേരു നൽകുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. എൻഎസ് മാധവന്റെ ചെറുകഥയുടെ പേരാണ് ഇത് എന്നതിനാൽ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെയാണ് ഈ പേര് സിനിമയ്ക്ക് നൽകിയത് എന്നാണ് വിലക്കിന്റെ കാരണമായി ഫിലിം ചേംബർ പറഞ്ഞത്.

എന്നാൽ പേര് മാറ്റില്ലെന്ന ഉറച്ച നിലപാടുമായി അണിയറപ്രവർത്തകർക്ക് മുന്നോട്ടുപോവുകയായിരുന്നു. 2019ൽ പണം അടച്ച് സിനിമയുടെ പേര് രജിസ്റ്റർ ചെയ്തതാണ്. സിനിമയുടെ സെൻസർഷിപ്പിന് ചേമ്പറിന്റെ ഭാഗത്ത് നിന്നും തടസം ഉണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗൺമാനായി നിയമനം ലഭിക്കുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാൻ ശ്രീനിവാസൻ ഗൺമാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയായിരിക്കും ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP