Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

തേവര കോളജിലെ എസ്എഫ്‌ഐക്കാരിക്ക് കോൺഗ്രസിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാൻ ഒമ്പത് വർഷം മതിയാവില്ല; ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ എന്നും ഇത് കേൺഗ്രസാണ് എന്നും ഓർമ്മപ്പെടുത്തിയതു കൊച്ചി മേയറെ; ഹൈബി ഈഡൻ എംപി സൗമിനി ജയിനെതിരെയുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തത് പ്രതിഷേധം ശക്തമായതോടെ; പാർട്ടി തീരുമാനം വന്ന ശേഷം പലതും പറയാനുണ്ടെന്ന് കൊച്ചി മേയറും

തേവര കോളജിലെ എസ്എഫ്‌ഐക്കാരിക്ക് കോൺഗ്രസിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാൻ ഒമ്പത് വർഷം മതിയാവില്ല; ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ എന്നും ഇത് കേൺഗ്രസാണ് എന്നും ഓർമ്മപ്പെടുത്തിയതു കൊച്ചി മേയറെ; ഹൈബി ഈഡൻ എംപി സൗമിനി ജയിനെതിരെയുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തത് പ്രതിഷേധം ശക്തമായതോടെ; പാർട്ടി തീരുമാനം വന്ന ശേഷം പലതും പറയാനുണ്ടെന്ന് കൊച്ചി മേയറും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി മേയറെ പഴയ എസ്എഫ്‌ഐക്കാരിയെന്ന് സംബോധന ചെയ്തുള്ള ഫേസ്‌ബുക്ക് കുറിപ്പ് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഹൈബി ഈഡൻ എംപി. കൊച്ചി മേയർ സൗമിനി ജയിന്റെ പേരുപറയാതെയാണ് പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് ഹൈബി ഈഡൻ എംപി ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. 'ഇത് കോൺഗ്രസാണ് സഹോദരി... തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വർഷം മതിയാവില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാൻ. ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ... ഇത് കോൺഗ്രസാണ്.' ഹെബി കുറിച്ചു. ഇതിന് പിന്നാലെ രൂക്ഷവിമർശനങ്ങൾ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായതോടെ ഹൈബി ഈഡൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

സൗമിനി ജയിൻ മേയർ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യമാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നത്. എന്നാൽ കെപിസിസി പ്രസിഡന്റ് തനിക്കൊപ്പം നിൽക്കുെമന്ന ആത്മവിശ്വാസത്തിലാണ് സൗമിനി. മേയറെ മാറ്റേണ്ടതിന്റെ സാഹചര്യങ്ങളെ പറ്റി കഴിഞ്ഞ ദിവസം എറണാകുളത്തെ കോൺഗ്രസ് നേതാക്കൾ കെപിസിസി പ്രസിഡന്റിനോട് വിശദീകരിച്ചിരുന്നു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു മുമ്പു നടക്കുന്ന കൂടിക്കാഴ്ചയിൽ രാജിവയ്ക്കണമെന്ന അന്തിമ നിർദ്ദേശം മുല്ലപ്പള്ളി സൗമിനിക്ക് നൽകുമെന്ന പ്രതീക്ഷയിലാണ് എറണാകുളത്തെ കോൺഗ്രസ് നേതൃത്വം.

മേയർക്കൊപ്പം സ്ഥിരം സമിതി അധ്യക്ഷന്മാരടക്കം ഭരണരംഗത്തുള്ള മുഴുവനാളുകളെയും മാറ്റി പുതിയ മുഖങ്ങളെ കൊണ്ടുവരികയാണ് പാർട്ടി നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാൽ രണ്ടു ദിവസം മുമ്പ് തനിക്കനുകൂലമായി പ്രസ്താവന നടത്തിയ മുല്ലപ്പള്ളി മുൻനിലപാടിൽ നിന്ന് മാറേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മേയറുടെയും ഒപ്പമുള്ളവരുടെയും പ്രതീക്ഷ. മേയറെ മാറ്റിയാൽ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന രണ്ടു വനിതാ കൗൺസിലർമാരുടെ പരസ്യ നിലപാടും കെപിസിസി പ്രസിഡന്റ് പരിഗണിക്കുമെന്ന് മേയർ അനുകൂലികൾ കരുതുന്നു.

നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഹൈബി ഈഡൻ മേയർക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. കൊച്ചി മേയർ സൗമിനി ജെയിൻ പരാജയമാണെന്നും മേയർ സ്ഥാനത്ത് തുടരണമോയെന്ന് പാർട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു. നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് പാർട്ടിക്ക് പാഠമാകണം. നഗരസഭയുടെ വീഴ്ച പാർട്ടിക്ക് തിരിച്ചടിയായി. വോട്ടുകൾ ചോർന്നു. തിരുത്തൽ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കിൽ ജനം തിരുത്തിക്കും. ചോദ്യങ്ങൾക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. വിവാദങ്ങളിൽ കെപിസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഹൈബിയെ ട്രോളിക്കൊണ്ട് സൗമിനി ജെയിനും രംഗത്തെത്തിയിരുന്നു. മേയർ സ്ഥാനം രാജിവച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിന് വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു മേയറുടെ മറുപടി. ഹൈബിയുടെ ഭാര്യ ഫേസ്‌ബുക്കിലിട്ട ബലാത്സംഗ പരാമർശത്തെ ട്രോളിക്കൊണ്ടായിരുന്നു സൗമിനി ജെയിന്റെ മറുപടി. പാർട്ടിയുടെ തീരുമാനം എന്തായാലും താൻ അത് അംഗീകരിക്കുമെന്ന് സൗമിനി ജെയിൻ വ്യക്തമാക്കിയിട്ടുണ്ട്. മേയർ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാർട്ടി തീരുമാനം വന്നശേഷം പലതും പറയാനുണ്ടെന്നും സൗമിനി ഇന്ന് പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP